Search
  • Follow NativePlanet
Share
» »ആലപ്പുഴയുടെ ആകാശം കാണാം! ആസ്വദിക്കാം ഹോട്ട് എയർ ബലൂൺ യാത്ര

ആലപ്പുഴയുടെ ആകാശം കാണാം! ആസ്വദിക്കാം ഹോട്ട് എയർ ബലൂൺ യാത്ര

ഹോട്ട് എയർ ബലൂൺ റൈഡ് ജില്ലയുടെ വ്യത്യസ്ത കാഴ്ചകൾ തേടുന്ന സഞ്ചാരികൾക്ക് വിനിയോഗിക്കുവാൻ പറ്റിയ അവസരമാണ്.

ആലപ്പുഴയുടെ ആകാശക്കാഴ്ചകളിലേക്ക് ഇനി സഞ്ചാരികൾക്കും സ്വാഗതം. ആകാശത്തിരുന്ന് ആലപ്പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കുവാൻ അവസരമൊരുക്കി ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഡിടിപിസി ഒരുക്കുന്ന ഹോട്ട് എയർ ബലൂൺ യാത്രയ്ക്ക് ഒക്ടോബർ 1 മുതൽ തുടക്കമായി.

Alappuzha DTPC Hot air Ballooning

ജില്ലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ഉദ്ദേശത്തിൽ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഹോട്ട് എയർ ബലൂൺ റൈഡ് ജില്ലയുടെ വ്യത്യസ്ത കാഴ്ചകൾ തേടുന്ന സഞ്ചാരികൾക്ക് വിനിയോഗിക്കുവാൻ പറ്റിയ അവസരമാണ്.

ഒക്ടോബർ 1 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന ഹോട്ട് എയർ ബലൂൺ യാത്രകൾ ആലപ്പുഴ മുൻസിപ്പൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. 15 മിനിറ്റ് റൈഡിന് ഒരാൾക്ക് 1000 രൂപയാണ് ഫീസ്. ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാം. കാലാവസ്ഥ അനുകൂലമാണെങ്കിൽ 200 അടി ഉയരത്തിൽ വരെ ബലൂണിൽ പറക്കാനാകും എന്നാണ് സംഘാടകർ പറയുന്നത്.

ഹോട്ട് എയർ ബലൂൺ റൈഡ്

ഇന്ത്യയിൽ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച സാഹസിക വിനോദങ്ങളിൽ ഒന്നാണ് ഹോട്ട് എയർ ബലൂൺ റൈഡ്. റിപ്പ്-സ്റ്റോപ്പ് നൈലോൺ കൊണ്ട് നിർമ്മിച്ച വലിയ ബലൂണിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വിക്കർ ബാസ്കറ്റിനുള്ളിൽ നിന്ന് യാത്ര ചെയ്യുന്നതാണ് ഹോട്ട് എയർ ബലൂണിംഗ്. അത് വിക്കർ ബാസ്കറ്റിനും ബലൂണിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ബർണർ ഉപയോഗിച്ച് ബലൂണിനുള്ളിലെ വായുവിനെ ചൂടാക്കി അതിനെ ഉയർത്തുന്നത് വഴിയാണ് ഈ യാത്ര സാധ്യമാകുന്നത്.

Alappuzha DTPC Hot air Ballooning

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ലോണാവാല, ആഗ്ര, ഗോവ, പുഷ്കർ, ജയ്പൂർ, ഹംപി, മണാലി തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ട് എയർ ബലൂൺ റൈഡുകൾ നടത്താറുണ്ട്. മൂന്നാറിനു സമീപത്തുള്ള ചിത്തിരപുരത്തും ഹോട്ട് എയർ ബലൂൺ സഫാരി സംഘടിപ്പിക്കാറുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: alappuzha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+