ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡ് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മഞ്ഞുവീഴ്ചയുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 14 റോഡുകൾ ആണ് അടച്ചത്. മാത്രമല്ല, റിപ്പോർട്ടുകളനുസരിച്ച് സോളൻ, ഷിംല, സിർമൗർ, മാണ്ഡി, കാൻഗ്ര, ബിലാസ്പൂർ, ഉന, ഹാമിർപൂർ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുവാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായ മഴയിവും മഞ്ഞിലും യാത്രാതടസ്സങ്ങള് നേരിട്ടുവെങ്കിലും അതിമനോഹരമായ കാഴ്ചകൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്.

ലാഹൗളിലും സ്പിതിയിലും മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തിയതായും അടൽ ടണലിനും റോഹ്താങ്ങിനും ധുണ്ടിക്കുമിടയിൽ കുടുങ്ങിയ 500-ലധികം വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് റോഡിൽ വാഹനങ്ങൾ തെന്നുന്നതും വ്യാപകമായിട്ടുണ്ട്. ഇതുവഴിയുള്ള റോഡ് യാത്രയിൽ യാത്രക്കാരോട് ബ്രേക്ക് ഇടരുതെന്നും ഫസ്റ്റ് ഗിയറിൽ ഏറ്റവും കുറഞ്ഞ വേഗതയിൽ മാത്രമേ സഞ്ചരിക്കാവൂ എന്നും അധികൃതർ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 14 റോഡുകൾ അടച്ചിട്ടുണ്ട്,
അടൽ ടണലിന്റെ നോർത്ത് പോർട്ടൽ മുതൽ ദാർച്ച വരെ, ഡാർച്ച മുതൽ ഷിങ്കുല വരെയും തുടർന്ന് സൻസ്കർ വരെയും, കോക്സർ മുതൽ ലോസർ വരെ, തണ്ടി മുതൽ കടു നുല്ല വരെ എന്നീ റോഡുകളാണ് അടച്ചിരിക്കുന്നത്. അടച്ച 14 റോഡുകളിൽ ആറെണ്ണം ലാഹൗൾ, സ്പിതി ജില്ലയിലും നാലെണ്ണം കുളുവിലും ബാക്കിയുള്ളവ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












