ക്രിസ്മസ് ആഘോഷങ്ങൾക്ക് എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. വാരന്ത്യം കഴിഞ്ഞ് രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ക്രിസ്മസ് ആയി. ഇത് നാട്ടിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കണമെന്നാവും മറുനാടൻ മലയാളികളുടെ ആഗ്രഹവും. എന്നാൽ പലരെയും പ്രശ്നത്തിലാക്കിയത് വരാനുള്ള മാര്‍ഗ്ഗങ്ങളാണ്. ട്രെയിൻ സീറ്റുകൾ നേരതെ റിസർവേഷൻ പൂർത്തിയാക്കിയതും ബസുകളിൽ സീറ്റുകൾ നിറഞ്ഞതും സ്വകാര്യ ബസ് സർവീസുകളുടെ കത്തി നിരക്കും പലരെയും ക്രിസ്മസ് വെക്കേഷൻ ബെംഗളൂരുവിൽ ചെലവഴിക്കുവാൻ നിര്‍ബന്ധിക്കുകയാണ്.
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, ക്രിസ്മസ് അവധിക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിൽ പോയി ആഘോഷം കഴിഞ്ഞ് തിരികെ വരാൻ കഴിയുന്ന വിധത്തിലാണ് യാത്രാ തിയതികൾ ക്രമീകരിച്ചിരിക്കുന്നത്. മംഗലാപുരത്തേയ്ക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണെങ്കിലും മലബാർ ഭാഗത്തുള്ളവര്ക്കും പ്രയോജനപ്പെടുത്താം.

ബെംഗളൂരു യശ്വന്തപൂർ- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ
ട്രെയിൻ നമ്പർ 06505 ബെംഗളൂരു യശ്വന്തപൂർ- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ സർവീസ് ഡിസംബർ 23 തിങ്കൾ, 27 വെള്ളി എന്നീ ദിവസങ്ങളിൽ യശ്വന്തപൂരിൽ നിന്ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:45 ന് മംഗളൂരു ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 345 രൂപ, എസി ത്രീ ടയറിന് 955 രൂപ എന്നിങ്ങനെയാണ് നിരക്ക്.
യശ്വന്തപൂർ ജംങ്ഷൻ - 23:55
കുനിഗൽ - 01:03
ചന്നരായപട്ടണ - 02:18
ഹസ്സൻ - 03:50
സക്ളേശ്പൂർ - 04:50
സുബ്രഹ്മണ്യ റോഡ് - 08:25
കബകപുട്ടൂർ - 09:23
ബണ്ട്വാള - 09:53
മംഗളൂരു ജംങ്ഷൻ
ഡിസംബർ 23 തിങ്കളാഴ്ചത്തെ യാത്രയ്ക്ക് സ്ലീപ്പറിൽ 92 സീറ്റുകൾ, എസി ത്രീടയറിൽ 730 സീറ്റുകളും ഡിസംബർ 27 ലെ യാത്രക്ക് സ്ലീപ്പറിൽ 92 സീറ്റുകളും എസി ത്രീടയറിൽ 736 സീറ്റുകളുമാണ് 21-ാം തിയതി രാത്രി 10.45 ന് ഐആര്‍സിടിസി സൈറ്റിൽ ലഭ്യമായിരിക്കുന്നത്. അതേസമയം, മംഗലാപുരത്ത് നിന്ന് യശ്വന്തപൂരിനുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല.
മംഗളൂരു ജംങ്ഷൻ -യശ്വന്തപൂർ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06506 ബെംഗളൂരു മംഗളൂരു ജംങ്ഷൻ -യശ്വന്തപൂർ സ്പെഷ്യൽ സർവീസ് ഡിസംബർ 24 ചൊവ്വ ,28 ശനി എന്നീ ദിവസങ്ങളിൽ മംഗളൂരു ജംങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 13:00 ന് പുറപ്പെട്ട് രാത്രി 22:30ന് യശ്വന്തപൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. 9 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം.
മംഗളൂരു ജംങ്ഷൻ - 13:00
ബണ്ട്വാള - 13:28
കബകപുട്ടൂർ - 13:58
സുബ്രഹ്മണ്യ റോഡ് - 14:35
സക്ളേശ്പൂർ - 17:05
ഹസ്സൻ - 18:00
ചന്നരായപട്ടണ - 18:38
കുനിഗൽ - 19:43
യശ്വന്തപൂർ ജംങ്ഷൻ - 22:30
ബെംഗളൂരുവിൽ നിന്ന് കാസർകോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് മംഗലാപുരത്ത് വരുവാനും നാട്ടിലേക്ക് തുടർന്ന് ട്രെയിനിലോ ബസിലോ എത്തിച്ചേരുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













