സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി എയർ ഏഷ്യ. മലേഷ്യയിലേക്ക് വിനോദ യാത്രകൾ നേരിട്ട് തിരുവനന്തപുരത്തുനിന്ന് പോകാം. തിരുവനന്തപുരത്തു നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ട് സർവീസുമായി എയർ ഏഷ്യ ബെർഹദ് സർവീസ് ആരംഭിച്ചു.
ഫെബ്രുവരി 21 ബുധനാഴ്ച മുതൽ തിരുവനന്തപുരം- ക്വാലലംപൂർ സർവീസിന് തുടക്കമായി.
വിനോദ സഞ്ചാരികൾക്കു മാത്രമല്ല, മറ്റു വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കു കണക്ഷൻ ഫ്ലൈറ്റ് ആയി ഉപയോഗപ്പെടുത്താനും കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ സർവീസ്. ഓസ്ട്രേലിയ, തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ ഉൾപ്പെടെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതിനെ കണക്ടിങ് ഫ്ലൈറ്റ് ആയി പ്രയോജനപ്പെടുത്തുകയും ചെയ്യാം.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള സഞ്ചാരികളെയാണ് ഈ സര്‍വീസ് വഴി എയർ ഏഷ്യ ലക്ഷ്യം വെച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും ഈ സർവീസ് കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
180 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എയർ ബസ് 320 ആണ് തിരുവനന്തപുരം- ക്വാലാലംപൂർ എയർ റൂട്ടിൽ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നു എയർ ഏഷ്യ ബെർഹാദിന്‍റെ ആദ്യ സർവീസ് കൂടിയാണിത്.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ക്വലാലംപൂരിൽ (KUL) നിന്ന് പ്രാദേശിക സമയം രാത്രി 10.30ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് (TRV) പ്രാദേശിക സമയം രാത്രി 11.50ന് ഇറങ്ങും. തിരികെ ക്വലാലംപൂറിലേക്ക് തിരുവനന്തപുരത്ത് നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 12.25ന് പുറപ്പെടും.
വിസയില്ലാതെ പോകാം മലേഷ്യയിലേക്ക്
ഇന്ത്യൻ സഞ്ചാരികൾക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ ഡിസംബർ 1 മുതൽ ആണ് രാജ്യം ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചത്. 30 ദിവസം വരെ രാജ്യത്ത് ചെലവഴിനുള്ള അവസരവും വിസ ഫ്രീ എൻട്രി നല്കുന്നു. വിസാ രഹിത പ്രവേശനമാണെങ്കിലും പ്രാരംഭഘട്ടത്തിൽ കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും പ്രവേശനം, ഇന്ത്യയില്‍ നിന്നുമാണ് മലേഷ്യയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












