Search
  • Follow NativePlanet
Share
» » ബെംഗളൂരു മെട്രോ: പർപ്പിള്‍ ലൈനിലെ തിരക്ക് കുറയും! വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് നിർമ്മിക്കുന്നു.. ഇനി

ബെംഗളൂരു മെട്രോ: പർപ്പിള്‍ ലൈനിലെ തിരക്ക് കുറയും! വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് നിർമ്മിക്കുന്നു.. ഇനി

ബെംഗളൂരുവിന്‍റെ ഗതാഗതരംഗത്ത് ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയത് നമ്മ മെട്രോയാണ്. നഗരം ഗതാഗതക്കുരുക്കിൽ കഷ്ട്ടപ്പെടുമ്പോഴും അതൊന്നുമറിയാതെ സുഖകരമായ യാത്ര മെട്രോ ഉറപ്പു വരുത്തുന്നു. കൂടുതല്‍ ലൈനുകൾ വന്നതോടെ ബെംഗളൂരുവിനുള്ളിലെ പ്രധാന ഇടങ്ങളിലേക്കുള്ള യാത്രകളും എളുപ്പമായിരിക്കുകയാണ്. ഇപ്പോഴിതാ, പ്രധാന റൂട്ടുകളിലൊന്നായ പർപ്പിൾ ലൈനിന്‍റെ തിരക്ക് നിയന്ത്രിക്കുവാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ബിഎംആർസി.

ബെംഗളൂരു മെട്രോയുടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ലൈനുകളിലൊന്നായ വൈറ്റ്ഫീൽഡ് -ചല്ലഘട്ടെ പർപ്പിൾ ലൈനിലെ തിരക്ക് നിയന്ത്രിക്കുവാനായി പുതിയ ട്രാക്ക് നിർമ്മിക്കുകയാണ് അധികൃതർ. കടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ രണ്ട് നവീകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Bangalore Metro Purple Line Upgrades At Kadugodi Station

നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ കടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ പുതിയ ട്രാക്ക് നിർമിക്കാൻ ആണ് തുടങ്ങിയിട്ടുള്ളത്. ഇതുവഴി ട്രെയിനുകളുടെ മടക്ക സർവീസ് വേഗത്തിലാക്കുവാനും ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുകയുമാണ് ലക്ഷ്യം. തിരക്കേറിയ ട്രെയിനുകൾ ഉണ്ടായിട്ടും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാത്തതിൽ നമ്മ മെട്രോക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ചല്ലഗട്ടയ്ക്കും വൈറ്റ്ഫീൽഡ് (കഡുഗോഡി)നും ഇടയിലാണ് ബെംഗളൂരു മെട്രോയുടെ പർപ്പിള്‌ ലൈൻ വരുന്നത്. 43.49 കിലോമീറ്റർ ദൈർഘ്യത്തിൽ 37 സ്റ്റേഷനുകളാണ് ഇതിലുള്ളത്.

നിലവിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റും അല്ലാത്ത സമയത്തു 8 മിനിറ്റും ഇടവേളകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഈ ഇടവേള കുറയ്ക്കുകയാണ് ലക്ഷ്യം, പുതിയ ട്രിപ്പ് ആരംഭിക്കുന്നതിന് ട്രെയിൻ അധിക ദൂരം സഞ്ചരിക്കേണ്ട ആവശ്യം ഒഴിവാക്കുകയാണ് പുതിയ മാറ്റത്തിലൂടെ നോക്കുന്നത്.

അതായത്, ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് വൈറ്റ്ഫീൽഡിൽ ആളുകളെ ഇറക്കിയ ശേഷെം ട്രെയിനുകൾ വൈറ്റ്ഫീൽഡ് ഡിപ്പോയിലേക്ക് പോകും, ​​അത് കുറച്ച് അകലെ സ്ഥിതി ചെയ്യുന്നു, ഒരു പുതിയ ട്രിപ്പ് ആരംഭിക്കുന്നതിന് വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഒരു വളവ് എടുക്കുന്നു. വയഡക്‌റ്റിൽ നിലവിലുള്ള ഷണ്ടിംഗ് നെക്ക് (അധിക സൈഡ് ട്രാക്ക്) 40 മീറ്റർ കൂടി നീട്ടുകയാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്, അതിലൂടെ ട്രെയിനുകൾക്ക് ഇവിടേക്കുള്ള ട്രാക്കുകളിൽ തിരിയാനാകും. 112 മീറ്റർ നീളമുള്ള മെട്രോ ട്രെയിനുകൾക്ക് ഈ തിരിയൽ അത്ര എളുപ്പമല്ല. എന്നാൽ സൈഡ് ട്രക്ക് 40 മീറ്റർ നീട്ടുന്നതോടെ , ഈ സ്ഥലത്ത് ട്രെയിനുകൾ യു-ടേൺ ചെയ്യുന്നത് സുരക്ഷിതമായിരിക്കും.

അതേസമയം, പർപ്പിൾ ലൈനിൽ സർവീസ് നടത്തുന്നതിന് ചൈനീസ് നിർമ്മിത കോച്ചുകൾ എത്തി. പർപ്പിൾ ലൈനിൽ ഉപയോഗിക്കുവാൻ ആറ് കോച്ചുകളുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ആണ് കഴിഞ്ഞ ദിവസം എത്തിയത്. ഇനി ഏകദേശം ആറു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങളും പരിശോധനകളും പിന്നിട്ട് നമാത്രമേ ഇതിനെ പാളത്തിലേത്ത് ഇറക്കുകയുള്ളൂ. 37 പരീക്ഷണങ്ങളിൽ ട്രെയിനിന് വിജയിക്കേണ്ടതുണ്ട്. മെട്രോ സർവീസില്ലാത്ത, രാത്രി സമയങ്ങളിൽ മാത്രമേ പരീക്ഷണ ഓട്ടം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നതിാലാണ് ആറു മാസം സമയമെടുക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+