ബീഹാര്‍ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ആകര്‍ഷണമാണ് ലഖിസാരായി. മുമ്പ് മുന്‍ഗേര്‍ ജില്ലയുടെ ഭാഗമായിരുന്ന ലഖിസാരായി 1994 ലാണ് സ്വതന്ത്ര ജില്ലയായി മാറിയത്. തെക്ക് ഷെയ്‌ക്‌പുര, കിഴക്ക് മുന്‍ഗേര്‍, പടിഞ്ഞാറ് ബെഗുസാരായി, വടക്ക് പാട്‌ന എന്നിവയാണ് ലഖിസാരായിയുടെ അതിര്‍ത്തി പ്രദേശങ്ങള്‍.
ആത്മീയവും പരമ്പരാഗതവുമായ ശൈലികള്‍ കലര്‍ന്ന വികസിത നഗരമാണ് ലഖിസാരായി. ഗതാഗതത്തിനും ആശയവിനിമയത്തിനും മികച്ച സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ലഖിസാരായില്‍. ലഖിസാരായുടെ പ്രൗഢഗംഭീരമായ ഭൂതകാലമാണ് വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ഗംഗ, കിയുല്‍, ഹരോഹര്‍ എന്നിവയാണ് ലഖിസാരായിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. കൈയ, ബാരാഹിയ, ശൃംഗി ഋഷി, അഭിനാഥ്, നോന്‍ഗര്‍, ഭഗവതി ആസ്ഥാന്‍, അഭിനാഥ് ആസ്ഥാന്‍ എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് വലിയ സംഭാവനകള്‍ നല്‍കിയ നിരവധി ഗവേഷണങ്ങളും ഉത്‌ഖനനങ്ങളും നടന്ന വിവിധ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അമ്രസാനി, ദരിയപൂര്‍, ആശോക് ധാം എന്നിവയാണ് മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ശിവലിംഗത്താല്‍ പ്രശസ്‌തമാണ് അശോക് ധാം.
എങ്ങനെ എത്തിച്ചേരാം
റോഡ്, റയില്‍ മാര്‍ഗങ്ങളാണ് ലഖിസാരായില്‍ എത്തിച്ചേരാനുള്ള മികച്ച മാര്‍ഗങ്ങള്‍



Click it and Unblock the Notifications