ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ നാമധേയത്തിലുള്ള ഈ പാര്‍ക്ക് നല്‍ഗൊണ്ട പട്ടണത്തിലെ ഏറ്റവും പ്രസിദ്ധമായ ഉദ്യാനമാണ്. പട്ടണത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നയനാഭിരാമമായ ഈ പാര്‍ക്ക് കാണാന്‍ ധാരാളം ടൂറിസ്റ്റുകള്‍ക്ക് പുറമെ ദേശവാസികളും ഇവിടെയെത്തുന്നു. മനോഹരമായി വെട്ടിനിറുത്തിയ പുല്‍ത്തകിടികളും ധാരാളം പൂമേടുകളും ഇവിടെയുണ്ട്. അനുയോജ്യമായ കാലാവസ്ഥയില്‍ വിടരുന്ന പൂക്കള്‍ ഉദ്യാനത്തില്‍ വര്‍ണ്ണപ്രപഞ്ചം ഒരുക്കുന്നു. അപൂര്‍വ്വവും അസുലഭവുമാണ് ഇവിടത്തെ പൂക്കള്‍. ഒട്ടനവധി വൃക്ഷങ്ങളും ഈ ഉദ്യാനത്തില്‍ ഭംഗിയായി അണിനിരന്നിട്ടുണ്ട്.
സംഗീതത്തിനൊത്ത് ആടിയുലയുന്ന ജലധാരകള്‍ സായന്തനങ്ങളില്‍ വര്‍ണ്ണദീപങ്ങളാല്‍ കാഴ്ചക്കാരുടെ കണ്ണും മനസ്സും കവരും. കുട്ടികള്‍ക്കായ് വിനോദ പ്രദര്‍ശനങ്ങള്‍ പലപ്പോഴും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഈ പാര്‍ക്കില്‍ പ്രവേശനം സൌജന്യമാണ്. പാര്‍ക്കിനകത്ത് മാലിന്യം ഉപേക്ഷിക്കുന്നത് കര്‍ശനമായ് വിലക്കുന്ന ഒരു ബോര്‍ഡ് പാര്ക്കിന് പുറത്ത് നാട്ടിയിട്ടുണ്ട്.