ആറ്റുകാൽ പൊങ്കാല 2023: അനനന്തപുരി പൊങ്കാല ആഘോഷത്തിനിറെ തിരക്കുകളിലേക്ക് കടന്നു കഴിഞ്ഞു. പൊങ്കാല സമർപ്പണത്തിന് ഇനി രണ്ടു ദിവസം മാത്രമേയുള്ളൂ. ഒരുക്കങ്ങളെല്ലാം അവസനാഘട്ടത്തിലെത്തിക്കഴിഞ്ഞു. ഈ വർഷം ഏകദേശം 50 ലക്ഷത്തോളം ആളുകൾ പൊങ്കാല അർപ്പിക്കുവാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ റെയിൽവേ പൊങ്കാല ദിനത്തില്‍ സ്പെഷ്യൽ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

PC:Arjan Pradhan/Unsplash
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് ഏഴാം തിയതിയാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. അതൊടൊപ്പം 10 ട്രെയിനുകൾക്ക് വിവിധ സ്ഥലങ്ങളിൽ അധിക സ്റ്റോപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂട്ടിലും നാഗർകോവിൽ റൂട്ടിലുമാണ് പ്രത്യേക സർവീസുകൾ ഉള്ളത്. കൂടാതെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 3 അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും റെയിൽവേ അനുവദിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മാർച്ച് 7-ാം തിയതി എറണാകുളം ജംങ്ഷനിൽ നിന്നും പുലർച്ചെ 1.45ന് ഉള്ള ട്രെയിൻ രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ച കഴിഞ്ഞ് 3.30-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.15-ന് എറണാകുളം ജങ്ഷനില്‍ എത്തും. കോട്ടയം വഴിയാണ് സർവീസുകൾ നടത്തുന്നത്.
തിരുവനന്തപുരം- നാഗര്‍കോവില്‍ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.45-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30-ന് നാഗര്‍കോവിലില്‍ എത്തും.
കൂടാതെ, തിരുവനന്തപുരം-നാഗർകോവിൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിച്ചിട്ടുണ്ട്.

PCPC: Kerala Tourism
പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പ്
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് (ട്രെയിൻ നമ്പര്‍ 16348) തിങ്കളാഴ്ച പുലര്‍ച്ചെ പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു.
ആറിന് പുറപ്പെടുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് ചൊവ്വാഴ്ച പുലര്‍ച്ചെ പരവൂര്‍, ചിറയിന്‍കീഴ് എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്പര്‍ 16331) ചൊവ്വാഴ്ച പുലര്‍ച്ചെ പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
മംഗളൂരൂ-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് ചൊവ്വാഴ്ച കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.
ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പുലര്‍ച്ചെ ചിറയിന്‍കീഴില്‍ നിര്‍ത്തും.
നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16606) എരണിയല്‍, കുഴിത്തുറ, പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.
മധുര-പുനലൂര്‍ എക്സ്പ്രസ് (ട്രെയിൻ നമ്പർ16729) ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ബാലരാമപുരം സ്റ്റേഷനുകളില്‍ നിര്‍ത്തും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസിന് (16650) ബാലരാമപുരത്തും നേമത്തും സ്റ്റോപ്പ് അനുവദിച്ചു.
ദിവസേനയുള്ള നാഗര്‍കോവില്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (16366) ചൊവ്വാഴ്ച തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് അരമണിക്കൂര്‍ വൈകി 3.05-ന് പുറപ്പെടും. ചൊവ്വാഴ്ച 2.40-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടേണ്ട അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിൻ വൈകിട്ട് 3.40-ന് ആണ് പുറപ്പെടുന്നത്.
ഇത്കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൂന്ന് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.
മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. തിരക്ക് നിയന്ത്രിക്കാൻ മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല 2023
മാർച്ച് ഏഴ് ചൊവ്വാഴ്ച തിയതി രാവിലെ 10.30 ഓടുകൂടി ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും.ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












