ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു ചൂടിലേക്ക് തന്നെയാണ്. ശൈത്യകാലം നേരത്തെ തീർന്ന് ഇനി വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പതിവിനു വിരുദ്ധമായി നേരത്തെ ആരംഭിച്ച ചൂടും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനി വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നത്.
ഇന്ന്, ഫെബ്രുവരി 17 തിങ്കളാഴ്ച തെളിഞ്ഞ, ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. ഇന്നത്തെ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴാനും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരുവാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പകൽ താപനിലയിൽ കുറവ് വന്നിട്ടുണ്ട്. ബുധനാഴ്ച 33.6 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച 33.3 ഡിഗ്രിയും നഗരത്തിൽ രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ താപനില ഫെബ്രുവരി 12 ബുധനാഴ്ച ആയിരുന്നു. 33.6 ഡിഗ്രി ആണ് നഗരത്തിൽ അന്നനുഭവപ്പെട്ടത്. സാധാരണ ഏപ്രിൽ മാസത്തിലാണ് ഇത്തരം അവസ്ഥയിലേക്ക് പോകുന്നതെങ്കിലും ഈ വർഷം ജനുവരി അവസാനം മുതലേ ബാംഗ്ലൂരിൽ ചൂട് വർധിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ മാസത്തിലെ ചൂട് ഫെബ്രുവരിയിൽ തന്നെ നഗരത്തില് ഇത്തവണ രേഖപ്പെടുത്തി.
ബെംഗളൂരു, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, മാണ്ഡ്യ, കലബുറഗി, ചിത്രദുർഗ, ദാവൻഗരെ, ചിന്താമണി, മൈസൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പല പ്രദേശങ്ങളിലും താപനില കൂടുതലാണ്. അതേസമയം, കർണാടകയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണ താപനിലയാണ് അനുഭവപ്പെടുന്നത്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നായ ഡൽഹിയിലെ ചൂടിനേക്കാൾ കൂടുലാണ് ബെംഗളൂരുവിലെ താപനില എന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ അതേ ദിവസത്തെ ഡൽഹിയിലെ ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിൽ രാത്രി 10 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ തണുപ്പ് അനുഭവപ്പെട്ടു.
നാളെ ഫെബ്രുവരി 18, ചൊവ്വാഴ്ച, ബെംഗളൂരുവിൽ ഏറ്റവും കുറഞ്ഞ താപനില 18.02 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32.68 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














