Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൂഗ്ലി

ഹൂഗ്ലി - സാംസ്‌കാരിക കേന്ദ്രം

20

പോര്‍ച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ സ്വാധീനമുള്ള സംസ്‌കാരങ്ങളുടെ അവശിഷ്‌ടം പേറുന്ന രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഒന്നാണ്‌ ഹൂഗ്ലി. ഹൂഗ്ലി-ചുചുര എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. മുഗള്‍ രാജവംശത്തിന്‌ ശേഷം ബ്രിട്ടീഷ്‌ രാജ്‌ ഇന്ത്യയില്‍ വേരുറപ്പിച്ച്‌ തുടങ്ങിയത്‌ കൊല്‍ക്കത്ത, ഹാല്‍ദിയ, ഹൂഗ്ലി തുടങ്ങിയ സ്ഥലങ്ങളിലാണ്‌. അതിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്‌. ഹൂഗ്ലി നദി

കൊല്‍ക്കത്തയില്‍ നിന്നും ഏതാനം കിലോമീറ്ററുകള്‍ക്ക്‌ അകലെയായി ഹൂഗ്ലിയില്‍ സമൃദ്ധമായ ഒരു നദീ തുറമുഖമുണ്ട്‌. ഹൂഗ്ലിയില്‍ നിന്നും നോര്‍ത്ത്‌ 24 പ്രാഗണാസിലേയ്‌ക്ക്‌ ഇവിടെ നിന്നും കടത്ത്‌ സേവനമുണ്ട്‌. ഭഗീരഥി നദീതീരത്താണ്‌ ഹൂഗ്ലി സ്ഥിതി ചെയ്യുന്നത്‌. ഹൂഗ്ലീ നദീയാലും ഹൂഗ്ലി അറിയപ്പെടുന്നുണ്ട്‌.

ഹൂഗ്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കൊല്‍ക്കത്തയുടെ വിസ്‌തൃതമായ പ്രാന്ത പദേശമാണ്‌ ഹൂഗ്ലി. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ്‌ ഒരു ഏകദിന യാത്രയ്‌ക്ക്‌ പറ്റിയ സ്ഥലമാണ്‌ ഹൂഗ്ലി. കൊല്‍ക്കത്തയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൂഗ്ലിയില്‍ നിന്നും എളുപ്പമെത്താവുന്ന ദൂരത്തിലാണ്‌. ബന്ദേല്‍ പള്ളിയും ഹൂഗ്ലി ഇമാംബ്രയുമാണ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഹൂഗ്ലിയുടെ ആധുനീകവത്‌കരണം

ഹൂഗ്ലി നിവാസികള്‍ വളരെ ആധുനീകരാണ്‌. ഫാഷന്‍, ടെക്‌നോളജി രംഗങ്ങളിലെ ഏറ്റവും പുതിയ ബ്രാന്‍ഡുകള്‍ ലഭ്യമാകുന്ന സ്ഥലമാണ്‌ ചിന്‍സുറ എന്‍ എസ്‌ റോഡ്‌. മികച്ച ഭക്ഷണ ശാലകളും ഇവിടെയുണ്ട്‌. ഹൂഗ്ലിയില്‍ ബംഗാളിന്റെ തനത്‌ വിഭവങ്ങളും സമുദ്ര വിഭവങ്ങളും ലഭിക്കും.

ഹൂഗ്ലിയിലെ ആഘോഷങ്ങള്‍

ഹൂഗ്ലിയിലെ ജനങ്ങള്‍ ഉത്സവങ്ങളെല്ലാം ആഘോഷിക്കുന്നവരാണ്‌. ദുര്‍ഗ പൂജ, കാളി പൂജ, ദസ്സറ, ദീപാവലി എന്നിവയാണ്‌ പ്രധാന ഉത്സവങ്ങള്‍. ഈ സമയങ്ങളില്‍ നഗരം മുഴുവന്‍ അലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കും.

ഹൂഗ്ലി പ്രശസ്തമാക്കുന്നത്

ഹൂഗ്ലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൂഗ്ലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൂഗ്ലി

  • റോഡ് മാര്‍ഗം
    ദേശീയ പാത 13 ഹൂഗ്ലിയെ പശ്ചിമ ബംഗാളുമായി ബന്ധിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയാണ്‌ ഇവിടേയ്‌ക്കുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ചുചുര റെയില്‍വെ സ്റ്റേഷനാണ്‌ സമീപത്തുള്ളത്‌. ഹൗറയില്‍ നിന്നും മറ്റ്‌ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ ട്രയിന്‍ സൗകര്യം ലഭ്യമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തിയിലെ നേതാജി സുബാഷ്‌ ചന്ദ്ര ബോസ്‌ വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. ഹൂഗ്ലിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമുണ്ട്‌ വിമാനത്താവളത്തിലേയ്‌ക്ക്‌. റോഡ്‌ മാര്‍ഗ്ഗം മികച്ച്‌ രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed