Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗൂര്‍

നാഗൂര്‍ : തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്

11

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഒരു നഗരമാണ് നാഗൂര്‍. നാഗപട്ടിണത്തില്‍ നിന്ന് നാല് കിലോമീറ്റര്‍  അകലെയും, കരായിക്കലില്‍ നിന്ന് 16 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് നാഗൂരിന്‍റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടിലിനോട് ചേര്‍ന്നാണ് നാഗൂര്‍ സ്ഥിതി ചെയ്യുന്നത്. ചൈനീസ് സഞ്ചാരിയായിരുന്ന ഹ്യുയാന്‍ സാങ്ങ് തന്‍റെ ഗ്രന്ഥമായ ബുദ്ധവിഹാറില്‍ ഈ സ്ഥലത്തെസംബന്ധിച്ച് പരാമര്‍ശിക്കുന്നുണ്ട്. എ.ഡി 690-748 കാലത്ത് പല്ലവരാജാവായിരുന്ന രാജസിംഹനാണ് ഇവിടം ഭരിച്ചിരുന്നത്.

നാഗൂറിലെ കാഴ്ചകള്‍

നാഗൂറിലെ പ്രധാന ആകര്‍ഷണം നാഗൂര്‍ ദര്‍ഗ്ഗയാണ്. ഈ മുസ്ലിം സാമാരകം മീരാന്‍ സാഹിബ് അബ്ദുള്‍ ഖാദര്‍ ഷാഹുല്‍ ഹമീദ് ബാദ്ഷാക്ക സമര്‍പ്പിച്ചിരിക്കുന്നതാണ്. നാഗൂറിലെ മറ്റ് പ്രധാന മോസ്കുകളാണ് യെഷു ലെബ്ബായ് ജാമിയ മസ്ജിദ്, ഫാത്തിമ ജാമിയ മസ്ജിദ്, തീരുപള്ളി മസ്ജിദ് എന്നിവ. മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രം മുക്കുവഗ്രാമമായ നാഗൂര്‍പട്ടിണച്ചേരിയിലെ സീരാലമ്മന്‍ ക്ഷേത്രമാണ്. ഇത് നാഗൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ അരികിലായാണ്.

എല്ലാവര്‍ഷവും പത്തുദിവസം നീണ്ടുനില്ക്കുന്ന സീരാലമ്മന്‍ ഉത്സവം ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവര്‍ഷവും ഒക്ടോബറിലും നവംബറിലും കുന്ദാരി ഉത്സവവും നാഗൂരില്‍ നടന്ന് വരുന്നു. മാരിയമ്മന്‍ ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം, ശിവ ക്ഷേത്രം, പെരുമാള്‍ കോവില്‍ എന്നിവയാണ് നാഗൂറിലെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍.

ക്ഷേത്രങ്ങള്‍ കൂടാതെ മോസ്കുകളും, ദേവാലയങ്ങളും ഏറെയുണ്ട് നാഗൂരില്‍. നഗൂരിലെ ബീച്ചും സ്പോര്‍ട്സ്, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് പ്രശസ്തമാണ്. എല്ലാക്കാലത്തും വിനോദയാത്രകള്‍ക്കായും, മതപരമായ കാര്യങ്ങള്‍ക്കായും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

നാഗൂറിലെങ്ങനെയെത്താം?

നാഗൂറിലേക്ക് റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം. ചെന്നൈയിലേക്കും, ട്രിച്ചിയിലേക്കും ട്രെയിനുകള്‍ ലഭിക്കുന്ന ഒരു റെയില്‍വേ ജംഗ്ഷന്‍ ഇവിടെയുണ്ട്. ചെന്നൈ, ട്രിച്ചി എയര്‍പോര്‍ട്ടുകളാണ് നാഗൂറിന് അടുത്തുള്ളവ.

കാലാവസ്ഥ

കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ തീരപ്രദേശത്തെ കാലാവസ്ഥയാണ് നാഗൂരിലേത്.

നാഗൂര്‍ പ്രശസ്തമാക്കുന്നത്

നാഗൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗൂര്‍

  • റോഡ് മാര്‍ഗം
    മികച്ച ബസ് സൗകര്യം നാഗൂറിലേക്കുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ നഗരങ്ങളിലേക്ക് മാത്രമല്ല, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് ബസ് ലഭിക്കും. നാഗൂറില്‍ നിന്ന് കന്യാകുമാരി, ട്രിച്ചി, ചെന്നൈ, തഞ്ചാവൂര്‍, തിരുവനന്തപുരം, മധുര, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ഡീലക്സ് ടൂറിസ്റ്റ് ബസുകളും സര്‍വ്വീസ് നടത്തിവരുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമേ നാഗപട്ടിണം റെയില്‍വേ സ്റ്റേഷനിലേക്കുള്ളു. ഇവിടെ നിന്ന് ട്രിച്ചി, ചെന്നൈ എന്നിവിടങ്ങള്‍ വഴി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    140 കിലോമീറ്റര്‍ അകലെയുള്ള ട്രിച്ചി എയര്‍പോര്‍ട്ടാണ് നാഗൂരിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചെന്നൈയിലേക്ക് ഇവിടെ നിന്ന് സ്ഥിരമായി സര്‍വ്വീസുണ്ട്. ചെന്നൈയില്‍ നിന്ന് നാഗൂരിലേക്ക് 300 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed