ബെംഗളൂരുവിൽ പുതിയ വർഷം ആരംഭിച്ചതു മുതൽ തണുപ്പാണ്. അതിരാവിലെ കോടമഞ്ഞും പകൽ നേരങ്ങളിലെ തണുപ്പുള്ള അന്തരീക്ഷവും മാത്രമല്ല, താപനിലയിലെ വൻ ഇടിവിനും ജനുവരിയിലെ ഇതുവരെയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു. സമീപ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ജനുവരി മാസം കൂടിയാണിത്.
ഇപ്പോഴിതാ, വരും ദിവസങ്ങളിൽ ഈ വർഷത്തെ ആദ്യ മഴയെ സ്വീകരിക്കുവാൻ തയ്യാറെടുക്കുകയാണ് നഗരം. കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായി നഗരത്തില്‍ മഴ ലഭിക്കുകയെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മൂടൽ മഞ്ഞും അനുഭവപ്പെടും. ജനുവരി 13, 14 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാംഗ്ലൂരിൽ ആദ്യ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

അതേസമയം, ബെംഗളൂരു നഗരത്തിൽ അനുഭവപ്പെടുന്ന കുറഞ്ഞ താപനിലയിൽ വർധനവുൻണ്ടായതായി ബെംഗളൂരു മെറ്റ് സെൻ്റർ മേധാവി എൻ പുവിയരശൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ നിന്ന് വീശിയടിക്കുന്ന കിഴക്കൻ കാറ്റാണ് കുറഞ്ഞ താപനിലയിൽ വർധനയുണ്ടാകുന്നതിന് കാരണമായിട്ടുള്ളത്. ജനുവരിയി ആദ്യ ആഴ്ചയിലെ ദിവസങ്ങളേക്കാൾ കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കുറഞ്ഞ താപനില ഉയർന്നിട്ടുണ്ട്.നേരത്തെ ചില ദിവസങ്ങളിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി, ബെംഗളൂരുവിൽ ഉയർന്ന കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസിനും 17.3 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
ഇന്നലെ വെള്ളിയാഴ്ച , ജനുവരിയിലെ ശരാശരി കുറഞ്ഞ താപനിലയേക്കാൾ കൂടിയ താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ എച്ച്എഎൽ വിമാനത്താവളത്തിൽ 16.3 ഡിഗ്രി സെൽഷ്യസും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 17 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു.
അതേസമയം, ജനുവരിയില്‍ പ്രതീക്ഷിക്കുന്ന മഴയ്ക്കു ശേശം നഗരത്തിൽ താപനില കുറയുവാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു. ഇത് ദിവസേനയുള്ള കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നാൽ താപനില കൂടുന്നത് മൂടൽ മഞ്ഞിന്‍റെ രൂപീകരണത്തെ ബാധിക്കില്ലെന്നും പറയുന്നു,
താഴ്ന്ന ഉപരിതല താപനില, താഴ്ന്ന കാറ്റ്, തെളിഞ്ഞ ആകാശം എന്നീ മൂന്നു കാരണങ്ങളാണ് മഞ്ഞിന്‍റെ രൂപീകരണത്തിന് കാരണമാകുന്ന്ത. താപനില കൂടുന്നതുമായി ഇതിന് നേരിട്ട് ബന്ധമില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














