Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഇസ്‌ലാംനഗര്‍

ഇസ്‌ലാംനഗര്‍ - വിസ്മൃതിയിലാണ്ട തലസ്ഥാന നഗരം

11

ചരിത്രപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇസ്‍ലാംനഗര്‍. കുറച്ചു കാലം ഭോപ്പാലിന്‍റെ തലസ്ഥാന നഗരമായിരുന്നു എന്നതാണ് ഈ പ്രധാന്യത്തിന് കാരണം. മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭോപ്പാല്‍ - ബെരാസിയ റോഡിലാണ് ഈ നഗരം. ഭോപ്പാലില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഒരു കാലത്തെ പ്രൗഡിയുടെ സാക്‍ഷ്യങ്ങളായി നില്ക്കുന്ന തകര്‍ന്നടിഞ്ഞ ശേഷിപ്പുകളാണ് ഇസ്‍ലാം നഗറിലെ പ്രധാന കാഴ്ച.

ഇസ്‌ലാംനഗര്‍ - കോട്ടയാല്‍ സംരക്ഷിക്കപ്പെട്ട ഭൂമിക

ഇസ്‌ലാംനഗറിന്‍റെ യഥാര്‍ത്ഥ പേര് ജഗദീഷ്പൂര്‍ എന്നായിരുന്നു. ഇവിടം രജപുത്ത് രാജവംശത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്‍ ഇവിടേക്ക് വരുകയും നഗരം പിടിച്ചടക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഇദ്ദേഹം ഈ സ്ഥലത്തിന് ഇസ്‍ലാംനഗര്‍ അഥവാ ഇസ്ലാമിന്‍റെ നഗരം എന്ന പേരിട്ടത്. മുഹമ്മദ് ഖാന്‍ ഭോപ്പാലില്‍ രാജഭരണം ആരംഭിക്കുകയും ഇസ്‌ലാംനഗറിനെ തലസ്ഥാനമാക്കുകയും ചെയ്തു.

എന്നാല്‍ 1723 ല്‍ നിസാം ഉല്‍ മുല്‍ക്ക് ഇസ്‌ലാംനഗര്‍ കോട്ട പിടച്ചടക്കുകയും ചെറിയ കാലയളവ് മാത്രം നീണ്ടു നിന്ന മുഹമ്മദ് ഖാന്‍റെ ഭരണം അവസാനിക്കുകയും ചെയ്തു. 1806 മുതല്‍ ഇവിടം സിന്ധിയമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇപ്പോള്‍ ഭോപ്പാലിന് കീഴിലാണിവിടം. ഈ പ്രദേശം മനോഹരമായ ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.

ഇസ്‌ലാംനഗര്‍ ടൂറിസം

പുരാതനമായ സ്മാരകങ്ങളാണ് ഇസ്‌ലാംനഗറിലെ ആകര്‍ഷണം. ചേതോഹരമായ ചമന്‍ മഹല്‍, ഔദ്യോഗിക ഇടമായിരുന്ന റാണി മഹല്‍, വാസ്തുവിദ്യയുടെ അതിശയകരമായ സൃഷ്ടിയായ ഗോണ്ട് മഹല്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭോപ്പാലില്‍ നിന്ന് ബസിലും, ഓട്ടോറിക്ഷയിലും ഇവിടേക്കെത്താം. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി ഹോട്ടലുകളും, എ.ടി.എം കൗണ്ടറുകളും ഇവിടെയുണ്ട്. ശൈത്യകാലമാണ് ഇസ്‌ലാംനഗറിലെ കാഴ്ചകള്‍കാണാന്‍ അനുയോജ്യം.

ഇസ്‌ലാംനഗര്‍ പ്രശസ്തമാക്കുന്നത്

ഇസ്‌ലാംനഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇസ്‌ലാംനഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഇസ്‌ലാംനഗര്‍

  • റോഡ് മാര്‍ഗം
    ഭോപ്പാലില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും ബസുകളും, ഓട്ടോറിക്ഷകളും ഇസ്‍ലാംനഗറിലേക്ക് ലഭിക്കും. 2200 രൂപക്ക് സാധാരണ ടാക്സിയും, 3000 രൂപക്ക് എ.സി ടാക്സിയും ഭോപ്പാലില്‍ നിന്ന് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭോപ്പാലില്‍ തന്നെയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇസ്‍ലാം നഗറില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമുണ്ട് ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. ഇവിടെ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭോപ്പാലാണ് ഇസ്‍ലാംനഗറിന് അടുത്തുള്ള വിമാനത്താവളം. ഭോപ്പാലിലെ രാജബോജ് എയര്‍പോര്‍ട്ടിലേക്ക് 11.2 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ ലഭിക്കും. ഏകദേശം 2200 രൂപ നിരക്കില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇസ്‍ലാംനഗറിലേക്ക് ടാക്സി ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 May,Mon
Return On
12 May,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 May,Mon
Check Out
12 May,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 May,Mon
Return On
12 May,Tue