Search
  • Follow NativePlanet
Share
» » കുരുക്കിൽപെടാതെ ബാംഗ്ലൂർ യാത്ര, നൈസ് റോഡ് വഴി കൂടുതൽ ബസ് സർവീസ്, പട്ടിക

കുരുക്കിൽപെടാതെ ബാംഗ്ലൂർ യാത്ര, നൈസ് റോഡ് വഴി കൂടുതൽ ബസ് സർവീസ്, പട്ടിക

ബെംഗളൂരു നഗരം എല്ലാ സമയത്തും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. മിക്ക റോഡുകളിലും യാത്രക്കാരുടെ എണ്ണം കൂടിയിരിക്കുകയാണ്. നൈസ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോഴിതാ, നൈസ് റോഡ് വഴിയുള്ള യാത്ര സുഗമമാക്കുവാനായി കൂടുതൽ ബസ് സർവീസുകള്‍ ആരംഭിക്കുകയാണ് ബിഎംടിസി.

നൈസ് റോഡ് വഴി നേരത്തെ നടത്തിയ സര്‍വീസുകൾ വൻ വിജയമായതിനെ തുടർന്നാണ് ബിഎംടിസി പുതിയ ബസുകൾ ഇവിടുത്തെ റൂട്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം മാത്രം നൈസ് റോഡ് വഴിയുള്ള ബസുകളില്‌ 25 ലക്ഷം പേർ സഞ്ചരിക്കുകയും 1.09 കോടിരൂപ ടിക്കറ്റ് വരുമാനമായി ലഭിക്കുകയും ചെയ്തിരുന്നു.

BMTC Starts More New Bus Service In NICE Road

മാധവാരയിൽ നിന്ന് ബൊമ്മസന്ദ്ര, കെങ്കേരിയിൽ നിന്ന് ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് ആണ് ഏറ്റവും പുതിയതായി ബിഎംടിസി ആരംഭിച്ചിരിക്കുന്നത്. മാധവാരയിൽ നിന്ന് നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി, ഹെബ്ബഗോഡി വഴി ബൊമ്മസന്ദ്രയിലും കെങ്കേരി ടിടിഎംസിയിൽ നിന്ന് നൈസ് റോഡ്, കോനപ്പന അഗ്രഹാര വഴി ഇലക്ട്രോണിക് സിറ്റിയിലും എത്തുന്ന വിധത്തിലാണ് ഈ സർവീസുകൾ.

ബ്ലോക്കിൽ പെടാതെ, സുഗമായി യാത്ര ചെയ്യാനും സമയനഷ്ടം ഇല്ലാതിരിക്കാനും സാധിക്കും എന്നതാണ് നൈസ് റോഡ് യാത്രയുടെ പ്രധാന ഗുണം. നൈസ് റോഡിന്‍റെ സമീപപ്രദേശങ്ങളില്‍ ആൾത്താമസം ഇഷ്ടംപോലെയുണ്ടെങ്കിലും പൊതുഗതാഗത സൗകര്യങ്ങൾ വളരെ കുറവാണ്.

പുതിയ സർവീസുകൾ

റൂട്ട് നമ്പർ നൈസ് 10ഇ
നൈസ് 10ഇ ബസ് മാധവാരയിൽ നിന്ന് നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി, ഹെബ്ബഗോഡി വഴി ബൊമ്മസന്ദ്രയിലെത്തും. മാധവാരയിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയും ബൊമ്മസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് രാവിലെ 7.05 മുതൽ വൈകിട്ട് 5.45 വരെയും ആയി ആകെ 11 ട്രിപ്പുകളുണ്ട്.

റൂട്ട് നമ്പർ നൈസ് 5 ബി
നൈസ് 5 ബി ബസ് കെങ്കേരി ടിടിഎംസിയിൽ നിന്ന് നൈസ് റോഡ്, കോനപ്പന അഗ്രഹാര വഴി ഇലക്ട്രോണിക് സിറ്റിയിലെത്തും. കെങ്കേരിയിൽ നിന്നുള്ള ബസ് രാവിലെ 7.15 മുതൽ വൈകിട്ട് 5.20 വരെയാണ് സർവീസ് നടത്തുക.

പുതിയ ബിഎംടിസി ബസ് സർവീസുകൾ

ഇന്ന് ആരംഭിക്കുന്ന ബിഎംടിസി സർവീസുകൾ
റൂട്ട് നമ്പർ 502 എം:
കെങ്കേരി-ലിംഗദീരനഹള്ളി (മാരിയപ്പനപാളയ, പാപ്പറെഡ്ഡിപാളയ, സുങ്കതഘട്ടെ, ഹാരോഹള്ളി വഴി)
405 എഫ്ബി: യശ്വന്ത്പുര ടിടിഎംസി-ബിഇഎംഎൽ ഫിഫ്ത് സ്റ്റേജ് (ഗോരെഗുണ്ഡപാളയ, സുമനഹള്ളി, നാഗർഭാവി, നായന്തഹള്ളി, രാജരാജേശ്വരി ടെംപിൾ, ബിഇഎംഎൽ കോംപ്ലക്സ് വഴി)

ജി-6ബി: ശാന്തിനഗർ ടിടിഎംസി-ബിഇഎംഎൽ ഫിഫ്ത് സ്റ്റേജ് (പൂർണിമ ടാക്കീസ്, കെആർ മാർക്കറ്റ്, നായന്തനഹള്ളി, രാജേരാജേശ്വരി നഗർ, ബിഇഎംഎൽ കോംപ്ലക്സ്)

230 സി: മജസ്റ്റിക്-കൊമ്മഘട്ട ബിഡിഎ കോംപ്ലക്സ് (എംആർബിഎസ്, നായന്തനഹള്ളി, കെങ്കേരി ടിടിഎംസി, ബാസവനഗർ വഴി)

221 എ: സാറ്റലൈറ്റ് ബസ് ടെർമിനൽ-താവരക്കരെ (നായന്തനഹള്ളി, കെങ്കേരി, കോമ്മഘട്ട റോഡ്, ബൈരോഹള്ളി, ബേട്ടനപാളയ, രാമോഹള്ളി, ഗുലാഞ്ജനഹള്ളി, പുട്ടണ്ണപാളയ വഴി)

ഔട്ടർ റിങ് റോഡിൽ ഷട്ടിൽ ബസ് ആരംഭിക്കാൻ ഊബർ

സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഔട്ടർ റിങ് റോഡിൽ ഷട്ടിൽ ബസ് ആരംഭിക്കാൻ ഊബർ. കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ 18 കിലോമീറ്ററിലുള്ള ഔട്ടർ റിങ് റോഡ് ഐടി മേഖലയിൽ ആദ്യ ഘട്ടത്തിൽ 3 മിനിറ്റ് ഇടവേളയിൽ 200 ബസുകളോടിക്കാനാണ് ലക്ഷ്യം. ഊബർ ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം വരിക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+