Search
  • Follow NativePlanet
Share
» »ലോകോത്തര സാഹസിക ലക്ഷ്യസ്ഥാനമാകുവാന്‍ ഔലി.. കാത്തിരിക്കാം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണുവാന്‍

ലോകോത്തര സാഹസിക ലക്ഷ്യസ്ഥാനമാകുവാന്‍ ഔലി.. കാത്തിരിക്കാം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണുവാന്‍

ഇന്ത്യയുടെ സ്കീയിങ് വില്ലേജ് എന്നറിയപ്പെടുന്ന ഔലി മുഖം മാറ്റുവാനൊരുങ്ങുന്നു. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദ സ‍ഞ്ചാര കേന്ദ്രമായം 365 ദിവസവും സന്ദര്‍ശിക്കുവാന്‍ പറ്റുന്ന ലക്ഷ്യസ്ഥാനമായും ആണ് ഓലി മാറുക.

ഔലിയെ അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

auli

PC:Vishwanath Negi

മാസ്‌റ്റർ പ്ലാനിങ് കൊണ്ട് ഹിൽസ്റ്റേഷനെ വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും.

ഔലിയിൽ സ്കീയിംഗ് ഗ്രാമം വികസിപ്പിക്കുമെന്നും സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഓലിയിൽ വർഷം മുഴുവനും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശൈത്യകാലത്തെ സ്കീയിങ്ങിനൊപ്പം തന്നെ ഹൈക്കിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും പ്രാധാന്യം നല്കുന്ന രീതിയിലാവും മാറ്റങ്ങള്‍ കൊണ്ടുവരിക.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായും സൗകര്യങ്ങള്‍ ഇവിടെ മെച്ചപ്പെടുത്തും. കൂടുതൽ വിനോദസഞ്ചാരികളെ ലക്ഷ്യസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി, വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും മാസ്റ്റർ പ്ലാനിന് കീഴിൽ ഏറ്റെടുക്കും.

alui
PC:Rahul Ranjan

സ്കീയിങ്ങിന് പ്രസിദ്ധമായ ഓലി അന്താരാഷ്ട്ര സഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ലക്ഷ്യസ്ഥാനമാണ്. ഇവിടുത്തെ സ്കീയിങ് ചാമ്പന്‍ഷിപ്പ് ഈ രംഗത്തെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിന് ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങൾ സ്കീയിങില്‍ താല്പര്യമില്ലാത്തവര്‍ക്ക് സന്ദര്‍ശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+