റിപ്പബ്ലിക് ദിന വാരാന്ത്യം വന്നു. എല്ലാവരും അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ട്രെയിനിലാണെങ്കിലും ബസിലാണെങ്കിലും യാത്രകൾ തിരക്കാകുമെന്നുറപ്പ്. പകല്‍ യാത്രകളുടെ കാര്യം പറയുകയും വേണ്ട. പലയിടങ്ങളിലായി ജോലി ചെയ്യുന്നവർ അവരവരുടെ നാടുകളിലേക്കും തിരികെയും മടങ്ങുന്ന ദിവസങ്ങളാണിനി വരുന്ന രണ്ടു മൂന്നു ദിവസങ്ങൾ. ഇപ്പോഴിതാ, ഈ തിരക്ക് പരിഹരിക്കുവാൻ ദക്ഷണ റെയിൽവേ ട്രെയിനുകളിൽ അധിക കോച്ച് ഉൾപ്പെടുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംങ്ഷൻ അമൃത എക്സ്പ്രസ് രണ്ടു ട്രെയിനുകള്‍ വരുന്ന ദിവസങ്ങളിൽ അധിക കോച്ചുകളുമായി സർവീസ് നടത്തും. ജനുവരി 25 മുതൽ 27 വരെയാണ് അധിക കോച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെന്‍ട്രല്‍ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് ജനുവരി 25 മുതൽ 27 വരെ അധിക ചെയർ കാർ കോച്ച് ഉണ്ടായിരിക്കും.
ട്രെയിൻ നമ്പർ 12075 കോഴിക്കോട് - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസിന് 25 മുതൽ 27 വരെ അധിക ചെ.ർ കാർ കോച്ച് ഉണ്ടായിരിക്കും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെന്‍ട്രല്‍- മധുര ജംങ്ഷൻ അമൃത എക്സ്പ്രസിന് ജനുവരി 25 മുതൽ 27 വരെ അധികമായി സ്ലീപ്പർ ക്ലാസ് കോച്ച് ഉണ്ടായിരിക്കും.
ട്രെയിൻ നമ്പർ 16344 - മധുര ജംങ്ഷൻ - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസിന് ജനുവരി 26 മുതൽ 27 വരെ അധികമായി സ്ലീപ്പർ ക്ലാസ് കോച്ച് ഉണ്ടായിരിക്കും.
ട്രെയിൻ ഭാഗികമായി റദ്ദാക്കും
സിഎസ്എംടി മുംബൈയും മസ്ജിദ് സ്റ്റേഷനും തമ്മിൽ റോബ് (ROB) നിർമാണ പ്രവർത്തനങ്ങൾ സൗകര്യപ്രദമാക്കുന്നതിനായി സെൻട്രൽ റെയിൽവേയിൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ട്രെയിൻ നമ്പർ 12134 മംഗലാപുരത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന മംഗളൂരു ജംങ്ഷൻ - സിഎസ്എംടി മുംബൈ സൂപ്പർഫാസ്റ്റ് ജനുവരി 25 ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സർവീസ് ആരംഭിച്ച് ദാദറിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും. സിഎസ്എംടി മുംബൈയ്ക്കും ദാദറിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി,
കേരളത്തിലേക്ക് അധിക ട്രെയിനുകൾ
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരികെയും റിപ്പബ്ലിക് ദിന തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06057 എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന് ജനുവരി 24 വെള്ളിയാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ശനിയാഴ്ച വൈകിട്ട് 6.05 ന് തിരുവനന്തപുരം നോർത്ത് എന്ന കൊച്ചുവേളിയിൽ എത്തും.
തിരുവനന്തപുരം നോർത്ത്- എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ തിരുവനന്തപുരത്ത് നിന്ന് തിരികെ ജനുവരി 26 ഞായറാഴ്ച രാത്രി 8.20 ന് എടുക്കുന്ന തിരുവനന്തപുരം നോർത്ത്- എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ പിറ്റേന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് ചെന്നൈയിൽ എത്തും
ചെന്നൈ എഗ്മോറിൽ നിന്ന് ജനുവരി 24 ന് രeത്രി 11.08 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ ചെന്നൈ എഗ്മോർ- കന്യാകുമാരി 06053 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് കന്യാകുമാരി എത്തും.
ട്രെയിൻ നമ്പർ 06054 കന്യാകുമാരി- ചെന്നൈ എഗ്മോർ സ്പെഷ്യൽ തിരികെ ജനുവരി 26 ഞായറാഴ്ട രാത്രി 8.30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30 ന് ചെന്നൈ എഗ്മോർ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












