നല്‍ഗൊണ്ട പട്ടണത്തിലെ ഒരു ഗ്രാമമാണ് മെല്ലചെരുവ്. ഒരു കനാല്‍ വ്യവസ്ഥയിലൂടെ ഈ ഗ്രാമം വിജയവാഡയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാകതീയ ഭരണകാലത്തെ വാസ്തുവൈഭവം വിളിച്ചോതുന്ന ഇവിടത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ഈ ഗ്രാമത്തെ ചരിത്രാന്വേഷികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം സ്വയംഭു ശംഭുലിംഗേശ്വരസ്വാമി ക്ഷേത്രമാണ്.
ക്ഷേത്രത്തിന്‍റെ ഉച്ചിയിലുള്ള ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ലിംഗത്തിന്‍റെ മുകള്‍ ഭാഗത്ത് രണ്ടിഞ്ച് വ്യാപ്തിയിലുള്ള ഒരു ദ്വാരമുണ്ട്. വര്‍ഷത്തിലേത് സമയവും ഈ സുഷിരത്തില്‍ വെള്ളം നിറഞ്ഞിരിക്കും. ഈ ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം നിമിത്തം ദക്ഷിണേന്ത്യയിലെ വരാണസി എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഉയരം ഒരു നിശ്ചിത ക്രമത്തില്‍ വളര്‍ന്ന്കൊണ്ടിരിക്കുകയാണെന്ന ഒരു വിശ്വാസവും ഈ നാട്ടുകാര്‍ക്കുണ്ട്.



Click it and Unblock the Notifications