Search
  • Follow NativePlanet
Share
» » ബെംഗളൂരു മെട്രോ നിരക്ക് വർധിപ്പിക്കുന്നു, കൂടിയ ടിക്കറ്റ് ഇനി 85 രൂപ! ഞായറാഴ്ചകളിൽ നിരക്ക് കുറയും

ബെംഗളൂരു മെട്രോ നിരക്ക് വർധിപ്പിക്കുന്നു, കൂടിയ ടിക്കറ്റ് ഇനി 85 രൂപ! ഞായറാഴ്ചകളിൽ നിരക്ക് കുറയും

ബെംഗളൂരു നിവാസികളെ... നമ്മ മെട്രോ നിരക്ക് ഉടൻ വർധിപ്പിച്ചേക്കും. നഗരത്തിനുള്ളിലെ അനുദിന യാത്രകൾക്ക് മെട്രോ സർവീസ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയായി മെട്രോ ടിക്കറ്റ് നിരക്ക് 20 മുതൽ 30% വരെ വർധിപ്പിക്കുവാൻ ശുപാര്ശ നല്കി ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ് എഫ് സി).

ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ സമിതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Bengaluru Meteo Fare Rivisin Ticket Prices Expected To Rise By 20-30

ജനുവരി 17 ന് ചേരുന്ന ബിഎംആർസി ബോർഡ് യോഗത്തിൽ നിരക്ക് വര്‍ധനവ് സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി എന്നിവരാരാണ് സമിതിയിലുള്ളത്.

ഏകദേശം എട്ടു വർഷങ്ങൾക്കു മുൻപ്, അതായത് 2017 ലാണ് ബെംഗളൂരു മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്. മെട്രോ നിരക്ക് വര്‍ധന ജനുവരി 18ന് നിലവില്‍ വന്നേക്കും എന്നാണ് കരുതുന്നത്.

അതേസമയം ബെംഗളൂരു സെൻട്രൽ എംപി പിസി മോഹൻ മെട്രോ നിരക്ക് വർധനവിനെതിരെ രംഗത്ത് വന്നു. നിരക്ക് വര്‍ധനവ് നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം മഹേശ്വര റാവുവിന് നേരിട്ട് കത്ത് നൽകി. ബസ് ചാർജ് വർധനവിന് പിന്നാലെ മെട്രോയിലെ നിരക്ക് വർധനവ് സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുവാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്കും വായു മലിനീകരണവും വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിരക്ക് വര്‍ധിപ്പിക്കുന്നതിന് പകരം പ്രവർത്തന സുസ്ഥിരത ഉറപ്പാക്കാൻ പരസ്യം, റീട്ടെയിൽ ഇടങ്ങൾ, പാർക്കിംഗ് സൗകര്യങ്ങളുടെ കാര്യക്ഷമമായ മാനേജ്മെൻ്റ് തുടങ്ങിയ നിരക്കിതര വരുമാന മാതൃകകൾ കണ്ടെത്തുവാനും ബിഎംആർസിഎല്ലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരു യാത്ര ചെലവ് ഇരട്ടിയിലേക്ക്

കര്‍ണാടക ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 15% ആണ് ഉയർത്തിയത്. കർണ്ണാടക ആർടിസി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കിലാണ് 15 ശതമാനം വർധനവ് വരുന്നത്.

ഇതോടെ കർണ്ണാടക- കേരളാ റൂട്ടിൽ ഓടുന്ന കേരളാ ആർടിസി ബസുകൾക്കും നിരക്ക് വർധന് വന്നിട്ടുണ്ട്. ഈ സർവീസുകൾ കർണ്ണാടകയിൽ ഓടുന്ന ദൂരത്തിന് പുതിയ നിരക്ക് വര്‍ധനവ് ബാധകമാണ്. 100 മുതൽ 120 രൂപാ വരെയാണ് കേരള ആർടിസിയുടെ കർണ്ണാടക- കേരളാ അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുള്ളത്.

ബിഎംടിസി നിരക്ക് വർധനവ്

ബിഎംടിസി ബെഗംളൂരു നഗരത്തിലെ കുറഞ്ഞ നിരക്ക് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായായുംരണ്ടാം സ്റ്റേജിലെ 10 രൂപ 12 രൂപയായും വർധിപ്പിച്ചു. 4 കിലോമീറ്റർ- 12 രൂപ , 6 കിലോമീറ്റർ- 18 രൂപ , 8-10 കിലോമീറ്റർ- 23 രൂപ , 12-14 കിലോമീറ്റർ- 24 രൂപ , 6-18 കിലോമീറ്റർ- 28 രൂപ, 20-40 കിലോമീറ്റർ- 30 രൂപ, 30-50 കിലോമീറ്റർ-32 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+