ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും സൗകര്യങ്ങളുമുള്ള വമാനത്താവളങ്ങളിൽ ഒന്നാണ് ബെംഗളുരു. നിങ്ങളുടെ വിദേശ യാത്രകൾക്ക് ഏഎന്തുകൊണ്ട് ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കണം എന്നതിന് ഒരുത്തരം ഇവിടെ നിന്നുള്ള സർവീസുകളാണ്. പല വിദേഷ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇവിടുന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ട്. ഇപ്പോഴിതാ ബെംഗളുരുവിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് ഡയറക്ട് വിമാനസർവീസ് ആരംഭിക്കുകയാണ് ഇൻഡിഗോ.
ജോലി ആവശ്യങ്ങള്‍, മതപരമായ തീർത്ഥാട യാത്രകൾ, ബിസിനസ്, വിനോദ യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് സൗദിയെ ആശ്രയിക്കുന്നത്. ഇൻഡിഗോയുടെ ബെംഗളുരു- ജിദ്ദ പ്രതിദിന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളം തമ്മിലുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. 2024 സെപ്റ്റംബർ 30 മുതൽ ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് ദിവസേന നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇൻഡിഗോ അവതരിപ്പിക്കും.
ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകിക്കൊണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ നേരിട്ടുള്ള വിമാനങ്ങൾ ലക്ഷ്യമിടുന്നത്. ഇസ്ലാം തീർത്ഥാടനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സൗദിയിലേക്ക് ഹജ്ജ്, ഉംറ തുടങ്ങിയവയ്ക്കായി ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് സൗദിയിലേക്ക് പോകുന്നത്. ഹജ്ജ്, ഉംറ എന്നിവയ്ക്കുള്ള നിർണായക കവാടമായി ജിദ്ദ പ്രവർത്തിക്കുന്നതിനാൽ പുതിയ പാത മക്കയിലേക്കുള്ള തീർഥാടകർക്ക് പ്രത്യേകിച്ചും പ്രയോജനകരമാകും.
കൂടാതെ, ടൂറിസം, സാംസ്കാരിക വിനിമയം, മേഖലയിലെ സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളിലും വളർച്ച വര്‍ധിപ്പിക്കുന്നതിന് ഈ പുതിയ പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ സഹായിക്കും. ഇൻഡിഗോ ബാംഗ്ലൂർ- ജിദ്ദ പ്രതിദിന സർവീസ് ആരംഭിക്കുന്നതോടെ ജിദ്ദയെ ഇന്ത്യയിലെ ആറ് സ്ഥലങ്ങളിലേക്ക് 49 പ്രതിവാര ഫ്ലൈറ്റുകൾ വഴി ബന്ധിപ്പിക്കും എന്ന് ഇൻഡിഗോയിലെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു,
ജിദ്ദ
റിയാദ് കഴിഞ്ഞാൽ സൗദി അറേബ്യയിലെ ഏറ്റവും വലിയ പട്ടണമാണ് ജിദ്ദ. ചെങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജിദ്ദ മക്ക പ്രവിശ്യയുടെ ഭാഗമാണ്. സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ അറിയപ്പെടുന്നത് ചെങ്കടലിന്‍റെ റാണി എന്നാണ്. മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലാണ് മത തീർത്ഥാടന രംഗത്ത് ജിദ്ദയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ചെങ്കടൽ ബീച്ചുകൾ, എന്നിങ്ങനെ ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
സൗദിയുടെ ഇന്നലെകളും ചരിത്രവും കണ്ടെത്താനും പര്യവേക്ഷണം നടത്തുവാനും താല്പര്യമുള്ളവർക്ക് വരാൻ പറ്റിയതാണ് ജിദ്ദ. തെരുകുകൾ, പഴയ പട്ടണങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, പരമ്പരാഗത കെട്ടിടങ്ങൾ, സൂക്കുകൾ, ഷോപ്പിങ് ഇടങ്ങൾ എന്നിങ്ങനെ ഇവിടെ കാണാനും കണ്ടുനടക്കുവാനും ഒരുപാട് സ്ഥലങ്ങളുണ്ട്. പ്രാദേശിക പാചകരീതി , പരമ്പരാഗത വിഭവങ്ങളൾ എന്നിവയും ഇവിടെ ആസ്വദിക്കാം. പഴമയിൽ താല്പര്യമില്ലത്തവർക്ക് മാളുകൾ, ഷോപ്പിങ് സെന്‍ററുകൾ തുടങ്ങി വേറെയും നിരവധി ഓപ്ഷനുകളുണ്ട്.
ബെംഗളുരു- മൗറീഷ്യസ് ഡയറക്ട് ഫ്ലൈറ്റ്
അതസേമയം, ബാംഗ്ലൂരിൽ നിന്നും മൗറീഷ്യസിലേക്കും ഇൻഡിഗോ എയര്‍ലൈൻസ് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കും. വിനോദസഞ്ചാരം, ബിസിനസ് യാത്രകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുമായാണ് ഒ ബാംഗ്ലൂർ- മൗറീഷ്യസ് ഡയറക്ട് വിമാനം 2024 നവംബർ 19 മുതൽ സർവീസ് ആരംഭിക്കും. ഈ റൂട്ടിൽ ആഴ്ചയിൽ നാല് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആയിരിക്കും സർവീസ് നടത്തുക. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മൗറീഷ്യസിൽ വിസ ഓൺ അറൈവല്‍ ആയതിനാൽ വിനോദസഞ്ചാരം വർധിക്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













