ബെംഗളുരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ബെസ്കോമിന്‍റെ നേതൃത്വത്തിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻറെ (കെപിടിസിഎൽ) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജനുവരി 27, 28 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈദ്യുതി മുടക്കം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇന്ന്, ജനുവരി 27 തിങ്കളാഴ്ച രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ പവർ കട്ട് നീണ്ടു നിൽക്കും. ബിടിഎം ലേഔട്ട്, തവരേക്കര, ഓറാക്കിൾ, ക്രൈസ്റ്റ് കോളേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അഞ്ച് മണിക്കൂറുള്ള വൈദ്യുതി തടസ്സം ബാധിക്കും. നഗരത്തിലുടനീളമുള്ള നിരവധി 66/11കെവി സബ്‌സ്റ്റേഷനുകളിൽ അവശ്യ ജോലികൾ നടക്കുന്നതിൻ്റെ ഭാഗമാണ് ഈ പവർ കട്ട്.

വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ബാധിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകള്‍ എടുക്കേണ്ടതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുവാനും ബാറ്ററികളും ഇൻവേട്ടറുകളും മുഴുവൻ ചാര്‍ജ് ചെയ്തു സൂക്ഷിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. റസിഡൻഷ്യൽ പ്രദേശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.
ഇന്ന് ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
സെന്‍റ് ജോൺസ് വുഡ് അപ്പാർട്മെന്‍റ് ആന്‍ഡ് ഹോസ്പിറ്റല്‍, തവരേക്കരെ, ആക്സെഞ്ചർ, ഒറാക്കിൾ, ക്രൈസ്റ്റ് കോളേജും സമീപത്തെ ഇടങ്ങളും, ബിടിഎം ലേഔട്ട്, മജസ്റ്റിക് അപ്പാർട്മെന്‍റ്, എക്സാ, ആക്സിസ് ഭവന്‍, സദ്ഗുണ്ട പാളയ, ഗുരപ്പൻ ലേഔട്ട്, ബിജി റോഡും പരിസര പ്രദേശങ്ങളും ആണ് ജനുവരി 27 തിങ്കളാഴ്ച ബെംഗളൂരുവിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്ന സ്ഥലങ്ങൾ.
നാളെ ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ജനുവരി 28 തിങ്കളാഴ്ച ബെംഗളൂരുവിൽ രാവിലെ 10.00 മണി മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ-
യുബി സിറ്റി, ഐടിസി ഹോട്ടൽ, ലാവെല്ലെ റോഡ്, വിറ്റാൽ മല്യ റോഡ്, ജെസി റോഡ്, ശാന്തിനഗർ, കെ എച്ച് റോജ്, വിൽസൺ ഗാർഡന്‍, റിച്ച്മോണ്ട് സർക്കിൾ, റെസിഡൻസി റോഡ്, സുധാമാനഗർ, ലാൽബാഗ് റോഡും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് പവർ കട്ട് അനുഭവപ്പെടുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












