ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പ്രധാന ട്രെയിനുകള്‍ പലതും കടന്നുപോകുന്ന ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. 480 കോടി രൂപ ചെലവിൽ നവീകരിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ ബെംഗളൂരുവിലെ മാത്രമല്ല, കർണ്ണാടകയിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്.
ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഇവിടെ പുതുതായി നിർമ്മിച്ച 1A മുതൽ 1E വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ തുടരുന്ന നിർമ്മാണ പ്രവർത്തികള് കാരണം സ്റ്റേഷമനിലേക്ക് കയറുന്ന എൻട്രി പോയിന്‍റുകളെക്കുറിച്ച് യാത്രക്കാർക്കിടയിൽ ഇപ്പോഴും സംശയങ്ങള നിലനില്‍ക്കുകയാണ്.
ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്നുള്ള വന്ദേ ഭാരത്
നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷന് വഴി കടന്നു പോകുന്നത്. ബെംഗളൂരു കന്റോൺമെന്റ് - മധുര (20671/2), ബെംഗളൂരു കന്റോൺമെന്റ് - കോയമ്പത്തൂർ (20641/2) വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണിത്. ഇവ രണ്ടും ഇപ്പോൾ പുതുതായി നിർമ്മിച്ച പ്ലാറ്റ്ഫോമുകൾ 1A മുതൽ 1E വരെ സർവീസ് നടത്തുന്നു. പ്ലാറ്റ്ഫോം 1 ന്റെ അവസാനത്തിലാണ് 1A മുതൽ 1E വരെയുള്ളവ സ്ഥിതി ചെയ്യുന്നത്. കന്റോൺമെന്റ് റോഡ് / ശിവാജിനഗർ വശം ആണിത്.
ബെംഗളൂരു കന്റോൺമെന്‍റ് എൻട്രി പോയിന്റുകൾ
പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തേണ്ടവർ, അതായത് ഈ വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പ്ലാറ്റ്ഫോം 1 ന്‍റെ സൈഡിലുള്ള പ്രധാന കവാടം (ടെർമിനൽ 1) വഴി സ്റ്റേഷനിൽ പ്രവേശിച്ച് പ്ലാറ്റ്ഫോം 1 കടന്ന് 1A മുതൽ 1E വരെയുള്ള പ്ലാറ്റ്ഫോമുകളിൽ എത്തണം. ടെർമിനൽ 1 ലെ താൽക്കാലിക പ്രവേശന കവാടവും അവർക്ക് ഉപയോഗിക്കാം. കവാടം കടന്ന് 100 മീറ്റർ നടന്നാൽ ഈ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന സ്ഥലത്തെത്താം.
വന്ദേ ഭാരത് അല്ലാത്ത,വരുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ ട്രെയിനുകൾക്കും ടെർമിനൽ 2 ആണ് ഉപയോഗിക്കേണ്ടത്.
കന്റോൺമെന്റിൽ നിന്ന് ബയപ്പനഹള്ളിയിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും പ്ലാറ്റ്ഫോം 2 ൽ നിന്ന് പുറപ്പെടുന്നു, ഇതിനായി യാത്രക്കാർക്ക് ടെർമിനൽ 2 (മില്ലേഴ്സ് റോഡിലെ പിൻ ഗേറ്റ്) വഴി പ്രവേശിക്കാം. എന്നിരുന്നാലും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടെർമിനൽ 2 ൽ പാർക്കിംഗ് ലഭ്യമല്ലെന്ന കാര്യം മറക്കരുത്.
ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷന് പാർക്കിങ്
നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടെർമിനൽ 2 ൽ പാർക്കിംഗ് ലഭ്യമല്ല. പാർക്കിങ് ആവശ്യമുള്ളവർ ടെർമിനൽ 1 വേണം ഉപയോഗിക്കുവാൻ. തെറ്റായ ടെർമിനലിലൂടെ യാത്രക്കാർ സ്റ്റേഷനിൽ പ്രവേശിച്ചാലും, ടെർമിനലുകൾക്കിടയിൽ മാറാൻ ഫുട് ഓവർ ബ്രിഡ്ജ് (എഫ്ഒബി) ഉപയോഗിക്കാം. ടെർമിനൽ 1 (പ്രധാന പ്രവേശന കവാടം, കന്റോൺമെന്റ് റോഡ്) ൽ ഒരു പാസഞ്ചർ റിസർവേഷൻ കൗണ്ടറും നാല് അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളും ഉണ്ട്. ടെർമിനൽ 2 (പിൻ പ്രവേശന കവാടം, മില്ലേഴ്സ് റോഡ്) ൽ രണ്ട് അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളും ഒരു ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനും (എടിവിഎം) ഉണ്ട്.
കന്റോൺമെന്റ് സ്റ്റേഷൻ 58 മെയിൽ/എക്സ്പ്രസ് ട്രെയിനുകളും 37 പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തുന്നു,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













