ശിവരാത്രി 2025: ഈ മാസം ഇനി വരാൻ പോകുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട, പ്രാർത്ഥനകളും പൂജകളും നിറഞ്ഞ ദിവസം. ഈ വർഷം 2025 ഫെബ്രുവരി 26 ബുധാഴ്ചയാണ് ശിവരാത്രി വരുന്നത്. ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിക്കാണ് ശിവരാത്രി ആഘോഷിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി ആചരണം ആലുവ മണപ്പുറത്താണ് നടക്കുന്നത്.
ആലുവാ ശിവരാത്രി ആഘോഷങ്ങൾക്കായി പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടേക്ക് വരുന്നത്. മറ്റു ജില്ലകളിൽ നിന്നടക്കം ആളുകൾ ആലുവയിലേക്ക് വരുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിന്‍റെ ഭാഗമായി ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും പാസഞ്ചർ ഉൾപ്പെടെയുള്ള സർവീസുകൾക്ക് അധിക സ്റ്റോപ്പുകളും റെയിൽവേ അനുവദിച്ചു.

നിലമ്പൂർ - കോട്ടയം എക്സ്പ്രസ്
ഫെബ്രുവരി 26 ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ് അന്ന് പതിവ് സ്റ്റോപ്പുകൾക്ക് പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും.
ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ
ഫെബ്രുവരി 26 ബുധനാഴ്ച രാത്രി തൃശൂരിൽ എത്തുന്ന ട്രെയിൻ നമ്പർ 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി. തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ (23.24), പുതുക്കാട് (23.34), നെല്ലായി (23.40), ഇരിഞ്ഞാലക്കുട (23.47), ചാലക്കുടി (23.55), ഡിവൈൻ നഗർ (23.59), കൊരട്ടി (00.04), കറുകുറ്റി (00.09), അങ്കമാലി (00.17), ചൊവ്വര (00.26) വഴി ആലുവയിൽ (00.45) എത്തുന്നതാണ്.
തൃശൂർ - കണ്ണൂർ എക്സ്പ്രസ്
ഫെബ്രുവരി 27 വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് ചൊവ്വര ( 5.23), അങ്കമാലി (5.30), കറുകുറ്റി (5.36), കൊരട്ടി (5.41), ഡിവൈൻ നഗർ (5.46), ചാലക്കുടി (5.50), ഇരിഞ്ഞാലക്കുട (5.59), നെല്ലായി (6.08), പുതുക്കാട് (6.14), ഒല്ലൂർ (6.24) വഴി തൃശൂരിലെത്തി, പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേ ദിവസം ഈ ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തുന്നതാണ്.
ശിവരാത്രി ആഘോഷങ്ങൾക്ക് ആലുവയിലേക്ക് വരാനും തിരികെ മടങ്ങുവാനും ഇന്ത്യൻ റെയില്‍വേയുടെ ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













