ബെംഗളൂരു വൈദ്യുതി മുടക്കം: ബാംഗ്ലൂരിൽ ഇന്നും വൈദ്യുതി മുടങ്ങും. മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത അറ്റുകുറ്റപ്പണികള്‍ പൂർത്തിയാക്കുന്നതിനും സ്ഥിരപരിപാലന പ്രവർത്തികളുടെ ഭാഗമായുമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.
ചിക്കഗംഗാവഡി, സോമനഹള്ളി, ഹൊസദുർഗ,യലഹങ്ക തുടങ്ങിയ സ്ഥലങ്ങളിലെ ഇടങ്ങളില് ഇന്ന് ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ 10.00 മുതല് വൈകിട്ട് ആറു മണി വരെ വിവിധ സമയങ്ങളിൽ പവർ കട്ട് ചെയ്യും. മൂന്നു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയാകും ഓരോ പ്രദേശമനുസരിച്ച് വൈദ്യുതി തടസ്സപ്പെടുന്നത്.

തിങ്കളാഴ്ച ആയതിനാൽ പലരും നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങി വരുന്ന ദിവസവും വർക്ക് ഫ്രം ഹോം എടുക്കുന്ന ദിവസവുമാണ്. അതിനാൽ ബാറ്ററി ചാർജ് ചെയ്തു വയ്ക്കുവാനും ആവശ്യത്തിന് പവർ ഇന്‍വേർട്ടറിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുവാനും ശ്രദ്ധിക്കണം. വീട്ടിൽ സമയം ചെലവഴിക്കുന്നവരും, കച്ചവടക്കാർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ വൈദ്യുതി മുടങ്ങുന്ന സമയം അറിഞ്ഞിരിക്കുകയും പ്രവർത്തികൾ അതിനനുസരിച്ച് ക്രമീകരിക്കുകയും വേണം.
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇന്ന് രാവിലെ 10.00 മണി മുതൽ വൈകിട്ട് ആറ് മണി വരെ എട്ടു മണിക്കൂർ നേരം
220Kv ഹൊസദുർഗ-1&2 66Kv യിൽ ബെൻകികേരെ, മല്ലടിഹള്ളി, ചന്നാഗിരി, ദേവരഹള്ളി, നല്ലൂരു, ഗൊപ്പെനഹള്ളി എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും
യലഹങ്ക ന്യൂ ടൗണിൽ 66/ 11 kV കെഎച്ച്ബി കോളനിയിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ യെലഹങ്ക ഓൾഡ് ടൗണ്‍, യെലഹങ്ക ന്യൂ ടൗണ്‍, യെലഹങ്ക ഇൻഡസ്ട്രിയൽ ലേ ഔട്ട്, യെലഹങ്ക 4, 5 ഫേസ്, ചിക്ക ബൊമ്മസാന്ദ്ര, അനന്തപുര, പുട്ടേനഹള്ളി, രാമഗൊണ്ടനഹള്ളി, കെംപനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് മൂന്നു മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
കൂടാതെ, 66 kV കഗ്ഗാലിപുര- സോമനഹള്ളി, 66/ 11 kV കഗ്ഗാലിപുര സബ് സ്റ്റേഷൻ എന്നിവയ്ക്ക് കീഴിൽ രാവിലെ 10.00 മണി മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
രാമനഗരയിലെ 66/ 11 kVചിക്കഗംഗാവഡിയിലെ വിരൂപസാന്ദ്ര, ബി.എസ്. ദോഡി, അക്കൂർ, ചിക്കഗംഗവാടി, ദൊഡ്ഡഗംഗവാടി, തലവടി, പരിസര പ്രദേശങ്ങളിൽ രാവിലെ 10.00 മണി മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
ബെംഗളൂരുവിൽ വേനൽ മഴ നേരത്തെ
അതേസമയം, മറ്റൊരു വാർത്തയനുസരിച്ച് ഈ വർഷം കർണ്ണാടകയിൽ ബെംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളിൽ ഇത്തവണ മഴ നേരത്തെ എത്തും. മൺസൂണിന് മുൻപുള്ള വേനൽ മഴയാണ് ഇത്തവണ നേരത്തെ എത്തുകയെന്നാണ് കാലാവസ്ഥാ പ്രവചനം.
ഫെബ്രുവരി അവസാനവും മാർച്ച് മാസവും മഴ ശക്തമാകാൻ സാധ്യതയുണ്ട്. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല മഴ ലഭിക്കും. കനത്ത വേനലിലേക്ക് നേരത്തെ തന്നെ കടന്ന ബെംഗളൂരുവിന് ഇതൊരു ആശ്വാസ വാർത്തയാണ്. പതിവിനു വിരുദ്ധമായി ഇത്തവണ ജനുവരി അവസാനം തന്നെ ബെംഗളൂരുവിൽ വേനൽക്കാലം എത്തിയിരുന്നു. പൊതുവേ ഇത്തവണ തണുപ്പുകാലം കുറവും ആയിരുന്നു ഇവിടെ. ഫെബ്രുവരി പകുതി ആയപ്പോൾ തന്നെ 33 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയരുകയും ചെയ്തിട്ടുണ്ട്. സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ബാംഗ്ലൂരിൽ ഈ ഫെബ്രുവരി അവസാനം അനുഭവപ്പെടുന്നത്. ]
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












