Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാഞ്ചീപുരം

കാഞ്ചീപുരം: ക്ഷേത്രങ്ങളുടെ നഗരം

39

തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം “ആയിരം ക്ഷേത്രങ്ങളുടെ നഗരം” എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന പട്ടണം എന്ന ഖ്യാതിയും ചരിത്രഭൂപടത്തില്‍ ഇതിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച്  കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഈ നഗരം ഇന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 72 കിലോമീറ്റര്‍ മാത്രം ദൂരെയായതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടെ ചെന്നെത്താം.

ഹിന്ദുമത വിശ്വാസപ്രകാരം ജീവിത മോക്ഷത്തിനായ് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഏഴ്  പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. വൈഷ്ണവവിശ്വാസികള്‍ക്കും ശൈവവിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്‌  ഈ പുണ്യഭൂമി. ഈ രണ്ട് ദൈവങ്ങളുടെയും പേരില്‍ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും ഭക്തജനപ്രീതി നേടിയവ വിഷ്ണുക്ഷേത്രമായ വരദരാജ പെരുമാള്‍ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവുമാണ്. പ്രകൃതിയുടെ അഞ്ച് മൂലധാതുക്കളെ പ്രതിനിധാനം ചെയ്യുന്ന ശിവന്റെ അഞ്ച്  ക്ഷേത്രങ്ങളിലൊന്നാണ്‌  രണ്ടാമത്തേത്. പഞ്ചഭൂതസ്ഥലങ്ങള്‍ എന്നാണ്‌ ഈ അഞ്ച് ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്.

പവിത്ര നഗരം

കാഞ്ചീപുരം എന്ന പേരിലെ 'ക' ബ്രഹ്മാവിനെയാണ് സൂചിപ്പിക്കുന്നത്. 'ആഞ്ചി' എന്നത് വിഷ്ണുഭഗവാനോടുള്ള അദ്ദേഹത്തിന്റെ ആരാധനയേയും കുറിക്കുന്നു. ഈ നഗരപരിധിക്കുള്ളിലെ എണ്ണമറ്റ വിഷ്ണുക്ഷേത്രങ്ങള്‍ തന്നെയാണ് നഗരത്തിന് ഈ പേര് സമ്മാനിച്ചതെന്ന് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ധാരാളം ശിവക്ഷേത്രങ്ങളും ഇവിടെയുണ്ട്. കാഞ്ചീപുരത്തിന്റെ പടിഞ്ഞാറ് ഭാഗം ഇത്തരത്തില്‍ ശിവക്ഷേത്രങ്ങള്‍ ധാരാളം ഉള്ള പ്രദേശമാണ്. അതിനാല്‍ ആ മേഖലയെ ശിവകാഞ്ചി എന്നും വിഷ്ണുക്ഷേത്രങ്ങള്‍ അധികമുള്ള കിഴക്ക് ഭാഗം വിഷ്ണുകാഞ്ചി എന്നും അറിയപ്പെടുന്നു.

ഇവയ്ക്ക് പുറമെ ഏറെ പ്രശസ്തമായ വേറെയും ക്ഷേത്രങ്ങള്‍  കാഞ്ചീപുരത്തുണ്ട്. കൈലാസനാഥര്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, കച്ചപേശ്വരര്‍ ക്ഷേത്രം, കുമാരകൊട്ടം ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.  

പവിത്രതയുടെയും  ചരിത്രത്തിന്റെയും സങ്കലനം

ചരിത്രകുതുകികളുടെ ഇഷ്ടസങ്കേതമാണ് കാഞ്ചീപുരം. പല്ലവ സാമ്രാട്ടുകളുടെ ഭരണത്തിന്‍ കീഴിലാണ് കാഞ്ചീപുരം ചരിത്രത്തില്‍ അവഗണിക്കാനാവാത്ത പെരുമ നേടിയെടുത്തത്. ഭരണത്തിന്റെ ഐശ്വര്യ സമൃദ്ധിയെ വിളിച്ചോതുന്ന വിധത്തില്‍ കാഞ്ചീപുരം എന്ന തലസ്ഥാന നഗരിയെ ധനവും പ്രയത്നവും വിനിയോഗിച്ച്  ആവുന്നത്ര മോടിപിടിപ്പിച്ചു.

കരുത്തുറ്റ റോഡുകളും കെട്ടിടങ്ങളും കോട്ടകൊത്തളങ്ങളും നഗരത്തിന് ചുറ്റും വീതിയുള്ള കിടങ്ങുകളും അവര്‍ പണിതു. മൂന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലായിരുന്നു ഇതെല്ലാം.

ചൈനയുമായി സുദൃഢമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ് ഏഴാം നൂറ്റാണ്ടില്‍ എപ്പോഴൊ കാഞ്ചീപുരം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കാഞ്ചീപുരത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ധീരരും ദീനാനുകമ്പയുള്ളവരും അഭ്യസ്തവിദ്യരും ഒപ്പം സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവരുമായിരുന്നു ഇവിടത്തെ ജനങ്ങള്‍ എന്ന് അദ്ദേഹം വാഴ്ത്തിയിട്ടുണ്ട്.

പതിനൊന്നാം നൂറ്റാണ്ടില്‍ അധിനിവേശം നടത്തിയ ചോളരാജാക്കന്‍മാര്‍  കാഞ്ചീപുരത്തിന്റെ ഭരണം ഏറ്റെടുത്തു. പതിനാലാം നൂറ്റാണ്ട് വരെ തുടര്‍ന്ന  ഇവരുടെ ഭരണകാലത്ത് കാഞ്ചീപുരം തലസ്ഥാനനഗരമായിരുന്നില്ല. പക്ഷെ, അവര്‍  ഈ നഗരത്തെ അവഗണിച്ചില്ല. ധാരാളം നിര്‍മ്മാണ  പ്രക്രിയകള്‍  നടത്തുകയും നഗരത്തെ കിഴക്ക് ഭാഗത്തേക്ക് കൂടുതല്‍  വികസിപ്പിക്കാന്‍  ശ്രമിക്കുകയും ചെയ്തു.

14 മുതല്‍  17 വരെയുള്ള നൂറ്റാണ്ടുകളില്‍  വിജയനഗര സാമ്രാജ്യത്തിനായിരുന്നു കാഞ്ചീപുരത്തിനുമേല്‍  രാഷ്ട്രീയ അധീശത്വം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭരണം മറാഠികളുടെ കൈകളില്‍  വന്നെങ്കിലും ഒട്ടും വൈകാതെ മുഗള്‍  ചക്രവര്‍ത്തിയായ ഔറംഗസീബിന് കാഞ്ചീപുരം നഗരിയെ വിട്ടുകൊടുക്കേണ്ടിവന്നു. ഫ്രഞ്ച്, ബ്രിട്ടീഷ് കച്ചവടക്കാരുടെ ആവിര്‍ ഭാവത്തോടെ നഗരം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന് കീഴിലാവുകയും ബ്രിട്ടീഷ് ജനറലായ റോബര്‍ട്ട്  ക്ലൈവ് ഈ നഗരത്തിന്റെ ഭരണം കയ്യാളുകയും ചെയ്തു.

ഗതകാല ചരിത്ര ധന്യതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ സഞ്ചാരികള്‍ക്ക്  കാണാം. നഗരത്തിലെ നിര്‍മ്മാണങ്ങളില്‍  അനുകരിച്ചിട്ടുള്ള വാസ്തുകലകളില്‍  ഇത്തരം സാംസ്ക്കാരിക വൈവിദ്ധ്യത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ക്ഷേത്രങ്ങള്‍ക്കെന്നപോലെ അവയിലെ പാശ്ചാത്യ പൌരസ്ത്യ സ്വാധീനമുള്ള വാസ്തുകലകള്‍ക്കും  ഈ നഗരം ഇന്ന് പേര് കേട്ടതാണ്.

കാഞ്ചീപുരം എന്ന പട്ടിന്റെ നാട്

സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്ത കാഞ്ചീപുരം പട്ടുസാരികള്‍ ലോകം പ്രശസ്തമാണ്‌. പ്രാചീന കാലങ്ങളിലെന്ന പോലെ ആധുനിക കാലത്തും കാഞ്ചിപുരം പട്ട് പ്രിയങ്കരമാണ്‌. ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ മാന്യമായ വസ്ത്രധാരണത്തിന്റെ ഉദാത്ത ഭാവം എന്നതിലുപരി തമിഴ് ജനതയുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സാരികള്‍.

കമലാക്ഷിയമ്മന്‍ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, ദേവരാജസ്വാമി ക്ഷേത്രം, കൈലാസ നാഥര്‍ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളുടെ പവിത്ര ഭൂമിയായ കാഞ്ചീപുരത്ത്  വര്‍ഷത്തില്‍ ഏത് സമയവും നൂറ് കണക്കിന് ഭക്തരുടെ നിത്യസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റോഡുകള്‍ വഴിയും റെയിലുകള്‍ വഴിയും കാഞ്ചീപുരത്തിന് രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി സുദൃഢമായ ബന്ധമാണുള്ളത്. ചെന്നൈ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചൂടുള്ള വേനല്‍ കാലവും സുഖദായകമായ ശൈത്യകാലവും കാഞ്ചീപുരം വാഗ്ദാനം ചെയുന്നു.

English Summary: Kanchipuram is perhaps the oldest city of Tamil Nadu that has still managed to retain its old world charm. The city is famous for not only its temples but also for having been the Capital city of the Pallava Kings. Even today the city is sometimes called by its old names of Kanchiampathi and Conjeevaram.

കാഞ്ചീപുരം പ്രശസ്തമാക്കുന്നത്

കാഞ്ചീപുരം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാഞ്ചീപുരം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാഞ്ചീപുരം

  • റോഡ് മാര്‍ഗം
    അനായാസം എത്തിച്ചേരാം എന്നതിനാല്‍ ധാരാളം ആളുകള്‍ ബസ്സ് യാത്ര ഇഷ്ടപ്പെടുന്നുണ്ട്. കാഞ്ചീപുരത്തേക്കും തിരിച്ചും പതിവായി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ടാക്സികളും സുലഭമാണ്. ചെന്നൈയില്‍ നിന്ന് 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. ടാക്സിയില്‍ യാത്ര ചെയ്താല്‍ സമയം ലാഭിക്കാമെങ്കിലും കൂടുതല്‍ ചാര്‍ജ്ജ് വേണ്ടിവരും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി കാഞ്ചീപുരത്തിന് സുഗമമായ റെയില്‍ മാര്‍ഗ്ഗങ്ങളുണ്ട്. കാഞ്ചീപുരത്തിന് റെയില്‍വേ സ്റ്റേഷനുണ്ട്. ചെങ്കല്പേട്ട് – ആരക്കോണം പാതയിലാണിത്. കാഞ്ചീപുരത്തിനും ചെന്നൈക്കുമിടയില്‍ ദിവസവും ഒരു പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.2 മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈയിലെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളമാണ് കാഞ്ചീപുരത്തിന് സമീപസ്ഥമായ വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തിനകത്തും പുറത്തേക്കുമായി ധാരാളം ഫ്ലൈറ്റുകളുണ്ട് . കാഞ്ചീപുരത്ത് നിന്ന് ഏകദേശം 62 കിലോമീറ്റര്‍ മാത്രം അകലെയാണിത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 70 മിനിറ്റ് യാത്രാദൈര്‍ഘ്യമേള്ളു ഇവിടേയ്ക്ക്. എയര്‍പോര്‍ട്ടില്‍ നിന്ന് ബസ്സുകളോ ടാക്സികള്‍ മുഖേനയോ കാഞ്ചീപുരത്തെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat