Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കല്‍പ്പറ്റ

വയനാടന്‍ പെരുമയുമായി കല്‍പ്പറ്റ

26

കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം കൂടിയാണ് കല്‍പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ പട്ടണമാണ് ഇത്. വയനാട്ടിലെ ഒരേയൊരു മുനിസിപ്പല്‍ പട്ടണം കൂടിയാണ് കല്‍പ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമെന്ന് വേണമെങ്കില്‍ കല്‍പ്പറ്റയെ വിളിക്കാം. കോഴിക്കോട് - മൈസൂര്‍ ദേശീയപാതയായ ദേശീയപാത 212 കല്‍പ്പറ്റയിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍പറ്റ സ്ഥിതിചെയ്യുന്നത്.

നിരവധി ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും മോസ്‌കുകളും കല്‍പ്പറ്റയ്ക്ക് ചുറ്റുമായുണ്ട്. മഹാവിഷ്ണു ക്ഷേത്രം, ശ്രീ ശാസ്താ ക്ഷേത്രം തുടങ്ങിയ ഹിന്ദു ക്ഷേത്രങ്ങളും പുളിയാര്‍മല ജൈനക്ഷേത്രവുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. 300 വര്‍ഷത്തിലധികം പഴക്കമുള്ള വാരമ്പറ്റ മോസ്‌ക്കാണ് കല്‍പ്പറ്റയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിവയാണ് കല്‍പ്പറ്റയ്ക്ക് സമീപത്തുള്ള പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. മനോഹരമായ കാലാവസ്ഥയും സര്‍വ്വോപരി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വയനാടിന്റെ ഭാഗമാണെന്നതും കല്‍പ്പറ്റയിലേക്ക് സഞ്ചാരികളെത്താന്‍ കാരണമാകുന്ന ഘടകങ്ങളാണ്. റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെങ്കിലും വ്യോമ, റെയില്‍ മാര്‍ഗം കല്‍പ്പറ്റയിലേത്തുക അത്ര എളുപ്പമല്ല.

കല്‍പ്പറ്റ പ്രശസ്തമാക്കുന്നത്

കല്‍പ്പറ്റ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കല്‍പ്പറ്റ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കല്‍പ്പറ്റ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാത കല്‍പ്പറ്റയിലൂടെ കടന്നുപോകുന്നു. കോഴിക്കോട്, ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പാതകള്‍ വയനാട്ടിലൂടെയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വയനാട് ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളില്ല. കോഴിക്കോടാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 73 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി കല്‍പ്പറ്റയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോഴിക്കോട് കരിപ്പൂര്‍ ആണ് കല്‍പ്പറ്റയ്ക്ക് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. കല്‍പ്പറ്റയില്‍ നിന്ന് 86 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ വയനാട്ടിലെത്താം. കൂടാതെ ബസ്സ് സര്‍വ്വീസൂമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu