Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മഷോബ്ര

മഷോബ്ര- സിംലയുടെ പഴത്തോട്ടം

14

സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നീര്‍മറി പ്രദേശം കൂടിയാണ്‌. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള മഷോബ്ര നഗരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ്‌ സ്ഥാപിച്ചത്‌. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്‌. മഷോബ്രയുടെ പ്രശസ്‌തി ഉയര്‍ത്തുന്ന മറ്റൊന്നും കൂടി ഇവിടെയുണ്ട്‌. രാഷ്‌ട്രപതിയുടെ വിശ്രമകാല വസതി. രാജ്യത്താകെ രണ്ടിടത്ത്‌ മാത്രമാണ്‌ രാഷ്‌ട്രപതിയ്‌ക്ക്‌ വിശ്രമകാല വസതികളുള്ളത്‌. അതിലൊന്നാണ്‌ മഷോബ്രയിലേത്‌.

പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഷോബ്രയെ കൂടുതല്‍ സുന്ദരമാക്കുന്നത്‌ സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്‌. സിംലയ്‌ക്ക്‌ ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. മഹസു ദേവത ക്ഷേത്രം, റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി തുടങ്ങി സന്ദര്‍ശകരെ കാത്ത്‌ മഷോബ്രയില്‍ ഏറെയുണ്ട്‌. മഷോബ്രയില്‍ നിന്നും പത്ത്‌ മീറ്റര്‍ കലെ മാത്രമാണ്‌ സിംലയിലേയ്‌ക്കുള്ളത്‌. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇവിടെയാണ്‌ ഹിമാചല്‍ സ്റ്റേറ്റ്‌ മ്യൂസിയവും ലൈബ്രററിയും സ്ഥിതി ചെയ്യുന്നത്‌.

നാല്‍ദേര, വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍, കരിഗ്നാനോ എന്നിവയാണ്‌ മഷോബ്രയുടെ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. മഹസു ഉത്സവം ആണ്‌ ഇവിടുത്തെ പ്രധാന ആഘോഷം.

മഷോബ്ര പ്രശസ്തമാക്കുന്നത്

മഷോബ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മഷോബ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മഷോബ്ര

  • റോഡ് മാര്‍ഗം
    സിലംയില്‍ നിന്നും പത്ത്‌ കിലോമീറ്റര്‍ മാത്രം അകലെയുള്ള മഷോബ്രയിലേയ്‌ക്ക്‌ ഏപ്പോഴും ബസ്‌ സര്‍വീസുകള്‍ ലഭ്യമാകും. സിംലയിലെ ലക്കാര്‍ ബസാറില്‍ നിന്നും മഷോബ്രയിലേയ്‌ക്ക്‌ എപ്പോഴും സ്വാകാര്യ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ഇതിന്‌ പുറമെ പ്രാപ്യമായ നിരക്കില്‍ ടാക്‌സികളും ലഭ്യമാകും. പ്രധാന നഗരങ്ങളായ ഡല്‍ഹിയില്‍ നിന്നും ഛണ്‌ഡിഗഡില്‍ നിന്നും മഷോബ്രയിലേയ്‌ക്ക്‌ എത്തിച്ചേരാന്‍ ബസുകള്‍ ലഭ്യമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍ക്കയാണ്‌ മഷോബ്രയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള പ്രധാന റയില്‍ വെ സ്റ്റേഷന്‍. 10 കിലോമീറ്റര്‍ ദൂരത്താണിത്‌. 130 കിലോമീറ്റര്‍ ദൂരത്തുള്ള ഛണ്‌ഡിഗഡ്‌ റയില്‍വെസ്റ്റേഷനാണ്‌ മറ്റൊന്ന്‌. മഷോബ്രയിലേയ്‌ക്ക്‌ ഇവിടെ നിന്നും സ്ഥിരം കാബുകള്‍ ലഭ്യമാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിംലയിലെ ജബാര്‍ഹത്തി വിമാനത്താവളമാണ്‌ മഷോബ്രയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏകദേശം 35 കിലോമീറ്ററാണ്‌ വിമാനത്താവളത്തേയ്‌ക്കുള്ള ദൂരം.ഡല്‍ഹി, മുംബൈ, ഛണ്‌ഡിഗഡ്‌ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ സ്ഥിരം വിമാന സര്‍വീസ്‌ ഉണ്ട്‌. മഷോബ്രയിലേയ്‌ക്ക്‌ എത്തുന്നതിന്‌ ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും എപ്പോഴും ടാക്‌സികളും കാബുകളും ലഭ്യമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed