Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജോര്‍ഹട്ട്‌

ജോര്‍ഹട്ട്‌ - തേയില തോട്ടങ്ങളുടെ നഗരം 

35

അസാമിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ്‌ ജോര്‍ഹട്ട്‌ . സംസ്ഥാനത്തിന്റെ വടക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജോര്‍ഹട്ട്‌ അപ്പര്‍ ആസാമില്‍ നിന്നും നാഗാലാന്‍ഡ്‌ സംസ്ഥാനത്തേക്കുള്ള പ്രവേശന കവാടമാണ്‌. രണ്ട്‌ എന്ന്‌ അര്‍ത്ഥം വരുന്ന ജോര്‍, ചന്ത എന്നര്‍ത്ഥം വരുന്ന ഹട്ട്‌ എന്നീ വാക്കുകളില്‍ നിന്നുമാണ്‌ ജോര്‍ഹട്ട്‌ എന്ന പേര്‌ നഗരത്തിനുണ്ടായത്‌. ഭഗ്‌ദോയി നദിയുടെ ഇരുകരകളിലായി ആഴ്‌ചയില്‍ രണ്ട്‌ ദിവസം ഉണ്ടായിരുന്ന ചൗകിഹട്ട്‌, മച്ചാര്‍ഹട്ട്‌ എന്നീ ചന്തകള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈ സ്ഥലത്തിന്റെ പ്രത്യേകതയായിരുന്നു. അഹോം രാജാക്കന്‍മാരുടെ അവസാന തലസ്ഥാനമായിരുന്ന എന്നതും ജോര്‍ഹട്ടിന്റെ സവിശേഷതയാണ്‌. സമ്പന്നമായ അഹോം ഭരണകാലവുമായി ബന്ധിപ്പിക്കുന്ന വിവിധ ചരിത്രാശേഷിപ്പുകള്‍ നഗരത്തിലിപ്പോഴുമുണ്ട്‌.

ജോര്‍ഹട്ട്‌ വിനോദ സഞ്ചാരം- തേയില തോട്ടങ്ങള്‍

തേയില തോട്ടങ്ങളാല്‍ പ്രശസ്‌തമാണ്‌ ജോര്‍ഹട്ട്‌. ജോര്‍ഹട്ടിലും ചുറ്റുമായി 135 തേയില തോട്ടങ്ങളാണുള്ളത്‌. തേയില ഉത്‌പാദനത്തില്‍ നഗരത്തെ മുന്‍ നിരയിലെത്തിക്കാന്‍ ഇത്‌ കാരണമാകുന്നുണ്ട്‌. ജോര്‍ഹട്ടിന്റെ ചരിത്രത്തിന്‌ഡന്റെ ഭാഗം കൂടിയാണ്‌ഈ തേയില തോട്ടങ്ങള്‍. സിന്നമോറ ടീ എസ്റ്റേറ്റ്‌ പോലുള്ള ചില തേയില തോട്ടങ്ങള്‍ സന്ദര്‍ശിക്കാതെ ജോര്‍ഹട്ടിലേക്കുള്ള വിനോദ സഞ്ചാരം പൂര്‍ത്തിയാകില്ല. ലോകത്തിലെ ഏറ്റവും പഴയ തേയില ഗവേഷണ കേന്ദ്രമായ ടോക്ലൈ തേയില ഗവേഷണ കേന്ദ്രവും ജോര്‍ഹട്ടിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്‌.

ജോര്‍ഹട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുന്ന ജോര്‍ഹട്ടിലെ വിവിധ മൈദാമുകളെ (ശ്‌്‌മശാനഭൂമികള്‍) കുറിച്ച്‌ പരാമര്‍ശിക്കാതെ ഇവിടുത്തെ വിനോദ സഞ്ചാരം പൂര്‍ണമാകില്ല. രാജ മൈദാം, ലചിത്‌ മൈദാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ജോഹട്ടിന്റെ സാംസ്‌കാരിക പ്രതാപം എന്തായിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ സഹായിക്കും. ഇവിടുത്തെ പുഖുറികള്‍ അഥവ ജലസംഭരണികള്‍ നഗരത്തിന്റെ ഭംഗി കൂട്ടുന്നുവയാണ്‌. കന്‍വാരി പുഖുറി, ഹദുലി പുഖുറി എന്നിവങ്ങനെ നിരവധി പുഖുറികള്‍ നഗരത്തിന്‌ ചുറ്റുമായുണ്ട്‌.

ജോര്‍ഹട്ട്‌- അസാമിന്റെ സാംസ്‌കാരിക തലസ്ഥാനം

സമ്പന്നമായ സംസ്‌കാരം കൊണ്ടും ജോര്‍ഹട്ട്‌ വളരെ പ്രശസ്‌തമാണ്‌. സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും രൂപത്തില്‍ അഹോം സംസ്‌കാരത്തെ ഈ ചെറു നഗരം ഇപ്പോഴും സംരക്ഷിക്കുന്നു. അഹോം ഭരണത്തിന്റെ സമ്പന്നത സംരക്ഷിക്കുക മാത്രമല്ല അതില്‍ ആധുനീകത കൂട്ടി ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌ ഈ നഗരം. അഹോമുകളുടെ അവസാന തലസ്ഥാനമായിരുന്ന ജോര്‍ഹട്ട്‌ ആസ്സാമിലെ ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള സമരകേന്ദ്രം കൂടിയായിരുന്നു. പ്രമുഖരായ സംഗീതജ്ഞര്‍, എഴുത്തുകാര്‍, ചരിത്രകാരന്‍മാര്‍ എന്നിവരെ ലോകത്തിന്‌ സംഭാവന ചെയ്‌തു കൊണ്ട്‌ ജോര്‍ഹട്ട്‌ അതിന്റെ സാംസ്‌കാരിക പ്രൗഢി തെളിയിച്ചിട്ടുണ്ട്‌. രാജ്യത്തെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം ആദ്യം ലഭിക്കുന്ന അസം എഴുത്തു കാരനായ ബീരേന്ദ്ര കുമാര്‍ ഭട്ടാചാര്യ ജോര്‍ഹട്ട്‌കാരനാണ്‌. വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ കൃഷ്‌ണ കാന്ത ഹന്ദിക്‌ ഇവിടെ നിന്നുള്ള ആളാണ്‌.

എങ്ങനെ എത്തിച്ചേരാം

അസ്സാമിന്റെയും രാജ്യത്തിന്റെയും മറ്റ്‌ ഭാഗങ്ങളുമായി ദേശീയ പാതകള്‍, വിമാനത്താവളങ്ങള്‍, റെയില്‍ വെസ്റ്റേഷനുകള്‍ എന്നിവ വഴി മികച്ച രീതിയില്‍ ജോര്‍ഹട്ട്‌ ബന്ധപ്പെട്ടു കിടക്കുന്നു.

ജോര്‍ഹട്ട്‌ പ്രശസ്തമാക്കുന്നത്

ജോര്‍ഹട്ട്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജോര്‍ഹട്ട്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജോര്‍ഹട്ട്‌

  • റോഡ് മാര്‍ഗം
    ദേശീയ പാത 37 ജോര്‍ഹട്ടിനെ ആസ്സാമിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ജോര്‍ഹട്ടിലെ റോഡ്‌ ഗതാഗതം വളരെ മികച്ചതാണ്‌. ദിബ്രുഗഡ്‌,ഗുവാഹത്തി തുടങ്ങി അസ്സാമിലെ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും എപ്പോഴും ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ദേശീയപാത വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനാല്‍ റോഡ്‌ മാര്‍ഗമുള്ള യാത്ര കൂടുതല്‍ മെച്ചപ്പെട്ടേക്കും. ഇവിടുത്തെ റോഡില്‍ രാത്രി യാത്ര സാധാരണമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജോര്‍ഹട്ടിന്‌ രണ്ട്‌ റെയില്‍വെ സ്റ്റേഷനുകളുണ്ട്‌. നഗര കേന്ദ്ര നിന്നും 18.6 കിലോ മീറ്റര്‍ അകലെയായുള്ള മരിയാനി ജംങ്‌ഷനാണ്‌ പ്രധാന സ്റ്റേഷന്‍. ദിബ്രുഗഡിലേക്ക്‌ പോകുന്ന ട്രയിനുകളെല്ലാം മരിയാനി ജംങ്‌ഷന്‍ വഴിയാണ്‌ കടന്നു പോകുന്നത്‌. മറ്റൊന്ന്‌ നഗര കേന്ദ്രത്തിലുള്ള റെയില്‍വെസ്റ്റേഷനാണ്‌. ഗുവാഹത്തിയില്‍ നിന്നും ദിവസം രണ്ട്‌ട്രെയിനുകള്‍ ഇവിടേയ്‌ക്കുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അസാമിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നാണ്‌ റോവ്രിയ വിമാനത്താവളം എന്നറിയപ്പെടുന്ന ജോര്‍ഹട്ട്‌ വിമാനത്താവളം. ഗുവാഹത്തിയുമായും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായും ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു. ഗുവാഹത്തിയിലേയ്‌ക്ക്‌ സേവനം ലഭ്യമാക്കുന്ന ഏക എയര്‍ലൈന്‍ നിലവില്‍ ജെറ്റ്‌ എയര്‍വെയ്‌സ്‌ മാത്രമാണ്‌. ഇതിന്റെ ഉപകമ്പനിയായ ജെറ്റ്‌ കണക്‌ടിന്റെ ഫ്‌ളൈറ്റുകള്‍ ജോര്‍ഹത്തിലേയ്‌ക്കും അവിടെ നിന്നും തിരിച്ചും സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon