ബെംഗളൂരു ഉൾപ്പെടെ കർണ്ണാടകയിലെ വിവിധ ജില്ലകളിൽ ഇന്ന്, ജനുവരി 24 വ്യാഴാഴ്ച താത്കാലികമായി വൈദ്യുതി വിതരണിൽ തടസ്സം നേരിടും. വിവിധ ഇടങ്ങളിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. രാവിലെ 10:30 മുതൽ വൈകുന്നേരം 4:00 വരെ, ഏകദേശം 5.5 മണിക്കൂർ നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കർണ്ണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KPTCL) 220/66/11 KV സർജാപുര MUSS (മെയിൻ സബ്‌സ്റ്റേഷൻ) യിൽ T No-12, T No-11 എന്നീ ടവറുകൾക്കിടയിൽ IFTIS കണ്ടക്ടറുകളുടെ സ്ട്രിംഗിങ് ക്രമപ്പെടുത്തുകയാണ് പ്രധാന അറ്റുകുറ്റ്പണികളിലൊന്ന്. ബംഗളൂരു റൂറൽ, രാമനഗര, കോലാർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലാണ് വൈദ്യുതി മുടങ്ങുന്നത്. പണി പൂർത്തിയായാൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നല്കിയിട്ടുണ്ട്.

ബാംഗ്ലൂർ റൂറൽ സോണില്‍ ഡാബാസ്പേട്ടിലെയും പരിസര പ്രദേശങ്ങളിലെയും ഫീഡറുകളെ ബാധിക്കുന്ന അറ്റകുറ്റപ്പണികൾ ആണുള്ളത്.
ദാബാസ്പേട്ട് (DF-4 KIADB ഫീഡർ) ൽ ലൈൻ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ദാബാസ്പേട്ട് ടൗണിൽ രാവിലെ 10:30 മുതൽ വൈകിട്ട് 4:00 വരെ (5 മണിക്കൂർ 30 മിനിറ്റ്) നേരം വൈദ്യുതി മുടങ്ങും.
ദാബാസ്പേട്ട് (DF-17 ഹെഗ്ഗുണ്ട NJY ഫീഡർ)ൽ അറ്റുകുറ്റപ്പണികള് നടക്കുന്നതിനാൽ അഗലക്കുപ്പെ ജിപിയുടെ ഭാഗങ്ങൾ, സോംപുര ജിപി, നരസിപുര ജിപി എന്നീ പ്രദേശങ്ങളിൽ രാവിലെ 10:30 മുതൽ വൈകിട്ട് 4:00 വരെ (5 മണിക്കൂർ 30 മിനിറ്റ്) നേരം വൈദ്യുതി മുടങ്ങും.
ദാബാസ്പേട്ട് (DF-20 ബരഗേനഹള്ളി NJY ഫീഡർ)ലെ ലൈൻ അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹൊന്നേനഹള്ളി ജിപി, ശിവഗംഗ ജിപി പ്രദേശങ്ങളിൽ രാവിലെ 10:30 മുതൽ വൈകിട്ട് 4:00 വരെ (5 മണിക്കൂർ 30 മിനിറ്റ്) നേരം വൈദ്യുതി മുടങ്ങും.
രാമനഗരയിൽ, ബിവി ഹള്ളി മേഖലയിലെ ഹുനാസനഹള്ളി, ബനഗഹള്ളി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1.00 മണി മുതൽ മൂന്ന് മണി വരെ രണ്ട് മണിക്കൂർ നേരം വൈദ്യുതിവിതരണത്തിൽ തടസ്സം നേരിടും.
കോലാറിൽ നരമകലഹള്ളി (TF-10 ഫീഡർ) ൽ എൽടി റീകണ്ടക്റ്ററിംഗ് നടക്കുന്നതിനാൽ ജനുവരി 22 മുതൽ 25 വരെ രാവിലെ 10..00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
മാൽഡെപള്ളിയിൽ ജനുവരി 23 മുതൽ 25 വരെ രാവിലെ 10..00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
യെൽഡൂർ (YF-8 ഫീഡർ) ൽ ജനുവരി 23 മുതൽ 26 വരെ രാവിലെ 10..00 മുതൽ വൈകിട്ട് 4.00 മണി വരെ വൈദ്യുതി മുടങ്ങും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












