ബെംഗളൂരു നിവാസികളെ, തയ്യാറായിക്കോ... നഗരത്തിന്‍റെ പല ഭാഗങ്ങളിലായി ഇന്ന് എട്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന വൈദ്യുതി മുടക്കം അനുഭവപ്പെടും. ഹൊസ്‌കോട്ട് താലൂക്കിലെ ദേവനഗുണ്ടി വൈദ്യുതി വിതരണ കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഇന്ന് വൈദ്യുതി മുടക്കം പ്രഖ്യാപിച്ചത്.
ഇന്ന് ഫെബ്രുവരി 5 ബുധനാഴ്ച രാവിലെ 10.00 മുതൽ വൈകിട്ട് 6.00 മണി എട്ടു മണിക്കൂർ വരെ ബെംഗളൂരു നഗരത്തിൽ പല ഭാഗങ്ങളിലായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ഇന്ന് ബാംഗ്ലൂരിൽ പവർ കട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങൾ നോക്കാം.

എഫ്-1 കൽകുണ്ടെ അഗ്രഹാര, എഫ്-2 ശിവനപുര ഫീഡറുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ നവീകരണത്തിന്‍റെ ഭാഗമായാണ് വൈദ്യുതി മുടക്കം, വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള കേബിൾ വയറുകൾക്ക് പകരം കൊയോട്ട് വയറുകൾ സ്ഥാപിക്കുകയാണ് പ്രധാന പണി.
ഇന്ന് ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ദൊഡ്ഡദുന്നസാന്ദ്ര ക്രോസ്, അനുഗൊണ്ടനഹള്ളി, മുത്തൂർ, യെദഗൊണ്ടനഹള്ളി, മെഡിമല്ലസന്ദ്ര, മഠമല്ലസന്ദ്ര, കെ. അരേഹള്ളി, കെ. അഗ്രഹാര, ബൈലഹള്ളി ,മുട്ടുഗദഹള്ളി, തട്ടനൂർ, ഗുണ്ടുരു ,ബഗുരു മാരനഗെരെ, സിദ്ധനപുര, ശിവനപുര,യും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക.
മുൻകരുതലുകളെടുക്കാം
എട്ടു മണിക്കൂറോളം നീളുന്ന വൈദ്യുതി തടസ്സം ആയതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ ആശ്യമായ മുൻകരുതലുകൾ എടുക്കേണ്ടാണ്. മൊബൈല് ഫോണൺ, കംപ്യൂട്ടർ തുടങ്ങിയവ നേരത്തെ ചാർജ് ചെയ്തു വയ്ക്കുവാനും ഇന്‍വേർട്ടർ ചാര്‍ജ് ചെയ്യുവാനും മറക്കരുത്. ടാങ്കിൽ ആവശ്യമായ വെള്ളം ഉണ്ടെന്നുറപ്പു വരുത്തണം. ഇല്ലെങ്കിൽ വൈദ്യുതി മുടക്കം ആരംഭിക്കുന്നതിനു മുൻപേ ടാങ്ക് നിറയ്ക്കുക.
വർക്ക് ഫ്രം ഹോം എടുക്കുന്നവർ
പവർ കട്ട് ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്ന, വർക്ക് ഫ്രം ഹോം ചെയ്യുന്നവരും തയ്യാറെടുക്കണം. ലാപ് ടോപ്പ് ഫുൾ ചാർജ് ചെയ്യുവാനും ബാറ്ററി തീർന്ന് ോലി തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആവശ്യമായ സാഹചര്യത്തിൽ ഓഫീസിൽ പോകുവാനോ അല്ലെങ്കിൽ കോ വർക്കിങ് സ്പേസിലേക്ക് പോകുവാനോ തയ്യാറായിരിക്കണം. രാവിലെ 10 മുതൽ മുതൽ വൈകിട്ട് 6 വരെ എട്ടു മണിക്കൂർ ആണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












