ലോക പൈതൃക ദിനം 2024: ലോകമെമ്പാടും ഏപ്രിൽ 18 അന്തർദ്ദേശീയ ലോക പൈതൃക ദിനം (World Heritage Day) ആചരിക്കപ്പെടുന്നു. സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എല്ലാ വർഷവും ഈ ദിവസം ആഗോള തലത്തിൽ ആചരിക്കുന്നു. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും ദിവസമാണ്. ചരിത്ര ഇടങ്ങൾ സംരക്ഷിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ഈ ദിവസത്തിന്‍റെ ഉദ്ദേശമാണ്.
ചരിത്രത്തെ സ്നേഹിക്കുകയും അതിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുകയും ചെയ്യുന്ന സഞ്ചാരികളെന്ന നിലയിൽ നമുക്കോരോരുത്തര്‍ക്കും ഈ ദിനം പ്രത്യേകയുള്ളതാണ്. ഇതാ ലോക പൈതൃക ദിനം അഥവാ സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനത്തെക്കുറിട്ടും അതിന്‍റെ ചരിത്രം പ്രത്യേകതകൾ എന്നിവയെക്കുറിച്ചും വായിക്കാം.

ലോക പൈതൃക ദിനം - ചരിത്രം
1983 ലാണ് ആദ്യമായി ലോക പൈതൃക ദിനം ആചരിക്കപ്പെട്ടത്. അതിനുള്ള തുടക്കവും മുന്നൊരുക്കങ്ങളും തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള ഇൻർനാഷണൽ കൗൺസിൽ (ICOMOS) ആണ് 1982-ൽ സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള അന്താരാഷ്ട്ര ദിനം അറിയപ്പെടുന്ന ലോക പൈതൃക ദിനം രൂപീകരിച്ചത്. പിന്നീട് 1983 ൽ കൗണ്‍സിലിന്‍റെ 22-ാമത് പൊതുയോഗത്തിൽ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന (UNESCO) ഈ തിയതി അംഗീകരിക്കുകയും അന്നു 1983 ൽ ആദ്യമായി ലോക പൈതൃക ദിനം ആചരിക്കപ്പെടുകയും ചെയ്തു.
ഒരു സംഘടനയുടെ മാത്രം പ്രവർത്തനമല്ല ഇത്. ആർക്കിടെക്റ്റുകൾ മുതൽ എൻജിനീയർമാർ കലാകാരന്മാർ, പുരാവസ്തു ഗവേഷകർ എന്നിവരുൾപ്പെടെ വിവിധ വിഷയങ്ങളിൽ നിന്നുള്ള വിദഗ്ധർ ണ്. സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമുള്ള ഇൻർനാഷണൽ കൗൺസിലിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ എല്ലാവർഷവം ഒരുമിച്ച് കൂടുകയും നമുക്കും വരുംതലമുറകൾക്കുമായി ചരിത്രയിടങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു.
ലോക പൈതൃക ദിനം 2024 പ്രമേയം
ഈ വർഷത്തെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് (Discover and Experience Diversity).
ലോക പൈതൃക ദിനം പ്രാധാന്യം
നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയെന്നത് നമ്മളോരോരുത്തരുടെയും കടമയാണെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ പൈതൃക ദിനവും. പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക അതിൽ പ്രധാനമാണ്. പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുക, സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നിവയും ഒപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളെ തിരിച്ചറിയുക എന്നിങ്ങനെ വ്യത്യസ്തങ്ങളായ രീതിയിലാണ് പൈതൃക ദിനത്തിനും ആചരണത്തിനും പ്രാധാന്യമുള്ളത്.
ഇന്ത്യയിലെ ലോക പൈതൃകകേന്ദ്രങ്ങൾ
ലോകത്താകമാനം 1,199 ലോക പൈതൃക കേന്ദ്രങ്ങൾ ആണുള്ളത്. ഇവ 168 രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഇതിൽ എത്രയെണ്ണം ഇന്ത്യയിലുണ്ടെന്ന് അറിയാമോ.. അതെ, 42 പൈതൃക കേന്ദ്രങ്ങളാണ് യുനസ്കോയുെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ചരിത്രയിടങ്ങൾ, നിർമ്മിതികൾ, സ്മാരകങ്ങൾ, ദേശീയോദ്യാനങ്ങൾ, പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഇന്ത്യയിലെ യുനെസ്കോ പൈതൃകകേന്ദ്രങ്ങൾ
1.അജന്ത ഗുഹകൾ
2.താജ് മഹൽ
3.മഹാബലിപുരത്തെ സ്മാരകങ്ങൾ
4.കൊണാർക്കിലെ സൂര്യക്ഷേത്രം
5.ഗോവയിലെ ദേവാലയങ്ങളും 6.കോൺവെന്റുകളും
7.ഫത്തേപുർ സിക്രി
8.ഹംപിയിലെ സ്മാരകങ്ങൾ 9.ഖജുരാഹോയിലെ സ്മാരകങ്ങൾ
10.എലഫന്റാ ഗുഹകൾ
11.ചോള ക്ഷേത്രങ്ങൾ
12.പറ്റാടക്കൽ സ്മാരകങ്ങൾ
13.ശാന്തിനികേതൻ
14. സാഞ്ചിയിലെ ബുദ്ധിസ്റ്റ് സ്മാരകങ്ങൾ
15.ഇന്ത്യയിലെ മലയോര റെയിൽവേ
16.ഹുമയൂണിന്റെ ശവകുടീരം
17.കുത്തബ് മിനാറും സ്മാരകങ്ങളും
18. ബോധ് ഗയയിലെ മഹാബോധി ടെമ്പിൾ കോംപ്ലക്സ്
19.റോക്ക് ഷെൽട്ടേഴ്സ് ഓഫ് ഭീംബെട്ക
20.ചമ്പാനർ - പാവഗഡ് ആർക്കയോളജിക്കൽ പാർക്ക്
21.ഛത്രപതി ശിവാജി ടെർമിനസ്
22. ചെങ്കോട്ടയും പരിസരവും
23.ജന്തർ മന്ദിർ
24.രാജസ്ഥാനിലെ ഹിൽ ഫോർട്സ്
25. റാണി കി വാവ്
26.നളന്ദയിലെ ആർക്കയോളജിക്കൽ സർവേ ഓഫ് നളന്ദ മഹാവിര
27. ലെ കോർബ്യൂസറിന്റെ വാസ്തുവിദ്യാ പ്രവർത്തനം
28.അഹ്മദാബാദിന്റെ ചരിത്രനഗരം
29.മുംബൈയിലെ വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെകോ എൻസെംബിൾസ് 30.ജയ്പൂർ നഗരം കാകതീയ രുദ്രേശ്വര 31.ക്ഷേത്രം ഹാരപ്പൻ നഗരമായ ധൊലാവിര
32.സേക്രട് എൻസെമ്പിൾസ് ഓഫ് ദ ഹോയ്സാല തുടങ്ങിയവയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












