ബെംഗളൂരു തണുത്തു തുടങ്ങി. തണുത്തുവിറച്ച് എണീക്കുന്ന പുലരികളും വൈകുന്നേരങ്ങളിൽ നേരത്തെ എത്തുന്ന തണുപ്പുമാണ് ഇപ്പോഴിവിടെയുള്ളത്. ജാക്കറ്റ് എടുക്കാതെ രാവിലെയുള്ള യാത്രകൾ പലർക്കും ആലോചിക്കാനാവില്ല. ജോലി കഴിഞ്ഞ് വൈകിട്ട് തിരികെ എത്തുമ്പോഴേയ്ക്കും തണുപ്പും ഒപ്പം കൂടിയിട്ടുണ്ടാകും. മുൻവർഷങ്ങളെയപേക്ഷിച്ച് ഇത്തവണ ബെംഗളൂരുവിൽ ശൈത്യകാലം നേരത്തെ വരവ് അറിയിച്ചിരിക്കുകയാണ്.
വളരെ പെട്ടന്നാണ് ഇത്തവണ നഗരത്തിൽ തണുപ്പുകാലം വന്നത്. അത്ര പരിചിതമല്ലാത്ത കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ബെംഗളൂരു ഈ വർഷം കടന്നു പോയത്. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ചൂട്, പിന്നീട് എത്തിയ കനത്ത മഴക്കാലം എന്നിങ്ങനെ വ്യത്യസ്തതകളായിരുന്നു ബാംഗ്ലൂരിന് ഇത്തവണയുണ്ടായത്. അതിനു ശേഷം തണുപ്പു കാലം വന്നത് ഒരിത്തിരി നേരത്തെയും. എന്തുകൊണ്ടാണ് ബാംഗ്ലൂരില്‍ ശൈത്യം നേരത്തെ എത്തിയതെന്നും അതിനു പിന്നിലെ കാരണങ്ങളും നോക്കാം.

ബെംഗളൂരുവിലെ കുറഞ്ഞ താപനില 15.5 ഡിഗ്രിക്കും 16.00 ഡിഗ്രിക്കും ഇടയിലായാണ് ഇപ്പോഴുള്ളത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തണുപ്പ് എത്തി. സാധാരണ ഡിസംബർ മാസത്തോടെ എത്തുന്ന തണുപ്പ് ഇത്തവണ നവംബർ പകുതി കഴിഞ്ഞതോടെ എത്തി. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുവാനാണ് സാധ്യതയെന്നും ഇത്തവണത്തെ ശൈത്യം മുന്‍വർഷങ്ങളേക്കാൾ കാഠിന്യം കൂടിയതാരിക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബെംഗളൂരുവിൽ ശൈത്യകാലം നേരത്തെ എത്തുവാനും പതിവിലും കഠിനമായിരിക്കുവാനും കാരണമായി കണ്ടെത്തുന്ന ഒന്ന് ലാ നിന പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ താപനിലയുടെ സവിശേഷതയാണ് ഈ പ്രതിഭാസം. ഇതു കാരണം സാധാരണ താപനിലയേക്കാൾ തണുപ്പ് അനുഭവപ്പെടുന്നു. ബാംഗ്ലൂർ മിറർ ആണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കർണ്ണാടകയുടെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ മഴ പെയ്യുവാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. നവംബർ 26, 27- ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ചെറിയ മഴ ബാംഗ്ലൂരിൽ പെയ്തേക്കാം. ഇതും ബാംഗ്ലൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തണുപ്പു കൂടുവാൻ കാരണമാകും. ബംഗളൂരുവിവിലെ പകൽ സമയത്തെ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസാണ്, അതേസമയം രാത്രിയിലെ താഴ്ന്ന താപനില 16 ഡിഗ്രി സെൽഷ്യസിനടുത്താണ്.
ഡിസംബറിലേക്ക് എത്തുന്നതോടെ ബാംഗ്ലൂരിൽ താപനില വീണ്ടും താഴും. മഞ്ഞും തണുപ്പും നിറഞ്ഞ അന്തരീക്ഷം ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം വരെ നീണ്ടുനിൽക്കും.
ബെംഗളൂരുവിൽ മത്രമല്ല, കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും കടുത്ത തണുപ്പാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. കർണ്ണാടകയുടെ വടക്കൻ ജില്ലകളായ ബിദാർ, വിജയപുര എന്നിവിടങ്ങളിലും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. ഇവിടെ നിലവില്‍ അനുഭവപ്പെടുന്ന താഴ്ന്ന താപനില 12 ഡിഗ്രി സെൽഷ്യസാണ്. വരും മാസങ്ങളിൽ ഇത് വീണ്ടും 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ബിദറിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും രാവിലെ 10 ഡിഗ്രി സെൽഷ്യസിനു താഴെയായി താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരു കാലാവസ്ഥാ പ്രവചനം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവിൽ ഇച്ചവരെ തെളിഞ്ഞ കാലാവസ്ഥയും ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ ആകാശവുമാണ് അനുഭവപ്പെടുന്നത്. നവംബർ 26 മുതൽ 28 വരെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താരനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും നവംബർ 29, 30 തീയതികളിൽ ദിവസം മുഴുവൻ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഡിസംബർ 1 വരെ തുടരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














