Search
  • Follow NativePlanet
Share
» »നാട്ടിൽ കത്തുന്ന ചൂട്, മഞ്ഞിൽ പൊതിഞ്ഞ് ബദരിനാഥും ഗംഗോത്രിയും

നാട്ടിൽ കത്തുന്ന ചൂട്, മഞ്ഞിൽ പൊതിഞ്ഞ് ബദരിനാഥും ഗംഗോത്രിയും

രാജ്യം മുഴുവനും കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. വെറുതെ പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥ. എവിടെ ചെന്നാലും ചൂടു മാത്രം. പകൽ നേരങ്ങളില്‍ പുറത്തിറങ്ങണമെങ്കിൽ പോലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. സംഗതി രാജ്യം മുഴുവനും ചൂടിൽ ഉരുകിയിരിക്കുകയാണെങ്കിലും ഇതൊന്നുമറിയാതെ, മഞ്ഞുപെയ്ത ഒരിടമുണ്ട്. ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബദരിനാഥ് ക്ഷേത്രവും പരിസരവുമാണ് കനത്ത മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്നത്.

Badrinath Dham Yathra

PC: PTI Images

ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച കനത്ത മഞ്ഞുവീഴ്ചയിലാണ് പ്രദേശമാകെ മഞ്ഞിൽമൂടിയത്. വ്യാഴാഴ്ച പുലർച്ചയോടെ പ്രദേശം മഞ്ഞിൽ മൂടിക്കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ഉത്തരകാശിയിലെ ചമോലി ജില്ലയിൽ ഗർവാളിൽ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ചാർധാം ക്ഷേത്രങ്ങളിലൊന്നാണ്. അളകനന്ദ നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്. മഞ്ഞിൽ മൂടിക്കിടക്കുന്ന ബദരിനാഥ് ക്ഷേത്രത്തിവ്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയിട്ടുണ്ട്.

Badrinath Dham Yathra

PC: PTI Images

ബദരിനാഥിനൊപ്പം തന്നെ മറ്റൊരു ചാർധാം തീർത്ഥാടന കേന്ദ്രമായ ഗംഗോത്രി ധാമിലും മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്.

ചാര്‍ ധാം യാത്ര 2023
യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് ചാർ ധാം തീർത്ഥാടനം എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തിൽ ആറുമാസക്കാലമാണ് ഈ ക്ഷേത്രങ്ങൾ തീർത്ഥാടകർക്കായി തുറക്കുന്നത്. യമുനോത്രിയിൽ പോയി, അവിടുന്ന് ഗംഗോത്രിയില്‍ തീര്‍ത്ഥാടനം നടത്തി തുടർന്ന് കേദാർ നാഥും ബദരിനാഥും പോകുന്ന വിധത്തിലാണ് ചാർ ധാം തീർത്ഥാടനത്തിന് ആളുകൾ എത്തുന്നത്.

2023ലെ ചാർധാം തീർത്ഥാടനത്തിന് അക്ഷയ തൃതീയ ദിവസമായ ഏപ്രിൽ 22ന് തുടക്കമാകം. കേദാർനാഥ് ധാമിന്റെ വാതിലുകൾ ഏപ്രിൽ 25 ന് രാവിലെ 6.20 മുതൽ വിശ്വാസികൾക്കായി തുറക്കും. ഗംഗോത്രി ധാംയ യമുനോത്രി ധാം എന്നിവ ഏപ്രിൽ 22 നും വിശ്വാസികൾക്കായി തുറക്കും. ബദരിനാഥ് ക്ഷേത്രം തുറക്കുന്ന സമയം അക്ഷയ തൃതീയ നാളിലാണ് തീരുമാനിക്കുന്നത്.

ചാർ ധാം തീര്‍ത്ഥാടനവുമായി ഐആർസിടിസി

ഐആർസിടിസിയുടെ നേതൃത്വത്തിൽ ഇത്തവണയും ചാർ ധാം തീര്‍ത്ഥയാത്ര ഒരുക്കിയിട്ടുണ്ട്. മുംബൈയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ മുംബൈ - ഡൽഹി - മുംബൈ വിമാന ടിക്കറ്റ്, എയർപോർട്ടിൽ നിന്നുള്ള ലോക്കൽ ട്രാൻസ്ഫർ, താമസ സൗകര്യം, നോൺ എസി ടെമ്പോ ട്രാവലറിലുള്ള യാത്രകൾ, പ്രഭാതഭക്ഷണവും അത്താഴവും, യാത്രാ ഇൻഷുറൻസ്, പാർക്കിംഗ് നിരക്കുകൾ, ടോൾ ടാക്സ് നിരക്കുകൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 21 മുതൽ ജൂൺ 1 വരെ, മെയ് 28 മുതൽ ജൂൺ 8 വരെ, ജൂൺ 4 മുതൽ ജൂൺ 15 വരെ, ജൂൺ 11 മുതൽ ജൂൺ 22 വരെ, ജൂൺ 18 മുതൽ ജൂൺ 29 വരെ എന്നിങ്ങനെ അഞ്ച് ഷെഡ്യൂളുകളിലാണ് മുംബൈയിൽ നിന്നുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. സിംഗിൾ ഒക്യുപൻസിക്ക് 91,400 രൂപ, ഡബിൾ ഒക്യൂപൻസിക്ക് 69,900 രൂപ, ട്രിപ്പിൾ ഒക്യുപ്‍സിക്ക് 67,000 രൂപ എന്നിങ്ങനെയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 44700 രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടികൾക്ക് 38,300 രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+