ആറ്റുകാൽ പൊങ്കാല 2025: ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ആറ്റുകാല് ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾക്ക് ചടങ്ങുകൾക്ക് തുടക്കമാകും. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുവാനായി ഇവിടെ എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മാത്രമല്ല, സമീപ ജില്ലകളിൽ നിന്നെല്ലാം വിശ്വാസികൾ ഇവിടേക്ക് എത്തിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല ദിവസത്തെ യാത്രകൾ സുഗമമാക്കുന്നതിന്‍റെ ഭാഗമായി വലിയ ക്രമീകരണങ്ങളാണ് ഇന്ത്യന് റെയിൽവേ നടപ്പാക്കിയിരിക്കുന്നത്. അധിക ട്രെയിനുകൾ സർവീസ് നടത്തിയും വന്ദേ ഭാരതും ജനശതാബ്ദിയും ഉൾപ്പെയുള്ള സ്ഥിരം ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചും തീർഥാടകരുടെ സൗകര്യത്തിനായി നിരവധി ക്രമീകരണങ്ങളാണ് ഉള്ളത്. 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും റെയിൽവേ അനുവദിച്ചിട്ടുണ്ട്.

ട്രെയിൻ പുറപ്പെടുന്ന പ്ലാറ്റ്ഫോമുകൾ
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ രണ്ട് മുതൽ അഞ്ചു വരെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുറപ്പെടും.
തിരുവനന്തപുരം സെൻട്രൽ യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ
പൊങ്കാല അർപ്പിക്കുവാനോ തിരികെ മടങ്ങുവാനോ തിരുവനന്തപുരം സെന്‍ട്രൽ റെയിൽവേ സ്റ്റേഷൻ വഴി എത്തുന്ന യാത്രക്കാരുടെ പ്രവേശനത്തിനായി പവർ ഹൗസ് റോഡിലെ രണ്ടാമത്തെ പ്രവേശന കവാടം തുറന്ന് കൊടുക്കും. രണ്ടാമത്തെ പ്രവേശന കവാടത്തെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് വൺ വേ ആയിരിക്കും. ഇതിലൂടെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം മാത്രമേ അനുവദിക്കൂ.
സ്റ്റേഷൽനിലെ മറ്റ് രണ്ട് ഫൂട് ഓവർ ബ്രിഡ്ജുകൾ വഴി പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ഗതാഗതവും സ്റ്റേഷന് പുറത്തുകയക്കലും സാധിക്കും.
അധിക ടിക്കറ്റ് കൗണ്ടറുകൾ
ഈ ദിവസത്തെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗും യുടിഎസ് ഓൺ മൊബൈൽ ക്യൂ ആർ കോഡ് കൗണ്ടറുകളും ഒരുക്കും. കൂടാതെ, ന്‍ട്രി, എക്സിറ്റ് പോയിന്‍റുകളിലും അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കും.
വൈകി പുറപ്പെടുന്ന ട്രെയിനുകൾ
തീർത്ഥാടകരുടെ സൗകര്യാർത്ഥം ചില ട്രെയിനുകൾ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. കന്യാകുമാരിയിൽ നിന്ന് രാവിലെ 10.10ന് ആരംഭിക്കുന്ന ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10 ന് മാത്രമേ യാത്ര ആരംഭിക്കൂ.
ഉച്ചയ്ക്കു 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്നും പുറപ്പെടുന്ന നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.00 മണിക്കായിരിക്കും പുറപ്പെടുക.
തിരുവനന്തപുരം- എറണാകുളം സ്പെഷ്യൽ ട്രെയിന്‍ 06078
പൊങ്കാല തിരക്കിന് പരിഹാരമായി പ്രഖ്യാപിച്ച എറണാകുളം- തിരുവനന്തപുരം റൂട്ടിലെ അൺറിസർവ്ഡ് സ്പെഷൽ ട്രെയിൻ പുലർച്ചെ 1.30ന് എറണാകുളത്തുനിന്നു പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തി. തിരികെ ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന തിരുവനന്തപുരം- എറണാകുളം സ്പെഷ്യൽ ട്രെയിന്‍ 06078 രാത്രി 7.40ന് എറണാകുളത്ത് എത്തും. 28 സ്റ്റോപ്പുകളുള്ള പ്രത്യേക ട്രെയിനാണിത്.
തിരുവനന്തപുരം സെൻട്രൽ - 02:15 pm, കഴക്കൂട്ടം - 02:34 pm, കണിയാപുരം - 02:39 pm, മുരിക്കുംപുഴ - 2.45 pm, ചിറയൻകീഴ് - 2.54 pm, കടക്കാവൂര്‍ - 2.58 pm, വർക്കല ശിവഗിരി - 3.10 pm, പരവൂർ - 3.22 pm, മയ്യനാട് - 3.26 pm, കൊല്ലം ജംങ്ഷൻ- 3.36 pm ,മൺറോതുരുത്ത് - 03:56 pm, ശാസ്താംകോട്ട - 4.03 pm, കരുനാഗപ്പള്ളി - 04:14 pm, ഓച്ചിറ - 4.24 pm, കായംകുളം ജങ്ഷൻ - 04:45 pm, മാവേലിക്കര- 4.49 pm, ചെറിയനാട് - 05:05 pm, ചെങ്ങന്നൂർ - 05:11 pm, തിരുവല്ല - 05:22 pm , കോട്ടയം - 05:55 pm, ചങ്ങനാശേരി - 05:33 pm, കോട്ടയം - 5.55 pm, കുമാരനല്ലൂർ - 06:02 pm, എറ്റുമാനൂർ - 06:09 pm, വൈക്കം റോഡ് - 06:24 pm, പിറവം റോഡ് - 06:32 pm, മുളന്തുരുത്തി - 06:44 pm , തൃപ്പൂണിത്തുറ 6.55 pm, എറണാകുളം സൗത്ത് - 7.40 pm എന്നിങ്ങനെയാണ് സമയം.
വന്ദേ ഭാരതിന് അധിക സ്റ്റോപ്പ്
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് 20631 മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചകഴിഞ്ഞ് 2. 24 ന് എത്തുന്ന ട്രെയിൻ 2.25 ന് സ്റ്റേഷനിൽ നിന്ന് യാത്ര തുടരും.
ട്രെയിൻ നമ്പർ 12081 കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം പേട്ടയിൽ താത്കാലിക സ്റ്റോപ്പ്. ഉച്ചയ്ക്ക് 1.20 ന് എത്തുന്ന ട്രെയിൻ 1.21 ന് സ്റ്റേഷനിൽ നിന്ന് യാത്ര തുടരും.
ട്രെയിൻ നമ്പർ 16525 കന്യാകുമാരി - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസിന് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം പേട്ടയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചക്ക് 1.50 ന് എത്തുന്ന ട്രെയിൻ 1.251 ന് സ്റ്റേഷനിൽ നിന്നെടുക്കും.
ട്രെയിൻ നമ്പർ 16525 കന്യാകുമാരി - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസിന് മാർച്ച് 13 വ്യാഴാഴ്ച തിരുവനന്തപുരം പേട്ടയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചക്ക് 1.50 ന് എത്തുന്ന ട്രെയിൻ 1.251 ന് സ്റ്റേഷനിൽ നിന്നെടുക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












