Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലക്‌നൗ

ലക്‌നൗ - നവാബുമാരുടെ നാട്ടിലൂടെ ഒരു യാത്ര

59

നവാബുമാരുടെ നഗരം എന്ന്‌ അറിയപ്പെടുന്ന ലക്‌നൗ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമാണ്‌. ഗോമതി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രത്തിന്‌ സൂര്യവംശ രാജാക്കന്മാരോളം പഴക്കമുണ്ട്‌. അവധിലെ നവാബുമാരുടെ തലസ്ഥാനമായിരുന്ന ലക്‌നൗ സ്ഥാപിച്ചത്‌ നവാബ്‌ അസഫ്‌ ഉദ്‌ ദൗളയാണ്‌. നവാബുമാരുടെ ഭരണകാലത്ത്‌ ലക്‌നൗ സാംസ്‌കാരികമായി വലിയ ഉയര്‍ച്ച നേടി. ഇതൊക്കെ പറയുമ്പോഴും ലക്‌നൗവിന്റെ തനത്‌ രുചികളെ കുറിച്ച്‌ പറയാതിരുന്നാല്‍ അത്‌ വലിയൊരു കുറവായിപ്പോകും. വായില്‍ വെള്ളമൂറിക്കുന്ന ലക്‌നൗ വിഭവങ്ങള്‍ക്ക്‌ ഇപ്പോഴും ഭക്ഷണപ്രിയരുടെ മെനുവില്‍ ഒന്നാം സ്ഥാനമാണ്‌.

അത്ഭുകരമായ വികസനവും വളര്‍ച്ചയും തേടി എത്തിയെങ്കിലും പഴയ പ്രൗഢിയും സംസ്‌കാരവും നിലനിര്‍ത്താന്‍ ഇപ്പോഴും ലക്‌നൗവിന്‌ കഴിയുന്നുണ്ട്‌. ലക്‌നൗവിന്റെ സംസ്‌കാരവും ആചാരമര്യാദകളും നമ്മെ അത്ഭുതപ്പെടുത്തും. അതിനായി കൂടുതലൊന്നും ചെയ്യണ്ട, ലക്‌നൗവിലെ തെരുവുകളിലൂടെ നടക്കുകയോ അവിടുത്തുകാരോട്‌ സംസാരിക്കുകയോ ചെയ്‌താല്‍ മാത്രം മതി. പഴയ ബംഗ്‌ളാവുകളുടെ സ്ഥാനത്ത്‌ പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥാനം പിടിച്ചതൊഴിച്ചാല്‍ പ്രകടമായ മാറ്റങ്ങളൊന്നുമില്ല.

സംസ്‌കാരത്തിന്റെയും രുചിയൂറും വിഭവങ്ങളുടെയും പേരില്‍ മാത്രമല്ല ലക്‌നൗ നവാബുമാരോട്‌ കടപ്പെട്ടിരിക്കുന്നത്‌. ഇവരുടെ ഭരണകാലത്ത്‌ സാഹിത്യം, സംഗീതം, നൃത്തം, കരകൗശല വിദ്യകള്‍ എന്നിവയെല്ലാം വളര്‍ച്ച പ്രാപിച്ചു. ലക്‌നൗവിലെ തെരുവുകളിലാണ്‌ സംഗീതോപകരണങ്ങളായ സിത്താര്‍, തബല എന്നിവയും നൃത്തരൂപമായ കഥകും ജനിച്ചത്‌. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവധ്‌ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായി. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഓര്‍മ്മകളും പേറി നില്‍ക്കുന്ന കെട്ടിടങ്ങളും സ്‌മാരകങ്ങളും ഇവിടെ കാണാന്‍ കഴിയും.

ഉറുദു, ഹിന്ദി, ഹിന്ദുസ്ഥാനി സംഗീതം എന്നിവ പിറന്നുവീണത്‌ ലക്‌നൗവിന്റെ മണ്ണിലേക്കാണ്‌. ഇന്ത്യന്‍ സാഹിത്യത്തിനും കവിതയ്‌ക്കും വലിയ സംഭാവനകള്‍ നല്‍കാനും ലക്‌നൗവിന്‌ കഴിഞ്ഞിട്ടുണ്ട്‌. രാജ്യത്തെ ഏറ്റവും പ്രശസ്‌തരായ നിരവധി കരകൗശല വിദഗ്‌ദ്ധന്മാര്‍ക്ക്‌ ജന്മം നല്‍കാനും ഈ നഗരത്തിന്‌ കഴിഞ്ഞു. ലക്‌നൗ ലോകത്തിന്‌ സമ്മാനിച്ച ചികങ്കാരി എന്ന്‌ അറിയപ്പെടുന്ന ചിത്രത്തുന്നല്‍ (എംബ്രോയഡറി) സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്‌.

ലക്‌നൗവിന്റെ വിശേഷണങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ ഈ നഗരത്തിന്റെ തനത്‌ വിഭവങ്ങളെ കുറിച്ച്‌ കൂടി പറയേണ്ടതുണ്ട്‌. മുഗള്‍ വിഭവങ്ങളായ ടിക്കയും കബാബും ലക്‌നൗവില്‍ നിന്ന്‌ ഒരു തവണയെങ്കിലും കഴിക്കാതിരുന്നാല്‍ അത്‌ നിങ്ങളുടെ ജീവിതത്തിലെ വലിയൊരു നഷ്ടമായിരിക്കും.

ലക്‌നൗവിലും പരിസരങ്ങളിലുമുള്ള വിനദസഞ്ചാര കേന്ദ്രങ്ങള്‍

നിങ്ങള്‍ക്ക്‌ ലക്‌നൗവില്‍ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നിരുന്നാലും ബാരാ ഇമാംബരയും ഭൂല്‍ ഭുലയ്യയുമാണ്‌ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്‌ചകളെന്ന്‌ പറയാം. 1783ല്‍ നിര്‍മ്മിതമായ വലിയൊരു മന്ദിരമാണ്‌ ബാരാ ഇമാംബര. ഇതിന്റെ ഭാഗമാണ്‌ ഭൂല്‍ ഭുലയ്യ. ഇതിനകത്ത്‌ കയറിയാല്‍ വഴിയറിയാതെ വട്ടംചുറ്റിപ്പോകും. ഇനി ഇവയുടെ വലുപ്പത്തെ കുറിച്ച്‌ കൂടുതല്‍ പറയേണ്ടതില്ലല്ലോ? ഇവ കാണുന്നതിന്‌ പ്രവേശന ടിക്കറ്റ്‌ എടുക്കേണ്ടതുണ്ട്‌. ഈ ടിക്കറ്റ്‌ ഉപയോഗിച്ച്‌ ഛോട്ടാ ഇമാംബര, ഹുസൈനാബാദ്‌ ക്‌ളോക്ക്‌ ടവര്‍, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്യാലറി എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്‌. ലക്‌നൗ റസിഡന്‍സി മന്ദിരത്തിന്റെ അവശിഷ്ടങ്ങളും ഒന്നാം സ്വതന്ത്ര്യസമരത്തിന്‌ വേദിയായ സ്ഥലത്ത്‌ നിര്‍മ്മിച്ചിരിക്കുന്ന 1857 സ്‌മാരകവും കാണേണ്ടവ തന്നെ. രക്തം ചിന്തിയ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഈ സ്‌മാരകത്തില്‍ കാണാം. നഗരത്തിരക്കുകളില്‍ നിന്ന്‌ മാറി അല്‍പ്പനേരം വിശ്രമിക്കാന്‍ പറ്റിയ ഇടമായി മാറിയിരിക്കുകയാണ്‌ റെസിഡന്‍സി മന്ദിരം.

ലക്‌നൗ മൃഗശാല, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, ബുദ്ധപാര്‍ക്ക്‌, കുക്രൈല്‍ സംരക്ഷിത വനമേഖല, സിഖന്ദര്‍ ബാഗ്‌ (പൂന്തോട്ടം) എന്നിവ പ്രകൃതിയെ അടുത്ത്‌ അറിയാന്‍ അവസരമൊരുക്കുന്നു.

അവധ്‌ ശില്‍പ്പചാതുരിയുടെ മകുടോദാഹരണങ്ങളായി നില്‍ക്കുന്ന നിരവധി മനോഹരങ്ങളായ സ്‌മാരകങ്ങള്‍ ലക്‌നൗവിലുണ്ട്‌. കൈസര്‍ബാഗ്‌ കൊട്ടാരം, താലൂഖ്‌ദാര്‍ ഹാള്‍, ഷാ ഹജഫ്‌ ഇമാംബാര, ബീഗം ഹസ്രത്ത്‌ മഹല്‍ പാര്‍ക്ക്‌, റൂമി ദര്‍വാസാ, ലക്‌നൗ നഗരകവാടം എന്നിവയെല്ലാം ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഉള്‍പ്പെടുന്നവയാണ്‌. സുല്‍ത്താനായിരുന്ന അഹമ്മദ്‌ ഷാ 1423ല്‍ നിര്‍മ്മിച്ച ജമാമസ്‌ജിദിനെ കുറിച്ചും എടുത്തുപറയേണ്ടതാണ്‌. പൂര്‍ണ്ണമായും മഞ്ഞനിറത്തിലുള്ള മണല്‍കല്ലുകള്‍ കൊണ്ടാണ്‌ ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്‌. നിര്‍മ്മാണ ശൈലിയും രൂപകല്‍പ്പനയും ഇതിനെ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പള്ളിയാക്കി മാറ്റുുന്നു.

മെയ്‌ന്‍ ഗട്ട്‌, ദഹാസ്‌ ഗട്ട്‌, ദഹാസ്‌ തടാകത്തിന്‌ സമീപത്തെ മണ്‍തിട്ട എന്നിവയാണ്‌ ലക്‌നൗവിലെ മറ്റു പ്രധാന കാഴ്‌ചകള്‍. ദഹാസിന്റെ തീരത്തെ മണ്‍തിട്ട തമ്പടിക്കാനും മറ്റും സഞ്ചാരികള്‍ തിരഞ്ഞെടുക്കാറുണ്ട്‌.

ലക്‌നൗ ചുറ്റിക്കാണല്‍

ലക്‌നൗവിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളെല്ലാം നഗരത്തില്‍ നിന്ന്‌ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ നഗരം ചുറ്റിക്കാണുന്നതിന്‌ ഒരു ടാക്‌സി പിടിക്കുകയായിരിക്കും ഉത്തമം. അടുത്തൊക്കെ പോകാന്‍ സൈക്കിള്‍ റിക്ഷകള്‍ മതിയാകും. ബസുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വന്‍തിരക്കാണ്‌ അനുഭവപ്പെടുന്നത്‌്‌. അതിനാല്‍ ടാക്‌സിയോ മറ്റോ വാടകയ്‌ക്ക്‌ എടുക്കുന്നതായിരിക്കും സൗകര്യപ്രദം. ഇതിലൂടെ വിലപ്പെട്ട സമയവും ലാഭിക്കാന്‍ കഴിയും. സൈക്കിള്‍ റിക്ഷയും ഓ്‌ട്ടോയുമൊക്കെ പിടിക്കുന്നതിന്‌ മുമ്പ യാത്രാക്കൂലി സംബന്ധിച്ച്‌ ഒത്തുതീര്‍പ്പിലെത്തുക. അല്‍പ്പം വില പേശിയാല്‍ യാത്രാക്കൂലിയില്‍ കുറവ്‌ ലഭിക്കുമെന്ന കാര്യം ഓര്‍ക്കുക.

കാലാവസ്ഥ

മറ്റ്‌ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ പോലെ ലക്‌നൗവിലും മിതോഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലം, മഴക്കാലം, ശൈത്യകാലം എന്നിവയാണ്‌ ഇവിടെ അനുഭവപ്പെടുന്ന പ്രധാന ഋതുക്കള്‍.

ലക്‌നൗ പ്രശസ്തമാക്കുന്നത്

ലക്‌നൗ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലക്‌നൗ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലക്‌നൗ

  • റോഡ് മാര്‍ഗം
    എന്‍. എച്ച്‌ 25, എന്‍. എച്ച്‌ 28, എന്‍. എച്ച്‌ 56 എന്നിവ ലക്‌നൗ വഴി കടന്നുപോകുന്ന പ്രധാനപ്പെട്ട ദേശീയപാതകളാണ്‌. ഡല്‍ഹി, കാണ്‍പൂര്‍, ആഗ്ര, അലഹബാദ്‌, ഡെറാഡം എന്നിവിടങ്ങളില്‍ നിന്ന്‌ ഈ ദേശീയപാതകള്‍ വഴി ലക്‌നൗവില്‍ എത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലക്‌നൗവില്‍ രണ്ട്‌ റെയില്‍വെ സ്റ്റേഷനുകളുണ്ട്‌. ഇവയില്‍ ഒന്ന്‌ നഗരഹൃദയത്തില്‍ തന്നെയാണ്‌. മറ്റൊന്ന്‌ നഗരത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഛാര്‍ബാഗിലാണ്‌. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ട്രെയിനില്‍ ഇവിടെ എത്താവുന്നതാണ്‌. ശതാബ്ദി, രാജാധാനി എക്‌സ്‌പ്രസ്സ്‌ മുതലായവ ലക്‌നൗ വഴി കടന്നുപോകുന്ന പ്രമുഖ ട്രെയിനുകളാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്ന്‌ 14 കിലോമീറ്റര്‍ മാറ്‌ അമൗസി എന്ന സ്ഥലത്താണ്‌ ലക്‌നൗ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹി, മുംബൈ, പറ്റ്‌ന, റാഞ്ചി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed