നല്‍ഗൊണ്ട പട്ടണത്തിന് സമീപത്തായി നിലകൊള്ളുന്ന ക്ഷേത്രമാണ് കൊല്ലന്പാക് ജെയിന് ക്ഷേത്രം. ഹൈദരബാദ് നഗരത്തില്‍ നിന്ന് ഏകദേശം 79 കിലോമീറ്റര്‍ അകലെയാണിത്. ആന്ധ്രാപ്രദേശിലെ ഈ മേഖലയില്‍ ജൈനമതത്തിന് ജനസ്വാധീനമുണ്ടായിരുന്നില്ല എന്ന വസ്തുത പരിഗണിക്കുന്പോള്‍ ഇവിടത്തെ ഈ ക്ഷേത്രം ഒരു ആശ്ചര്യമാണ്. ജൈന മതത്തിന്റെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായുള്ള അവഗണന 2000 കൊല്ലം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ നിര്‍മ്മിതിയില്‍ ജീര്‍ണ്ണതകള്‍ വരുത്തിയിട്ടുണ്ട്.
ആന്ധ്രാ ഗവണ്മെന്റിന്റെയും പുരാവസ്തുവകുപ്പിന്റെയും ചേര്‍ന്നുള്ള ശ്രമഫലമായി ഈ ക്ഷേത്രത്തിന് പ്രസിദ്ധിയും ജനപിന്തുണയുമേറാന് സഹായകമായിട്ടൂണ്ട്. എന്നിരുന്നാലും ഈ ക്ഷേത്രത്തിന് അതിന്റെ പൂര്‍വ്വ പ്രതാപഭംഗി കൈവരുവാന്‍ ഇനിയുമേറെ നവീകരണങ്ങള്‍ ആവശ്യമാണ്. വൈഷ്ണവ വിശ്വാസികള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന ഒരു സംസ്ഥാനത്തില്‍ ഒരു ജൈനക്ഷേത്രത്തിന്റെ സാന്നിദ്ധ്യം തികച്ചും വിസ്മയാവഹമാണ്.