യാത്രകളിൽ വ്യത്യസ്ത തിരയുന്നവരാണ് സഞ്ചാരികള്‍. റോപ് വേ യാത്പകളും തൂക്കുപാലവും കാടിനുള്ളിലൂടെയുള്ള യാത്രയും വാട്ടർ ക്രോസിങ്ങും ഒക്കെ പരീക്ഷിക്കാൻ പലരും മുന്നിട്ടിറങ്ങുന്നതും അതുകൊണ്ടുതന്നെ. സഞ്ചാരികളുടെ ഈ കൗതുകം മുൻനിർത്തി, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി നിരവധി പദ്ധതികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ആരംഭിക്കുന്നത്. അതിലേക്കിതാ പുതിയ എൻട്രി നടത്തിയിരിക്കുകയാണ് ആന്ധ്രാ പ്രദേശ് ടൂറിസം. വിനോദസഞ്ചാരവും വിനോദസഞ്ചാരികളെയും പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് ആദ്യ സീപ്ലെയിൻ ഉടൻ പരീക്ഷണ ഓട്ടം നടത്തും.
ടൂറിസത്തോടൊപ്പം സ്ഥലങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. റിപ്പോർട്ടുകളനുസരിച്ച് നവംബർ 9 ന് അല്ലെങ്കിൽ നവംബർ 15 ന് ആദ്യ പരീക്ഷണ ഓട്ടം നടക്കും. ആന്ധ്രാപ്രദേശ് എയർപോർട്ട് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ കീഴിലാണ് (എപിഎഡിസിഎൽ) സീപ്ലെയിൻ സർവീസ് വരുന്നത്.
ആന്ധ്രാ പ്രദേശ് സീപ്ലേൻ റൂട്ട്
വിജയവാഡയിലെ പ്രകാശം ബാരേജിൽ നിന്ന് ആരംഭിച്ച് നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തിൽ അവസാനിക്കുന്ന ആന്ധ്രാ പ്രദേശ് തങ്ങളുടെ ആദ്യ സീപ്ലേൻ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. കൃഷ്ണ നദിക്ക് മുകളിലൂടെയുള്ള യാത്ര അതിമനോഹരവും വ്യത്യസ്തവുമായ അനുഭവം നല്കും. ഇത്രയും നാൾ കുറുകേ യാത്ര ചെയ്ത കൃഷ്ണാ നദിക്ക് മുകളിലൂടെ പറന്ന് ശ്രീശൈലത്തിലെ പാതാളഗംഗയ്ക്ക് സമീപം ഇറങ്ങാം.
10 സീറ്റുകളുള്ള സീപ്ലെയിൻ ആയിരിക്കും പ്രകാശം ബാരേജ്- ശ്രീശൈലം റൂട്ടിൽ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീർത്ഥാടകർക്ക് മാത്രമല്ല, വിനോദസഞ്ചരികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന ഒരു സർവീസ് കൂടിയായിരുക്കും ഇത്. ആദ്യ ഘട്ടത്തിൽ സീപ്ലെൻ യാത്ര എന്ന കൗതുകം നേരിട്ട് അനുഭവിക്കുക എന്ന ലക്ഷ്യത്തിലായിരിക്കും ആളുകൾ എത്തുക. ശ്രീശൈലം ക്ഷേത്രം കാണാൻ വരുന്നവർക്കൊപ്പം നല്ലമല്ല കാടുകളുളെക്കുറിച്ച് അറിയുവാനും ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനും ആകാശക്കാഴ്ച കാണാനും ആഗ്രഹമുള്ള സഞ്ചാരികള്ക്കും ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും.
സീപ്ലേയിന്‍ വരുന്നതോടെ പ്രാദേശിക ടൂറിസത്തിലും വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് വിജയിച്ചാൽ ആന്ധ്രയിൽ വിനോദസഞ്ചാരത്തിനും ആത്മീയ ടൂറിസത്തിനും സാധ്യതയുള്ള നിരവധി ഇടങ്ങളിൽ ഭാവിയിൽ സീപ്ലേൻ ആരംഭിക്കാനും പദ്ധതികളുണ്ട്. ജലപാതകളുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുവാന്‍ ഇതുവഴി സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













