Search
  • Follow NativePlanet
Share
» »കൃഷ്ണ ജന്മാഷ്ടമി: ബെംഗളുരുവിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം, വണ്ടിയെടുത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം

കൃഷ്ണ ജന്മാഷ്ടമി: ബെംഗളുരുവിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം, വണ്ടിയെടുത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം

ബെംഗളുരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നാളെയും മറ്റന്നാളും യാത്രാ പ്ലാനുകളും മറ്റുമുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിച്ചോ.. കൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് ബെംഗളുരു നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൃഷ്ണ ജന്മാഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള ഞായർ, തിങ്കൾ ദിവസങ്ങളിൽ മല്ലേശ്വരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന ഗതാഗതത്തിന് ബെംഗളൂരു ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.

പ്രസിദ്ധായ ഇസ്കോൺ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയുടെ ഭാഗമായി ധാരാളം വിശ്വാസികൾ എത്തിച്ചേരും എന്നതിനാലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ഈ റൂട്ടിലെ യാത്രക്കാരും തങ്ങളുടെ യാത്ര ക്രമീകരിക്കേണ്ടാണ്. റൂട്ടുകളും യാത്രാ നിയന്ത്രണങ്ങളും വിശദമായി അറിയാം.

Bangalore Traffic On Krishna Janmashtami 2024 Routes To Avoid And Diversion

ചോർഡ് റോഡിലൂടെ പടിഞ്ഞാറോട്ട്, സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് മഹാലക്ഷ്മി മെട്രോ ജംഗ്ഷനിലേക്ക് വാഹനമോടിക്കുന്ന ആളുകൾഡോ. രാജ്കുമാർ റോഡ് വഴി യാത്ര വഴിതിരിച്ച് വിടേണ്ടതാണ്. ഇവിടുന്ന് 10th ക്രോസ് രാജ്കുമാർ റോഡ് വരെ പോയി തുടർന്ന് ഒന്നുകിൽ 10-ാം ക്രോസിൽ നിന്നോ അല്ലെങ്കിൽ കേതാമരനഹള്ളി ജംഗ്ഷനിൽ നിന്നോ വലത്തോട്ട് പോയാൽ , അത് രാജാജിനഗരയിലെ ഒന്നാം ബ്ലോക്ക് സിഗ്നലിൽ ചോർഡ് റോഡിൽ തിരിച്ചെത്തും.

ഇത് കൂടാതെ, സോപ്പ് ഫാക്ടറി ജംക്‌ഷൻ മുതൽ മഹാലക്ഷ്മി മെട്രോ ജംക്‌ഷൻ വരെ നീളുന്ന വെസ്റ്റ് ചോർഡ് റോഡിൽ ടാക്‌സി, ഓട്ടോ, പിക്കപ്പ് ആൻഡ് ഡ്രോപ്പ് സർവീസുകൾക്ക് നിയന്ത്രണമുണ്ടാകും.

മഹാലക്ഷ്മി മെട്രോ സ്റ്റേഷനും സോപ്പ് ഫാക്ടറി ജംഗ്ഷനും ഇടയിലുള്ള വെസ്റ്റ് ഓഫ് ചോർഡ് റോഡിൻ്റെ ഭാഗം ഉപയോഗിക്കുന്നത് പൊതുജനങ്ങൾ ഒഴികെയുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഉപയോഗിക്കാം. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ഈ പ്രദേശം ഉപയോഗിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+