Search
  • Follow NativePlanet
Share
» »ബെംഗളുരു-മൈസൂരു എക്സ്പ്രസ് പാത: നിയന്ത്രണങ്ങൾ വരുന്നു, ബൈക്ക്, ഓട്ടോ യാത്രക്കാർ അറിയേണ്ടത്

ബെംഗളുരു-മൈസൂരു എക്സ്പ്രസ് പാത: നിയന്ത്രണങ്ങൾ വരുന്നു, ബൈക്ക്, ഓട്ടോ യാത്രക്കാർ അറിയേണ്ടത്

ബെംഗളുരു-മൈസൂരു എക്സ്പ്രസ് പാത വന്നതോടെ കേരളത്തിൽ നിന്നു ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രകൾ വളരെ എളുപ്പമുള്ളതായി മാറിയിരിക്കുകയാണ്. വെറും 90 മിനിറ്റില്‍ ബാംഗ്ലൂരിൽ നിന്നും എക്സ്പ്രസ് വേ വഴി മൈസൂരിലെത്താൻ കഴിയുന്നതോടെ ടൂറിസം രംഗത്തും വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുകയാണ്. ഇപ്പോഴിതാ, പുതിയ നിർദ്ദേശമനുസരിച്ച് ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും എക്സ്പ്രസ് വേയില്‍ നിയന്ത്രണം ഏർപ്പെടുത്തുവാൻ പോവുകയാണ്

ഓഗസ്റ്റ് 1 മുതൽ ഓട്ടോ, ബൈക്ക് മുതലായ വേഗം കുറഞ്ഞ വാഹനങ്ങൾക്കാണ് സർവീസ് പാതയിൽ നിയന്ത്രണം. പകരം സർവീസ് റോഡിലൂടെ മാത്രമേ ഇത്തരം വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കൂ. അതിവേഗ പത്തുവരി പാതയിൽ വാഹനങ്ങൾ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ആറുവരികളിലും വേഗം കുറഞ്ഞ വാഹനങ്ങൾക് പ്രവേശനമുണ്ടായില്ല. പകരം ഇത്തരം വാഹനങ്ങൾ സർവീസ് റോഡ് പ്രയോജനപ്പെടുത്തണം.

Bangalore-Mysore Expressway:Auto And Bike Riders Should Know These Things

ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ കൂടാതെ മോട്ടോർ രഹിത വാഹനങ്ങൾ, ട്രാക്ടറുകൾ,മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലറുകൾ എന്നിവയ്ക്കും പ്രവേശന നിയന്ത്രണമുണ്ട്. ഓഗസ്റ്റ് 1 മുതൽ ഇത് നിലവിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപപനം ദേശീയപാത അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

അതിവേഗപാതയിലെ കൂടിവരുന്ന അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തുറന്നുകൊടുത്തതിനു ശേഷം മുന്നൂറോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ പോകുവാനാണ് വാഹനങ്ങൾക്ക് അനുമതിയുള്ളത്.

വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്പീഡ് കുറഞ്ഞ വാഹനങ്ങളെ ഓവർടേക്ക് ചെയ്തു പോകാനായി ലെയ്]ൻ മാറി സഞ്ചരിക്കുമ്പോളാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. വേഗത കുറഞ്ഞ വാഹനങ്ങൾ സർവീസ് റോഡിലേക്ക് മാറുന്നതോടെ അപകടങ്ങളുടെ സാധ്യതയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ നിന്നുള്ള നിരവധി ബൈക്കേഴ്സ് ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ട്. വളരെ വേഗത്തിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലെത്താം എന്നത് തന്നെയാണ് പ്രധാന മെച്ചം. ഓഗസ്റ്റ് 1 മുതൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഈ പാതയിൽ സർവീസ് റോഡ് തിരഞ്ഞെടുക്കണം.

മാർച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാംഗ്ലൂർ-മൈസൂർ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ ദൂരം ഒന്നര മണിക്കൂറായി കുറയ്ക്കുന്ന പാത 9000 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ആറു വരിപ്പാതയായി നിർമ്മിച്ച ഇതിന്‍റെ രണ്ട് വശങ്ങളിലും 2 വീതം സർവീസ് റോഡുകൾ കൂടിഉൾപ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്. 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് റോഡ്-ഓവർ-ബ്രിഡ്ജുകൾ അഞ്ച് ബൈപാസുകൾ എന്നിവ ഈ അതിവേഗ പാതയിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+