Search
  • Follow NativePlanet
Share
» »അയോധ്യ രാമക്ഷേത്രം: 100 ആസ്താ സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

അയോധ്യ രാമക്ഷേത്രം: 100 ആസ്താ സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

അയോധ്യ രാമ ക്ഷേത്രം ഉദ്ഘാടനത്തിനു ഇനി അധികം കാത്തിരിപ്പില്ല. പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ രാം ലല്ല വിഗ്രഹം സ്ഥാപിച്ചു. 22 തിങ്കളാഴ്ചയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തൊട്ടടുത്ത ദിവസം മുതൽ മാത്രമേ പൊതുജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങുകയുള്ളൂ. ഇപ്പോഴിതാ അയോധ്യയിലേക്ക് നൂറ് ആസ്താ സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായ ശേഷമായിരിക്കും ആസ്താ ട്രെയിനുകൾ സർവീസ് ആരംഭിക്കുക. രാജ്യത്തെ ടയർ 1, ടയർ 2 നഗരങ്ങളിൽ നിന്ന് ഈ ട്രെയിനുകൾ ഓടിക്കാൻ ആണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 22ന് ശേഷം 100 ദിവസത്തേയ്ക്ക് ഈ ട്രെയിനുകള്‍ സർവീസ് നടത്തുമെന്നാണ് വിവരം.

200 Aastha Special Trains Wil Service To Ayodhya

മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു & കാശ്മീർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ടയർ 1, ടയർ 2 സിറ്റികളിൽ നിന്നായിരിക്കും അയോധ്യയിലേക്ക് സർവീസുകൾ ആരംഭിക്കുകയെന്നാണ് കരുതുന്നത്. ഇത് കൂടാതെ ഓരോ സംസ്ഥാനത്തു നിന്നും അയോധ്യയിലേക്ക് ഒരു ട്രെയിൻ റൂട്ട് അവതരിപ്പിക്കാനും ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായി നേരത്തെ വടക്കു കിഴക്കൻ ഇന്ത്യയിടെ അസമിലെ ഗുവാഹത്തിയിൽ നിന്നും അയോധ്യയിലേക്ക് ട്രെയിൻ ആരംഭിക്കുന്നായും റിപ്പോർട്ടുണ്ട്.

റെയിൽവേ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ഈ ട്രെയിനിൽ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് എടുക്കാൻ സാധിക്കൂ. ട്രെയിനിൽ യാത്രക്കാർക്ക് വെജിറ്റേറിയൻ ഭക്ഷണമായിരിക്കും വിളമ്പുക. ട്രെയിൻ ടിക്കറ്റ് നിരക്കിൽ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് ചാർജ്, കാറ്ററിങ് ചാർജ്, സർവീസ് ഫീസ്, ജിഎസ്ടി എന്നിവയും ഉൾപ്പെടും.

നേരത്തെ അയോധ്യ രാമക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി ഛത്തീസ്ഗഡ് സർക്കാർ വാർഷിക സൗജന്യ ട്രെയിൻ യാത്രാ സൗകര്യം പ്രഖ്യാപിച്ചിരുന്നു. 20,000 പേർക്ക് ട്രെയിൻ വഴി അയോധ്യയിലേക്കു സൗജന്യ യാത്രയാണിത്. 18 നും 75 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാവും ഈ യാത്രയില്‍ പങ്കെടുക്കാനുള്ള യോഗ്യതയെങ്കിലും 55 വയസ്സിനു മുകളിലുള്ളവർക്കായിരിക്കും മുൻഗണന.

900 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പ്രത്യേക ട്രെയിൻ തീർഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകുക . യാത്രാമധ്യേ, പങ്കെടുക്കുന്നവർ വാരണാസിയിൽ ഒരു രാത്രി തങ്ങുകയും കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും പ്രസിദ്ധമായ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്യുനുള്ള അവസരവും ഉണ്ടായിരിക്കും.

ശ്രീരാമന്‍റെ പേരിലുള്ള രാജ്യത്തെ 343 റെയിൽവേ സ്റ്റേഷനുകൾ പ്രാൺപ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയൈയി അലങ്കരിക്കും. രാമന്റെ പേരിലുള്ള ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഏറ്റവും കൂടുതൽ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമാണ്. യഥാക്രമം 55, 54 സ്റ്റേഷനുകൾ വീതമാണ് ഇവിടെയുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+