ഡാര്‍ജിലിംഗ്, സിലിഗുരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് മാള്‍ഡ. പശ്ചിമബംഗാളിന് വടക്ക് ഭാഗത്തുള്ള മാള്‍ഡ ഇംഗ്ലീഷ് ബസാര്‍, ഇന്‍ഗ്രാസ് ബസാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. മാമ്പഴ നഗരം എന്ന പേരിലും മാള്‍ഡ പ്രശസ്‌തമാണ്.
പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മാള്‍ഡ. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി സ്ഥിതി ചെയ്യുന്നതും മാള്‍ഡയിലാണ്. മഹാനന്ദ നദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. മഹാനന്ദ നദിയുടെ സാന്നിധ്യവും സുഖകരമായ കാലാവസ്ഥയും മാള്‍ഡയെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. ഡാര്‍ജിലിംഗ്, സിലിഗുരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ മാള്‍ഡാ സന്ദര്‍ശനം ഒഴിവാക്കാറില്ല.
മാള്‍ഡയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍
മാള്‍ഡയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്‌ചയാണ് മാള്‍ഡ മ്യൂസിയം. ഉത്തര ദിനാജ്‌പൂര്‍, ദക്ഷിണ ദിനാജ്‌പൂര്‍, മൂര്‍ഷിദാബാദ്, തരാപീഠ് മുതലായ നഗരങ്ങളും മാള്‍ഡയ്‌ക്ക് സമീപത്താണ്.
ഭക്ഷണ പ്രിയര്‍ക്കും സ്വാഗതം
മാള്‍ഡയില്‍ നിരവധി ഭക്ഷണശാലകളുണ്ട്. തനത് ബംഗാളി വിഭവങ്ങള്‍ ഭക്ഷണ പ്രിയര്‍ക്ക് പുതിയ അനുഭവമായിരിക്കും. മാള്‍ഡയില്‍ ഒരു വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇത് ഇവിടെ നിന്ന് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നഗരത്തിന് വളരെ അടുത്താണ് സിലിഗുരി എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബാഗ്‌ദോഗ്ര പോലുള്ള ഏതാനും എയര്‍സ്‌ട്രിപ്പുകളും മാള്‍ഡയ്‌ക്ക് സമീപത്തുണ്ട്.
മേളകളും ആഘോഷങ്ങളും
ദുര്‍ഗ്ഗാപൂജ, കാളിപൂജ, ഈദ് ഉല്‍ ഫിത്തര്‍, ക്രിസ്‌മസ് മുതലായവ മാള്‍ഡയില്‍ ആഘോഷിക്കുന്നു. ആഘോഷ സമയത്തെ മാള്‍ഡ സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുക. സ്വാതന്ത്ര്യ സമരക്കാലത്ത് മാള്‍ഡയ്‌ക്ക് വേണ്ടി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
എങ്ങനെ എത്തിച്ചേരാം
ചരിത്രനഗരങ്ങളായ ഗൗറിനും പാണ്ഡൗയ്‌ക്കും ഇടയിലാണ് മാള്‍ഡ സ്ഥിതി ചെയ്യുന്നത്. ഫിറാജ് മിനാര്‍ ഗൗറിന്റെ പേരിലാണ് ഗൗറിന്റെ പ്രശസ്‌തി. മാള്‍ഡയില്‍ ചുറ്റിക്കറങ്ങുന്നതിനായി സൈക്കിള്‍ റിക്ഷ, ഓട്ടോറിക്ഷ, ബസ് മുതലായവ പ്രയോജനപ്പെടുത്താവുന്നതാണ്.



Click it and Unblock the Notifications