Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖിംസാര്‍

ഖിംസാര്‍ - മണല്‍ക്കുന്നുകളുടെ നഗരം

3

മണല്‍കുന്നുകളുടെ മര്‍മരം കേട്ട് താര്‍ മരുഭൂമിയിലൂടെ ഒരു യാത്ര നടത്താതെ രാജസ്ഥാന്‍ സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. ഈ യാത്രയില്‍ ഒരിക്കലും ഖിംസാറിനെ ‘മിസ്’ ചെയ്യരുത്. താര്‍ മരുഭൂമിയുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഖിംസര്‍  മുമ്പ് പ്രദേശത്തെ നാട്ടുരാജാക്കന്‍മാരായ താക്കൂര്‍മാരാണ്  ഭരിച്ചിരുന്നത്.

മരുപ്പച്ചക്ക് സമാനമായ മനോഹരമായ തടാകമാണ്  ഖിംസാറിന്‍െറ പ്രധാന ആകര്‍ഷണം. ഖിംസാര്‍ കോട്ടയും മറ്റൊരു ആകര്‍ഷണമാണ്. മണല്‍ക്കുന്നുകള്‍ക്കിടയിലൂടെ ഒട്ടകപ്പുറത്തും ഒട്ടകം വലിക്കുന്ന വണ്ടികളിലുള്ള യാത്ര ആസ്വദിക്കാനാണ് സഞ്ചാരികള്‍ പ്രധാനമായും ഇവിടെയത്തെുന്നത്.

ചരിത്രം

16ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഖിംസര്‍ കോട്ടയുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന്‍െറ ചരിത്രം അറിയപ്പെടുന്നത്. നിരവധി യുദ്ധങ്ങളാണ് ഈ കോട്ടയുടെ ആധിപത്യം പിടിച്ചടക്കാന്‍ മുമ്പ് നടന്നിട്ടുള്ളത്. ഈ രക്തചൊരിച്ചിലുകളുടെ കഥകള്‍ നിശബ്ദം അയവിറക്കുന്ന നിരവധി തെളിവുകള്‍ കോട്ടയിലും പരിസരത്തുമുണ്ട്.   ഖിംസറില്‍ എത്തുന്ന സഞ്ചാരികള്‍ ഭൂരിഭാഗവും പുരാതന ജൈന,ഹിന്ദുക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓസിയന്‍ എന്ന സ്ഥലം കൂടി സന്ദര്‍ശിക്കാതെ മടങ്ങാറില്ല.  

സമയം അനുവദിക്കുന്നവര്‍ ഹെറിറ്റേജ് ഹോട്ടലായ സാന്‍ഡ് ഡ്യൂണ്‍സ് സന്ദര്‍ശിക്കാനും  മരുഭൂമിയുടെ ചെരിവുകളിലൂടെയുള്ള ഒട്ടകപ്പുറത്തെ യാത്രക്കും സമയം കണ്ടത്തെണം. നഗൗര്‍ മേളയാണ് ഖിംസറിന്‍െറ പ്രധാന ഉല്‍സവം. എല്ലാ വര്‍ഷവും ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ഈ മേള കാണാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടെയത്തൊറുണ്ട്. ഒട്ടകയോട്ട മല്‍സരം, കാളയോട്ട മല്‍സരം എന്നിവ കാണാനും നാടോടി കലാരൂപങ്ങള്‍ ആസ്വദിക്കാനും മേള അവസരമൊരുക്കുന്നു.

ഖിംസാര്‍ പ്രശസ്തമാക്കുന്നത്

ഖിംസാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖിംസാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഖിംസാര്‍

  • റോഡ് മാര്‍ഗം
    ജോദ്പൂര്‍-നഗൗര്‍-ബിക്കാനീര്‍ ഹൈവേയിലാണ് ഖിംസര്‍ സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്‍െറ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ ഇങ്ങോട് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജോദ്പൂരാണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ദല്‍ഹി,ജയ്സാല്‍മീര്‍,അഹമ്മദാബാദ്,മുംബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് തീവണ്ടി സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    140 കിമി അകലെയുള്ള ജോദ്പൂരാണ് ഏറ്റവുമടുത്ത വിമാനത്താവളം. ജയ്പൂര്‍,മുംബൈ,ദല്‍ഹി, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇങ്ങോട് പതിവ് വിമാനസര്‍വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഖിംസറിലേക്ക് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്. വിദേശസഞ്ചാരികള്‍ക്ക് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജോദ്പൂരിലേക്ക് വിമാനങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Sep,Fri
Return On
19 Sep,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Sep,Fri
Check Out
19 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Sep,Fri
Return On
19 Sep,Sat