ഷിംല എന്നും സഞ്ചാരികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഇടമാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ലോകം കേട്ടുതുടങ്ങിയ ഷിംല അതിനും എത്രയോ മുന്നേ അതിന്‍റെ മനോഹര കാഴ്ചകളാൽ പ്രസിദ്ധമായിരുന്നു. ഇന്ത്യ ലോകത്തിന് പരിചയപ്പെടുത്തിയ മനോഹര ഹിൽ സ്റ്റേഷനായ ഷിംല പുതിയൊരു വിസ്മയം സന്ദർശകര്‍ക്കായി ഒരുക്കുകയാണ്. അതേ, കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിൽ ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റോപ് വേ വരികയാണ്.
റോപ്‌വേ ആൻഡ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം ഡെവലപ്‌മെൻ്റ് കോർപറേഷന്‍റെ (ആർടിഡിസി) നേതൃത്വത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്‌വേ ഷിംലയിൽ വരുന്നത്. 2025 മാർച്ചിൽ ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ ടൂറിസം സാധ്യതകൾ റോപ് വേയുടെ വരവോടെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.79 കിലോമീറ്റർ നീളത്തിൽ നിര്‍മ്മിക്കുന്ന റോപ് വേയുടെ പ്രതീക്ഷിക്കുന്ന ചെലവ് 1734.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിച്ചെലവിൻ്റെ 20 ശതമാനം ഹിമാചൽ പ്രദേശ് സർക്കാർ വഹിക്കും. ബാക്കി തുക ന്യൂ ഡെവലപ്മെന്‍റ് ബാങ്കിൽ നിന്ന് കടമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 60 കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ഷിംല റോപ്‌വേ വരുന്നത്.
മലയോര പട്ടണമായ ഷിംലയിലെ മലമ്പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം സുഗമമാക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്. ഷിംലയിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി 2025 മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല ഇടങ്ങളിലൊന്നായ ഷിംലയിൽ ആഭ്യന്തര സഞ്ചാരികളും വിദേശ സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്നു.
നിലവിലേ പദ്ധതി അനുസരിച്ച് ഒരു മണിക്കൂറിൽ 2000 പേർക്കാണ് പരമാവധി ഈ റോപ് വേയിലൂടെ സഞ്ചരിക്കുവാൻ സാധിക്കുക. തുടർന്ന് 2059 ഓടെ 6,000 ആയി വർദ്ധിക്കും. ഹിൽ സ്റ്റേഷനായ ഷിംലയുടെ പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വിധത്തില് കൃത്യമായി പഠിച്ച ശേശമായിരിക്കും നിർമ്മാണം ആരംഭിക്കുക.
15 സ്റ്റേഷനുകളാണ് ഷിംല റോപ് വേ പദ്ധതിക്കുള്ളത്. റൂട്ട് ലൈനുകൾക്ക് മോണൽ ലൈൻ, ദേവദാർ ലൈൻ, ആപ്പിൾ ലൈൻ എന്നിങ്ങനെ മൂന്ന് റൂട്ട് ലൈനുകൾ ഇതിനുണ്ടായിരിക്കും. താരാദേവി, ജുഡീഷ്യൽ കോംപ്ലക്‌സ്, ചക്കർ, തൂത്തിക്കണ്ടി, പുതിയ ഐഎസ്‌ബിടി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും റോപ്‌വേയുടെ നിരക്ക് വ്യത്യസ്തമായിരിക്കുമെന്നും അത് സംസ്ഥാന സർക്കാരാണ് നിശ്ചയിക്കുകയെന്നും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള 25,000 റോപ്‌വേകളിൽ 20 എണ്ണം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ബഗ്ലാമുഖി ക്ഷേത്ര റോപ്പ് വേയുടെ നിർമ്മാണവും ബാബ ബാലക്‌നാഥ് ക്ഷേത്ര റോപ്‌വേയ്ക്ക് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചതോടെ ഹിമാചൽ പ്രദേശാണ് ഇതിൽ മുന്നിൽ.
ലോകത്തിലെ ഏറ്റവും നീളമേറിയ റോപ് വേ
ബൊളീവിയയിലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള റോപ്‌വേ സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കയുടെ ഭാഗമായ ഇവിടുത്തെ റോപ് വേയ്ക്ക് 32 കിലോമീറ്റർ നീളമാണ് ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











