Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാമര്‍പുകുര്‍

കാമര്‍പുകുര്‍ ‍- കരകൗശല ഗ്രാമം

5

പശ്ചിമബംഗാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാമര്‍പുകുര്‍ ഗ്രാമം ശ്രീരാമകൃഷ്‌ണന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട്‌ വളരെ പ്രശസ്‌തമാണ്‌. ഈ പേരില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവിലുണ്ട്‌. സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്‌ണന്റെ ജീവിതവും കാലയളവും ഓര്‍മ്മപ്പെടുത്തുന്ന പലതും ഇവിടെ ഇപ്പോഴുമുണ്ട്‌.

അദ്ദേഹത്തിന്റെ ജന്മഗൃഹം, ചെറിയ ക്ഷേത്രം എന്നിവയാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌. അദ്ദേഹത്തിനായി ജന്മസ്ഥലത്ത്‌ ഒരു ക്ഷേത്രവും പണികഴിപ്പിച്ചിട്ടുണ്ട്‌. ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി ഇവിടെയുള്ള ആശ്രമത്തില്‍ വര്‍ഷം തോറും നിരവധി പേര്‍ എത്താറുണ്ട്‌.

കുടില്‍ വ്യവസായം

പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ബംഗാളി ഗ്രാമത്തിലേയ്‌ക്ക്‌ എത്താറുണ്ട്‌. നിരവധി കുടില്‍ വ്യവസായ ഉത്‌പന്നങ്ങളാലും ഈ സ്ഥലം പ്രശസ്‌തമാണ്‌. ഹുക്കയില്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍, ജിലേബി പോലുള്ള മധുരപലഹാരങ്ങള്‍, വിവിധ തരം തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ കുടില്‍ വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്നു.

ആഘോഷങ്ങളും ഉത്സവങ്ങളും

ഉത്സവകാലയളവായ മാര്‍ച്ച്‌ , ഏപ്രില്‍ മാസങ്ങളില്‍ കാമര്‍പുകുര്‍ വിനോദ സഞ്ചാരം ശക്തി പ്രാപിക്കും. ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായുള്ള ആഘോഷവേളകളില്‍ പ്രദേശവാസികള്‍ മാനസ ദേവിയെയും ആരാധിക്കാറുണ്ട്‌. ഉത്സവ ദിവസങ്ങളില്‍ നിര്‍ത്താതെ 72 മണിക്കൂര്‍ മന്ത്രം ചൊല്ലലും കീര്‍ത്തനാലാപനങ്ങളും ഉണ്ടാകാറുണ്ട്‌. ഇക്കാലയളവില്‍ ഗ്രാമത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരിക്കും അനുഭവപെടുക.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഉത്സവകാലങ്ങള്‍ക്ക്‌ ശേഷം എത്തുന്നവര്‍ക്ക്‌ സന്ദര്‍ശിക്കാവുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. തകേശ്വര്‍ ക്ഷേത്രം, മന്ദാര കോട്ട എന്നിവ ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. ഒരു സമയത്ത്‌ ഗ്രാമം മുസ്ലീം ഭരണത്തിന്‌ കീഴിലായിരുന്നു എന്നതിന്റെ തെളിവാണ്‌ ഈ കോട്ട

എങ്ങനെ എത്തിച്ചേരാം

കാമര്‍പുകുര്‍ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ മറ്റ്‌ നഗരങ്ങളുമായി റോഡ്‌, റയില്‍, വായു മാര്‍ഗ്ഗങ്ങളില്‍ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

കാമര്‍പുകുര്‍ പ്രശസ്തമാക്കുന്നത്

കാമര്‍പുകുര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാമര്‍പുകുര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാമര്‍പുകുര്‍

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്നും അഹല്യബായി ഹോല്‍ക്കര്‍ റോഡ്‌ മാര്‍ഗം കമര്‍പുകറില്‍ എത്താം. 93.7 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത റയില്‍വെ സ്റ്റേഷന്‍വഴിയാണ്‌ കാമര്‍പുകുര്‍ മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത വിമാനത്താവളമാണ്‌ കാമര്‍പുകുര്‍ മറ്റ്‌ ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത്‌. അന്താരാഷ്‌ട്ര വിമാന സര്‍വീസും ഇവിടെ നിന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed