Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗാസിയാബാദ്

ഗാസിയാബാദ് : എന്തും കിട്ടുന്ന സ്ഥലം

18

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദിനെ ഉത്തര്‍പ്രദേശിന്റെ പ്രവേശനകവാടം എന്നുവേണമെങ്കില്‍ വിളിക്കാം. നഗരത്തിന്റെ ശില്‍പിയായ ഗാസി ഉദി ദീന്റെ പേരില്‍ നിന്നും ഗാസിയുദ്ദിനഗര്‍ എന്നും പിന്നീട് ഗാസിയാബാദ് എന്നും ഈ സ്ഥലത്തിന് പേര്‍ ലഭിച്ചു.

ഹിന്ദോന്‍ നദിയില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ മാത്രം മാറിയാണ് വളരെ മനോഹരമായി പ്ലാന്‍ ചെയ്തിരിക്കുന്‌ന ഈ വ്യവസായ നഗരം സ്ഥിതിചെയ്യുന്നത്. പെയിന്റ്, വാര്‍ണിഷ്, ഗ്ലാസ്, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയക്ക് പേരുകേട്ട സ്ഥലമാണിത്.

ഡല്‍ഹിയുടെ സമീപത്തായതിനാല്‍ വികസനത്തിന്റെ കാര്യത്തിലും ഗാസിയാബാദ്പിന്നിലല്ല. വലിയ വലിയ ഷോപ്പിംഗ് മാളുകള്‍ ഇവിടെ കാണാനുണ്ട്. ഗാസിയാബാദ് ജില്ലയുടെ ഭാഗമാണ് ഗാസിയാബാദ് നഗരവും.

ഗാസിയാബാദിലെ ആകര്‍ഷണങ്ങള്‍

ഷോപ്പിംഗ് കോംപ്ലക്‌സുകളും മള്‍ട്ടിപ്ലക്‌സുകളും മാത്രമല്ല, നഗരത്തിലും ഗ്രാമങ്ങളിലുമായി നിരവധി കാഴ്ചകള്‍ ഗാസിയാബാദില്‍ കാണാനുണ്ട്. മീററ്റ് ജില്ലയിലെ ഖാര്‍ഖോഡ മണ്ഡല്‍ ഇത്തരത്തിലുള്ള ഒന്നാണ്. കോട്ടനഗരമായ ദസ്‌ന, സതി മലിന്ദി ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ദൗലാനാ, അക്ബര്‍ സ്ഥാപിച്ച ഫരീദ്‌നഗര്‍,ജമാ മസ്ജിദ് തുടങ്ങിയവും ഗാസിയാബാദില്‍ കാണേണ്ട കാഴ്ചകളാണ്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന ഗര്‍ഹ്മുഖേശ്വറിന് പേരുകേടട്ട ഹാപൂര്‍, പുരാതന ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന ലോനി, പരശുരാമന്റെ ജന്മസ്ഥലമായ ജലാലാബാദ്, മോഡിനഗര്‍, മോഹന്‍നഗര്‍, മുരഡനഗര്‍,തലസ്ഥാന നഗരമായ ഡല്‍ഹി തുടങ്ങിയവയും ഗാസിയാബാദിലെത്തിയാല്‍ കാണേണ്ട കാഴ്ചകളാണ്.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം

ഡല്‍ഹിയോടോ സമാനമായ കാലാവസ്ഥയാണ് ഗാസിയാബാദിലും. രാജസ്ഥാനിലെ മണല്‍ക്കാറ്റും ഹിമാലയത്തിലെ മഞ്ഞുവീവ്ചയും ഗാസിയാബാദിലെ കാലാവസ്ഥയെ സ്വാധീനിക്കാറുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഗാസിയാബാദ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

ഗാസിയാബാദ് പ്രശസ്തമാക്കുന്നത്

ഗാസിയാബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗാസിയാബാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗാസിയാബാദ്

  • റോഡ് മാര്‍ഗം
    ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ ഗാസിയാബാദിലെത്താം. ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ്സുകള്‍,പ്രൈവറ്റ് ബസുകള്‍, ടാക്‌സികള്‍ എന്നിവയും ഗാസിയാബാദിലെത്താന്‍ സഹായിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇഎംയു അഥവാ ഗാസിയാബാദ് റെയില്‍വേസ്റ്റഷന്‍ വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമനത്താവളമാണ് സമീപത്തെ എയര്‍പോര്‍ട്ട്. ഇവിടെ നിന്നും മെട്രോ, കാര്‍ തുടങ്ങിയവ വഴി ഗാസിയാബാദിലെത്താം. 45 കിലോമീറ്റര്‍ ദൂരത്താണ് വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat