Search
  • Follow NativePlanet
Share
» »ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രി 7 മണിക്കൂർ അടച്ചിടും, നിയന്ത്രണം ഒരു മാസത്തേയ്ക്ക്, പകരം റൂട്ട്

ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രി 7 മണിക്കൂർ അടച്ചിടും, നിയന്ത്രണം ഒരു മാസത്തേയ്ക്ക്, പകരം റൂട്ട്

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നഗരത്തിലെ ഏറ്റവും പ്രധാന പാതകളിലൊന്നായ ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ അടച്ചിടൽ.

Bengaluru Electronics City Flyover Closed for 7 Hours Nightly for a Month

ബെംഗളൂരു ട്രാഫിക് പോലീസ് പുറത്തിറക്കിയ നിർദ്ദേശം അനുസരിച്ച് ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ ഗതാഗതം നിരോധിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണ പോലെ ഇതിലൂടെ സഞ്ചരിക്കാം. രാവിലെ 6.00 മുതൽ രാത്രി 11.00 വരെ യാതൊരു തടസ്സങ്ങളും എക്സ്പ്രസ് വേയിൽ ഉണ്ടാകില്ല. രാത്രിയിൽ പകരം ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് യാത്രക്കാർക്ക് ഉപയോഗിക്കാം.

ഏകദേശം ഒരുമാസക്കാലയളവിലേക്കെങ്കിലും രാത്രികാലങ്ങളിലെ ഈ യാത്രാ നിരോധനം തുടരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, സൗത്ത്) ശിവ പ്രകാശ് ദേവരാജു പറഞ്ഞു. മാത്രമല്ല, ഇവിടുത്തെ ഗതാഗതത്തെ അടച്ചിടൽ ബാധിക്കില്ലെന്നും പകൽസമയത്തെ അപേക്ഷിച്ച് രാത്രിയിൽ ഇതുവഴിയുള്ള ഗതാഗതം 20 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ബസുകളും ഭാരവാഹനങ്ങളും ഫ്ലൈ ഓവറല്ല, സർവീസ് റോഡാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ദക്ഷിണ ബെംഗളൂരുവിനെ ഐടി കമ്പനികളുടെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും യാത്ര നടത്തുന്നത്. ഗതാഗതക്കുരുക്കും തിരക്കമുല്ലാതെ യാത്ര ചെയ്യാം എന്നതിനാൽ ടെക്കികളടക്കമുള്ളവർ ഈ പാത യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+