കാന്‍ഗ്രയ്‌ക്ക് തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ പട്ടണത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മസ്രൂര്‍ ക്ഷേത്രം. ഗുഹകള്‍ക്ക് അകത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ച് ശിഖാര്‍ ക്ഷേത്രങ്ങള്‍ ചേരുന്നതാണ് മസ്രൂര്‍ ക്ഷേത്രം.
പതിനഞ്ച് ക്ഷേത്രങ്ങളില്‍ പെടുന്ന താക്കുര്‍ദ്വാര്‍ ക്ഷേത്രത്തില്‍ രാമന്‍, ലക്ഷ്‌മണന്‍, സീത എന്നിവയുടെ കരിങ്കല്‍ ശില്‍പ്പങ്ങളുണ്ട്. ഇവരുടെ മധ്യത്തില്‍ ശിവനെയും കാണാം. ഇവിടുത്തെ ഗര്‍ഭഗൃഹം സമചതുരാകൃതിയിലുള്ളതാണ്. ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് നാലു വലിയ സ്‌തൂഭങ്ങളോട് കൂടിയ ചതുരാകൃതിയിലുള്ള മണ്ഡപമുണ്ട്. നാലു ഉപദേവന്മാരുടെ പ്രതിഷ്‌ഠയുള്ള മുഖമണ്ഡപവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
ഇന്‍ഡോ- ആര്യന്‍ നിര്‍മ്മാണ ശൈലി അനുസ്‌മരിപ്പിക്കുന്ന ക്ഷേത്രം പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം അജന്താ എല്ലോറ ഗുഹാക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ്. എട്ട്, ഒമ്പത് നൂറ്റാണ്ടുകളില്‍ നിലവിലുണ്ടായിരുന്ന ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്.



Click it and Unblock the Notifications