Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ ഇന്നും മഴ..6 വരെ മഴ തുടരും.. വാരാന്ത്യ യാത്രകളിൽ ശ്രദ്ധിക്കാം

ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ ഇന്നും മഴ..6 വരെ മഴ തുടരും.. വാരാന്ത്യ യാത്രകളിൽ ശ്രദ്ധിക്കാം

ബെംഗളൂരു കാലാവസ്ഥ: വ്യാഴാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയുടെ ആഘാതത്തിലാണ് ബാംഗ്ലൂർ നഗരം. മെയ് മാസത്തിലെ ആദ്യ ആഴ്ച മഴ മുഴുവനും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും വൈകിട്ട് പെയ്ത ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. നീണ്ട വേനലിനും വരൾച്ചയ്ക്കും ശേഷം കിട്ടിയ മികച്ച മഴകളിലൊന്നായിരുന്നു ഇന്നലത്തേത്. അതോടെ നഗരത്തിലെ കൂടിയ താപനിലയിലും ചെറിയ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു.

കത്രിഗുപ്പെ മെയിൻ റോഡിൽ മഴയെതുടർന്ന് മരം കടപുഴകി ഓട്ടോ റിക്ഷയ്ക്ക് മുകളിൽ വീണത് ഒരു ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കി. റോഡിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതത്തെയും കാൽനടക്കാരെയും ബാധിച്ചു. ഇന്നലെ രാത്രി ഒൻപതു മണി വരെ വിവിധ സ്ഥലങ്ങളിലായി മരങ്ങൾ കടപുഴകി വീണതുമായി ബന്ധപ്പെട്ട് പത്തോളം പരാതികൾ ലഭിച്ചുവെന്ന് ബിബിഎംപി ഡെപ്യൂട്ടി കൺസെര്‍വേറ്റർ ഓഫ് ഫോറസ്റ്റിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Bangalore Weather Update Cloudy Skies Light Rainfall Today

പല സ്ഥലങ്ങളിലും വെള്ളക്കെട്ട്

വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കൂടാതെ, കമ്മനഹള്ളി മെയിൻ റോഡ്, മാരിയപ്പ റോഡ്, എച്ച്ആർബിആർ ലേഔട്ട്, കല്യാൺ നഗർ, ബനസ്വാഡി പ്രദേശങ്ങളെയും വെള്ളക്കെട്ട് ബാധിച്ചു. കാൽനടയാത്രക്കാരെയും ഇരുചക്രവാനങ്ങളിൽ യാത്ര ചെയ്തവരെയുമാണ് ഇത് മോശമായി ബാധിച്ചത്. ഇവിടങ്ങളിലെ താമസക്കാർ പലരും വെള്ളത്തിൽ നിന്ന് രക്ഷ നേടാൻ സമീപത്തെ താമസക്കാർ ബസ് ഷെൽട്ടറുകളിലും കടകളിലും അഭയം തേടി.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വരുണമിത്ര ആപ്ലിക്കേഷൻ കാണിക്കുന്നത്, ഹംപി നഗർ, ആർആർ നഗർ, നയന്ദഹള്ളി, വിദ്യാ പീഠം, കെങ്കേരി, ഹീറോഹള്ളി, ഹൊറമാവ്, പുലകേശിനഗർ, ഹെമ്മിഗെപുര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം 25 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്,

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് മെയ് 2 വെള്ളിയാഴ്ച ബെംഗളൂരുവിൽ നേരിയ മഴ അനുഭവപ്പെടുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം സൂചിപ്പിക്കുന്നത്. രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. ദിവസം മുഴുവനും ഇത് തുടരുവാനാണ് സാധ്യത. ഇന്നത്തെ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

ബെംഗളൂരു അർബൻ കാലാവസ്ഥാ പ്രവചനം മെയ് 2-5

കഴിഞ്ഞ 24 മണിക്കൂറിൽ ബെംഗളൂരു അര്‍ബനിൽ കൂടിയ താപനില 33.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.6 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു. 6.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്

മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ,ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്

മെയ് 4 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

മെയ് 5 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു റൂറൽ കാലാവസ്ഥ മെയ് 2-5

കഴിഞ്ഞ 24 മണിക്കൂറിൽ ബെംഗളൂരു അര്‍ബനിൽ കൂടിയ താപനില 33.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.9 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു. 4.1മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21ഡിഗ്രി സെൽഷ്യസ്

മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ,ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്

മെയ് 4 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

മെയ് 5 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

കർണ്ണാടക കാലാവസ്ഥ‌ പ്രവചനം
അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്, തീരദേശ, മലനാട്, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടയ്ക്കിടെ മഴയും വടക്കൻ ഉൾനാടൻ ജില്ലകളിൽ ഇടയ്ക്കിടെ മഴയും പെയ്തേക്കാം.

കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പ്

തീരദേശ കർണ്ണാടക

മെയ് 2 - ഇടി, മിന്നൽ, കാറ്റ്
മെയ് 3 - ഇടി, മിന്നൽ, കാറ്റ്
മെയ് 4 - ഇടി, മിന്നൽ, കാറ്റ്
മെയ് 5 - ഇടി, മിന്നൽ, കാറ്റ്
മെയ് 6 - കാലാവസ്ഥാ മുന്നറിയിപ്പില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

മെയ് 2 - ഇടി, മിന്നൽ, കാറ്റ്
മെയ് 3 - ഇടി, മിന്നൽ, കാറ്റ്
മെയ് 4 - ഇടി, മിന്നൽ, കാറ്റ്
മെയ് 5 - ഇടി, മിന്നൽ, കാറ്റ്
മെയ് 6 - കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

മെയ് 2 - ഇടി, മിന്നൽ, കാറ്റ്
മെയ് 3 - ഇടി, മിന്നൽ, കാറ്റ്
മെയ് 4 - ഇടി, മിന്നൽ, കാറ്റ്
മെയ് 5 - ഇടി, മിന്നൽ, കാറ്റ്
മെയ് 6 - കാലാവസ്ഥാ മുന്നറിയിപ്പില്ല

ബെംഗളൂരു കാലാവസ്ഥ മെയ് 3
നാളെ, മെയ് 3 ശനിയാഴ്ച ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും ഒറ്റപ്പെട്ട മഴയും അനുഭവപ്പെടും. കൂടിയ താപനില
34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+