പാണ്ഡവരുമായി അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്. വടക്കന്‍ തനേശ്വറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൗരവര്‍ക്കെതിരെയുള്ള അവസാന യുദ്ധത്തിന് മുമ്പ് പാണ്ഡവര്‍ ഇവിടെ ചില വ്രതങ്ങള്‍ അനുഷ്‌ഠിച്ചിരുന്നതായാണ് പറയപ്പെടുന്നത്. കാളിദേവിയെ ആരാധിക്കുന്ന ഭദ്രകാളി ക്ഷേത്രത്തില്‍ ദേവിയുടെ വിവിധ അവതാരങ്ങള്‍ കാണാന്‍ കഴിയും. ഈ ക്ഷേത്രം ശക്തിപീഠങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സതീ ദേവീയുടെ കാല്‍പാദങ്ങള്‍ വീണതിവിടെയാണന്നാണ് കരുതപ്പെടുന്നത്.
ഹിന്ദു വിശ്വാസ പ്രകാരം ശക്തിപീഠങ്ങളില്‍ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ്. ദേവിയുടെ അനുഗ്രഹത്തിനായി തുണി കുതിരകളെ ഇവിടെ സമര്‍പ്പിക്കാറുണ്ട്. ചെങ്കല്ലില്‍ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രം നവരാത്രി ആഘോഷ സമയത്ത് പ്രകാശ പൂരിതമാക്കും.



Click it and Unblock the Notifications