നല്‍ഗൊണ്ട ജില്ലയിലെ ഒരു ചെറുഗ്രാമമാണ് പിള്ളാല്‍മാരി. കാകതീയ രാജാക്കന്മാര്‍ പണിത ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. ഗ്രാമത്തിന്‍റെ പൂര്‍വ്വകാല പ്രതാപം വിളിച്ചോതുന്ന ചൂണ്ടുപലകകളാണ് ഇവിടത്തെ മനോഹര ക്ഷേത്രങ്ങള്‍. കാകതീയരുടെ വാസ്തുകലാവൈഭവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞതാണ് ഈ ക്ഷേത്രങ്ങള്‍. വര്‍ഷങ്ങളായുള്ള അവഗണന ക്ഷേത്രങ്ങളുടെ ജീര്‍ണ്ണതയ്ക്ക് കാരണമായിട്ടുണ്ട്. കാലത്തിന്‍റെ കൈക്രിയകളെ അതിജയിച്ച് നിലനില്‍ക്കുന്ന ഒരേയൊരു ക്ഷേത്രമാണ് ചെന്നകേശവസ്വാമി ക്ഷേത്രം. ഭഗവാന്‍ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ.
കാകതീയരുടെ നിര്‍മ്മാണ വൈദഗ്ദ്യം ഇവിടത്തെ ഓരോ ക്ഷേത്രങ്ങളിലും പ്രകടമാണ്. തറയില്‍ നിന്ന് നാലടി ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയ വിതാനത്തിലാണ് ക്ഷേത്രം നിലയുറപ്പി ച്ചിരിക്കുന്നത്. സന്ദര്‍ശകരായ വിശ്വാസികള്‍ക്ക് നമോവാകമോതി ഒരു നന്ദികേശ പ്രതിമ പ്രവേശന കവാടത്തില്‍ നില്പുണ്ട്.



Click it and Unblock the Notifications