ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണ് ഞായറാഴ്ച. വാരാന്ത്യം ആഘോഷിക്കുവാനും ഷോപ്പിങ്, ഔട്ടിങ്, കുട്ടികളെയും കൂട്ടിയുള്ള യാത്രകൾ എന്നിങ്ങനെ പലവിധ കാരണങ്ങളാൽ രാവിലെ മുതൽ നഗരത്തിൽ തിരക്കാണ്. എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഷ്യല്‍ സ്ട്രീറ്റ്, കബ്ബൺ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളുടെ തിരക്ക് ആണെങ്കിൽ സിൽക്ക് ബോർഡ്, മാറത്തഹള്ളി, മഖ്രി സർക്കിൾ, മൈസൂർ റോഡ് ജംങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങളുടെ തിരക്കാണ്.
ഈ ഞായറാഴ്ച, അതായത് മാർച്ച് 9-ാം തിയതി നിങ്ങൾ നഗരത്തിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ ഈ സ്ഥലങ്ങളിലേക്ക് പോകേണ്ട. ഞായറാഴ്ച നടക്കുന്ന കർണാടക സ്റ്റേറ്റ് പോലീസ് റൺ രണ്ടാം പതിപ്പ് കണക്കിലെടുത്ത്, ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും പരിസരത്തും പാർക്കിംഗ് നിരോധിക്കുകയും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. രാവിലെ 6.00 മണി മുതൽ 10.00 മണി വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വിധാന്‍ സൗധയുടെ മുന്നിൽ നിന്നാരഭിക്കുന്ന കർണാടക സ്റ്റേറ്റ് പോലീസ് റൺ കെ സർക്കിൾ, നൃപതുംഗ റോഡ്, കസ്തൂർബ റോഡ്, സിദ്ധലിംഗയ്യ സർക്കിൾ, ക്വീൻസ് സർക്കിൾ, ക്വീൻസ് റോഡ്, സി ടി ഒ ജംഗ്ഷൻ, പോലീസ് തിമ്മയ്യ ജംഗ്ഷൻ വഴി തിരികെ വിധാൻ സൗധയിൽ എത്തും.
പാർക്കിങ് നിരോധിച്ച ഇടങ്ങൾ
ഡോ ബി ആർ അംബേദ്കർ റോഡ്, രാജ്ഭവൻ റോഡ്, കെ ബി റോഡ്, സാങ്കി റോഡ്, നൃപതുംഗ റോഡ്, എ ജി ഓഫീസ് മുതൽ ചാലൂക്യ സർക്കിൾ വരെ, ക്വീൻസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ആറു മുതൽ പത്ത് വരെ പാർക്കിംഗ് അനുവദിക്കില്ല.
വാഹനങ്ങൾ വഴിതിരിച്ച് വിടും
ഞായറാഴ്ച വിധാൻ സൗധയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടും. വിധാനസൗധയിലേക്ക് ഒരു വാഹനവും അനുവദിക്കില്ല. കെ ആർ സർക്കിളിൽ നിന്ന് വിധാനസൗധയിലേക്ക് പോകുന്ന വാഹനങ്ങളും ബാലെകുന്ദ്രി സർക്കിളിൽ നിന്നും സി ടി ഒ ജംഗ്ഷനിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങളും വഴിതിരിച്ചുവിടും.
ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടും.
ഓട്ടോ/ക്യാബ് പിക്ക്-അപ്പ് & ഡ്രോപ്പ് പോയിന്റുകൾ
1. സിടിഒ ജംഗ്ഷൻ
2. എജിഎസ് ജംഗ്ഷൻ
3. രാജ്ഭവൻ റോഡ് (കാപ്പിറ്റോൾ ഹോട്ടലിന് മുന്നിൽ)
4. സിഐഡി ജംഗ്ഷൻ
5. റേസ് കോഴ്സ് റോഡ്
പാർക്കിങ് സ്ഥലങ്ങൾ
എംഎസ് ബിൽഡിംഗ് പാർക്കിംഗ് ഏരിയ
നെഹ്‌റു പ്ലാനറ്റോറിയത്തിനുള്ളിൽ
ഹൈക്കോടതി പാർക്കിംഗ് ഏരിയ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട്സ്
ഫ്രീഡം പാർക്ക് മൾട്ടി-ലെവൽ കാർ പാർക്കിംഗ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
പിഡബ്ല്യുഡി ഓഫീസ് പരിസരം
കണ്ഠീരവ സ്റ്റേഡിയം
ജ്ഞാന ജ്യോതി ഓഡിറ്റോറിയം പരിസരം
യു ബി സിറ്റി പെയ്ഡ് പാര്‍ക്കിങ്
നിയമസഭാ പാർക്കിങ്
ബെലാകു ഭവന പരിസരം
കെആർ സർക്കിൾ
അഗ്രികൾച്ചർ ഡിപ്പാർട്മെന്‍ഫ് പരിസരം
ശേഷാദ്രി റോഡ്
സ്റ്റേറ്റ് എജ്യുക്കേഷൻ ഡിപ്പാർട്മെന്‍ഫ് ഓഫീസ് പരിസരം
കെ ആർ സർക്കിൾ എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












